Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ ജുമുഅ നമസ്‌കാരത്തിനിടെ വൻസ്‌ഫോടനം: 62 പേർ കൊല്ലപ്പെട്ടു; 36 പേർക്ക് പരിക്കേറ്റു; പലരുടെയും പരിക്ക് ഗുരുതരം; ചാവേറാക്രമണം ആണോയെന്ന് വ്യക്തമല്ലെന്ന് അധികൃതർ

അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ ജുമുഅ നമസ്‌കാരത്തിനിടെ വൻസ്‌ഫോടനം: 62 പേർ കൊല്ലപ്പെട്ടു; 36  പേർക്ക് പരിക്കേറ്റു; പലരുടെയും പരിക്ക് ഗുരുതരം; ചാവേറാക്രമണം ആണോയെന്ന് വ്യക്തമല്ലെന്ന് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ 62 പേർ കൊല്ലപ്പെട്ടു. നിരവധി പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ പള്ളിയുടെ മേൽക്കൂര തകർന്ന് നിലംപതിച്ചു. 36 പേർക്ക് പരിക്കേറ്റതായും നാംഗർഹർ പ്രവിശ്യാ അധികൃതർ അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കിഴക്കൻ അഫ്ഗാനിസ്താനിൽ താലിബാനും ഐ.എസ് ഗ്രൂപ്പുകളും ഒരുപോലെ സജീവമാണ്. ചാവേർ ആക്രമണമാണോ നടന്നതെന്ന് വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു. യുദ്ധം കലുഷിതമാക്കിയ രാജ്യത്ത് സാധാരണക്കാരുടെ മരണം ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. യുഎൻ കണക്കനുസരിച്ച് 1174 പേർ ജൂലൈക്കും സെപ്റ്റംബറിനും ഇടയിൽ കൊല്ലപ്പെട്ടു.

പ്രവിശ്യാ തലസ്ഥാനമായ ജലാലാബിൽ നിന്ന് 50 കിലോമീറ്റർ അകലെ ഹസ്‌ക മിന ജില്ലയിലാണ് വലിയ സ്‌ഫോടനമുണ്ടായത. പള്ളിയുടെ മേൽക്കൂര താഴേക്ക് പതിക്കും മുമ്പ് വലിയ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP