Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ച് മരിച്ച 83 പേരിൽ 53 പേരും പ്രവാസികൾ; ഒമാനിലെ കൊറോണ ബാധിതരിൽ സ്വദേശികൾ 39 ശതമാനം മാത്രം

കോവിഡ് ബാധിച്ച് മരിച്ച 83 പേരിൽ 53 പേരും പ്രവാസികൾ; ഒമാനിലെ കൊറോണ ബാധിതരിൽ സ്വദേശികൾ 39 ശതമാനം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ കൂടുതലും വിദേശികളെന്ന് ഒമാൻ. ഇതിനകം മരണപ്പെട്ട 83 രോഗികളിൽ 53 പേർ വിദേശികളും 30 പേർ സ്വദേശികളുമാണെന്ന് മന്ത്രാലയം അറിയിച്ചു. ജൂൺ 9 വരെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 18198 ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 11107 പേർ വിദേശികളും 7091 സ്വദേശികളാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ അവസാന അഞ്ച് ദിവസങ്ങളിലായി പതിനാറ് രോഗികളാണ് കോവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂൺ 4 വരെ 67 പേരാണ് ഒമാനിൽ കോവിഡ് മൂലം മരണപ്പെട്ടത്. എന്നാൽ ജൂൺ 9 ചൊവ്വാഴ്ചയോടെ മരണസംഖ്യ 83 ആയി ഉയരുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP