Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദി അറേബ്യയിൽ ഇന്ന് മരിച്ചത് 38 കോവിഡ് രോ​ഗികൾ; നിലവിൽ ചികിത്സയിൽ കഴിയുന്നത് 35,145 പേർ

സൗദി അറേബ്യയിൽ ഇന്ന് മരിച്ചത് 38 കോവിഡ് രോ​ഗികൾ; നിലവിൽ ചികിത്സയിൽ കഴിയുന്നത് 35,145 പേർ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. രാജ്യത്ത് ഇന്ന് 38 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യമാകെയുള്ള മരണനിരക്ക് 857 ആയി. ജിദ്ദ, റിയാദ്, ഹുഫൂഫ്, മദീന, മക്ക, ദമ്മാം, ത്വാഇഫ് എന്നിവിടങ്ങളിലാണ് മരണങ്ങൾ സംഭവിച്ചത്. 3733 പേരിൽ പുതുതായി രോഗം കണ്ടെത്തി. 2065 പേർക്ക് രോഗം ഭേദമായി.

ആകെ രോഗബാധിതരുടെ എണ്ണം 116021 ഉം രോഗമുക്തരുടെ എണ്ണം 80019 ഉം ആയി. 35145 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. അതിൽ 1738 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. തലസ്ഥാന നഗരമായ റിയാദിൽ 1431 പേർക്കും ജിദ്ദയിൽ 294 പേർക്കും മക്കയിൽ 293 പേർക്കും രോഗം സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP