Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,342 പേർക്ക്; 24 മണിക്കൂറിനിടെ 35 കോവിഡ് മരണങ്ങളും

സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,342 പേർക്ക്; 24 മണിക്കൂറിനിടെ 35 കോവിഡ് മരണങ്ങളും

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്1,342 പേർക്ക്. 1,635 രോഗികൾ സുഖം പ്രാപിച്ചു. 35 പേരാണ് ചൊവ്വാഴ്ച മരിച്ചത്. റിയാദ് 6, ജിദ്ദ 9, മക്ക 6, ദമ്മാം 1, ഹുഫൂഫ് 1, മദീന 2, ഹഫർ അൽബാത്വിൻ 1, നജ്‌റാൻ 1, തബൂക്ക് 2, മഹായിൽ 1, സബ്യ 1, സകാക 1, ബല്ലസ്മർ 1, ഹുറൈംല 1, സുലൈയിൽ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ മൊത്തം സ്ഥിതിവിവരം പരിശോധിക്കുമ്പോൾ നില ഏറെ മെച്ചപ്പെടുന്നതായാണ് വ്യക്തമാകുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 86.1 ശതമാനമായി ഉയർന്നു.

സൗദിയിൽ കോവിഡ് പരിശോധന 35 ലക്ഷം കവിഞ്ഞു. ഇന്ന് നടത്തിയ 54,325 ടെസ്റ്റുകളടക്കം മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,528,040 ആയി. ഇത്രയും പരിശോധന നടത്തിയപ്പോൾ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2,81,435 പേർക്ക് മാത്രമാണ്. ഈ രോഗികളിൽ 2,43,688 പേർ സുഖം പ്രാപിച്ചു. 2,984 ആളുകൾ മരണത്തിന് കീഴടങ്ങി. ബാക്കി ചികിത്സയിൽ തുടരുന്നത് 34,763 പേർ മാത്രമാണ്. അതിൽ 1,983 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP