Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാങ്കോക്കിൽ ക്ഷേത്രത്തിനരികിൽ വൻ സ്‌ഫോടനം; മോട്ടോർ സൈക്കിളിൽ ഒളിപ്പിച്ചു വച്ച ബോംബു പൊട്ടി 27 പേർ കൊല്ലപ്പെട്ടു; ഒരു ബോംബ് പൊലീസ് നിർവീര്യമാക്കി

ബാങ്കോക്കിൽ ക്ഷേത്രത്തിനരികിൽ വൻ സ്‌ഫോടനം; മോട്ടോർ സൈക്കിളിൽ ഒളിപ്പിച്ചു വച്ച ബോംബു പൊട്ടി 27 പേർ കൊല്ലപ്പെട്ടു; ഒരു ബോംബ് പൊലീസ് നിർവീര്യമാക്കി

ബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലുണ്ടായ സ്‌ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേർക്കു പരിക്കേറ്റു. മോട്ടോർ ബൈക്കിൽ വച്ചിരുന്ന ബോംബാണു പൊട്ടിത്തെറിച്ചതെന്നാണു പ്രാഥമിക നിഗമനം.

ബാങ്കോക്കിലെ ചിഡ്‌ലോമിൽ ബ്രഹ്മാവിനെ ആരാധിക്കുന്ന ഇരവൻ ക്ഷേത്രത്തിനരികിലാണു സ്‌ഫോടനമുണ്ടായത്. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ ദിവസവും സന്ദർശിക്കുന്ന ക്ഷേത്രമാണിത്. ആയിരക്കണക്കിനു ബുദ്ധമത വിശ്വാസികളും ദിവസവും ഇവിടെ ആരാധനയ്ക്കായി എത്താറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ബോംബ് സ്‌ഫോടനമാണെന്നു സ്ഥിരീകരിച്ചതായി പൊലീസ് വക്താവ് അറിയിച്ചു. ക്ഷേത്രത്തിനും സമീപത്തുള്ള കെട്ടിടങ്ങൾക്കുമൊക്കെ സ്‌ഫോടനത്തിൽ കേടുപാടുകൾ പറ്റിയിട്ടുണ്ട്.

ബാങ്കോക്കിലെ പ്രശസ്തമായ ഫൈവ് സ്റ്റാർ ഹോട്ടലും സ്‌ഫോടനം നടന്ന സ്ഥലത്തിന് തൊട്ടടുത്താണ്. വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന തിരക്കേറിയ സ്ഥലമാണിത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. വിദേശികളെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടത്തിയതെന്ന് സർക്കാർ അധികൃതർ പറഞ്ഞു. ക്ഷേത്രത്തിന് സമീപത്ത് നിന്ന് ലഭിച്ച ഒരു ബോംബ് പൊലീസ് നിർവീര്യമാക്കി. സ്‌ഫോടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP