Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനിൽ  ബസ് നിയന്ത്രണം വിട്ട് മലയിലേക്ക് ഇടിച്ച് കയറി; മരിച്ചത് കുട്ടികളടക്കം 26പേർ; അപകടം ബാബുസാർ മലമുകളിൽ; അപകടത്തിൽപ്പെട്ടത് സ്‌കർദ്ദു നഗരത്തിൽ നിന്നും റാവൽപിണ്ടിയിലേക്ക് പോയ ബസ്; 16 പാക്കിസ്ഥാൻ സൈനികരടക്കം നാൽപ്പതോളം പേർ ബസിലുണ്ടായിരുന്നുവെന്ന് വിവരം

പാക്കിസ്ഥാനിൽ  ബസ് നിയന്ത്രണം വിട്ട് മലയിലേക്ക് ഇടിച്ച് കയറി; മരിച്ചത് കുട്ടികളടക്കം 26പേർ; അപകടം ബാബുസാർ മലമുകളിൽ; അപകടത്തിൽപ്പെട്ടത് സ്‌കർദ്ദു നഗരത്തിൽ നിന്നും റാവൽപിണ്ടിയിലേക്ക് പോയ ബസ്; 16 പാക്കിസ്ഥാൻ സൈനികരടക്കം നാൽപ്പതോളം പേർ ബസിലുണ്ടായിരുന്നുവെന്ന് വിവരം

മറുനാടൻ ഡെസ്‌ക്‌

റാവൽപിണ്ടി: പാക്കിസ്ഥാനിൽ ബസ് നിയന്ത്രണം വിട്ട് മലയിലേക്ക് ഇടിച്ച് കയറി. കുട്ടികളടക്കം 26 പേർക്ക് ദാരുണാന്ത്യം. ബാബുസാർ മലമുകളിലാണ് അപകടം നടന്നത്. കുട്ടികളും സ്ത്രീകളുമടക്കം 26 പേരുടെ മരണം ഗിൽഗിത് ബാൽതിസ്ഥാൻ മുഖ്യമന്ത്രിയുടെ വക്താവ് റഷീദ് അർഷാദ് സ്ഥിരീകരിച്ചു

സ്‌കർദ്ദു നഗരത്തിൽ നിന്നും റാവൽപിണ്ടിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. 16 പാക്കിസ്ഥാൻ സൈനികരടക്കം നാൽപ്പതോളം പേർ ബസിലുണ്ടായിരുന്നതായാണ് എക്സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തത്.റാവൽപ്പിണ്ടിയിലേക്ക് യാത്രക്കാരുമായി പോകവേ വടക്ക് പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മലമ്പ്രദേശത്ത് വച്ച് ബസിന്റെ ബ്രേക്ക് തകരാറിലാകുകയും,ഒരു കുന്നിലേക്ക് ഇടിച്ച് കയറിയുമാണ് അപകടം ഉണ്ടായത്. സ്വകാര്യ കമ്പനിയുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ബസിന്റെ നിയന്ത്രണം വിട്ടത് എങ്ങനെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യ സഹായം നൽകാനായി ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞതായും എക്സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP