Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റിൽ കൊറോണ സ്ഥിരീകരിച്ചവരിൽ ഒമ്പത് ഇന്ത്യക്കാരും; ഇന്ന് മാത്രം കുവൈറ്റിൽ റിപ്പോർട്ട് ചെയ്തത് 20 കേസുകൾ; ഇതുവരെ രാജ്യത്ത് വൈറസ് ബാധിച്ചത് 255 പേർക്കും

കുവൈറ്റിൽ കൊറോണ സ്ഥിരീകരിച്ചവരിൽ ഒമ്പത് ഇന്ത്യക്കാരും; ഇന്ന് മാത്രം കുവൈറ്റിൽ റിപ്പോർട്ട് ചെയ്തത് 20 കേസുകൾ; ഇതുവരെ രാജ്യത്ത് വൈറസ് ബാധിച്ചത് 255 പേർക്കും

മറുനാടൻ മലയാളി ബ്യൂറോ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഒമ്പത് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവർ ഉൾപ്പെടെ 20 പേർക്കാണ് ഇന്ന് കുവൈറ്റിൽ കോവിഡ്19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തുകൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 255 ആയതായി ആരോഗ്യമന്ത്രാലവക്താവ് ഡോ. അബ്ദുള്ള അൽ സനാദ് മാധ്യമങ്ങളെ അറിയിച്ചു. എട്ട് സ്വദേശികൾക്കും ഒമ്പത് ഇന്ത്യക്കാർക്കും മൂന്ന് ബംഗ്ലാദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളിൽ പോയി മടങ്ങി എത്തിയവരും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കുമാണ് രോഗം കണ്ടെത്തിയത്.

ഇതുവരെ 67 പേർ രോഗമുക്തി നേടി. 910 പേരെ ക്വാറന്റൈൻ പൂർത്തിയാക്കി വിട്ടയച്ചു. 12 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുമാണ്. പുതിയതായി 20 പേർക്ക് കൂടി കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതോടെ കോവിഡ് 19 പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനാണ് സർക്കാർ തീരുമാനം. പൊതുജനങ്ങൾ ആവശ്യമില്ലാതെ പുറത്തുപോകുന്നതും കർഫ്യു അല്ലാത്ത സമയങ്ങളിൽ നിരത്തുകളിലും കച്ചവട കേന്ദ്രങ്ങളിലും വലിയ തിരക്ക് സൃഷ്ടിക്കുന്നതും സർക്കാരിന്റ കൊറോണ പ്രതിരോധ നടപടികൾക്ക് വലിയ തടസ്സമാവുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും സർക്കാർ നിർദേശങ്ങളും നിബന്ധനകളും അവഗണിക്കുകയും ചെയ്യുന്നവരെ കടുത്ത ശിക്ഷക്ക് വിധേയമാക്കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്.

ജനങ്ങൾ സഹകരിക്കുന്നില്ലെങ്കിൽ സമ്പൂർണ കർഫ്യു നടപ്പിലാക്കാൻ മടിക്കില്ല എന്ന് കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സലേഹ് മുന്നറിയിപ്പ് നൽകിയിരുന്നു. സമ്പൂർണ കർഫ്യു നടപ്പിലാക്കേണ്ടി വരുമെന്നാണ് ചില പാർലമെന്റ് അംഗങ്ങളും ആവശ്യപ്പെട്ടത്. കൂടാതെ നിലവിലുള്ള കർഫ്യു നിയമ ലംഘനം നടത്തുന്നവരെ കടുത്ത ശിക്ഷക്ക് വിധേയമാക്കണമെന്ന് വനിത പാർലമെന്റ് അംഗം സഫാ അൽ ഹാഷിമും പാർലമെന്റിൽ ആവർത്തിച്ച് ഉന്നയിച്ചു.

അതിനിടെ, കുവൈത്തിൽ വിദേശികളുടെയും വായ്​പ തിരിച്ചടവിന്​ ആറുമാസത്തെ സാവകാശം അനുവദിച്ചു. വിദേശികളുടെ വായ്പാ മൊറട്ടോറിയം സംബന്ധിച്ച്​ ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കുവൈത്ത്​ ബാങ്കിങ്​ അസോസിയേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതി​​െൻറ ചുവടുപിടിച്ച്​ ഞായറാഴ്​ച ഗൾഫ്​ ബാങ്ക്​, സി.ബി.കെ, എൻ.ബി.കെ, കെ.എഫ്​.എച്ച്​, അഹ്​ലി ബാങ്ക്​ തുടങ്ങിയ പ്രധാന തദ്ദേശീയ ബാങ്കുകളെല്ലാം എല്ലാ ഉപഭോക്​താക്കളുടെയും വായ്​പ തിരിച്ചടവിന്​ ആറുമാസത്തെ സാവകാശം അനുവദിച്ച്​ അറിയിപ്പ്​ നൽകി.

കുവൈത്ത് പൗരന്മാരുടെ വായ്​പ തിരിച്ചടവിനു കുവൈത്ത് ബാങ്കിങ് അസോസിയേഷൻ കഴിഞ്ഞ ആഴ്ച ആറുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കോവിഡ്​ പ്രതിരോധ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്​ വിദേശികളെയാണ്​. വ്യാപാര സ്ഥാപനങ്ങൾക്ക്​ നിയന്ത്രണം ​ഏർപ്പെടുത്തിയത്​ കാരണം നിരവധി പേരുടെ വരുമാനം നിലക്കുകയോ നാമമാത്രമാവുകയോ ചെയ്​തിട്ടുണ്ട്​.

വാടകക്കും നിത്യവൃത്തിക്കും തന്നെ പ്രയാസപ്പെടുന്ന ഘട്ടത്തിൽ ബാങ്ക്​ വായ്​പ തിരിച്ചടവ്​ കൂടി താങ്ങാനാവുന്ന അവസ്ഥയിലല്ല പ്രവാസികൾ. പുതിയ തീരുമാനം അവരെ സംബന്ധിച്ച്​ വലിയ ആശ്വാസമാണ്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP