Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

63 കോടി ഓൺലൈൻ വഴി ലഭിച്ചപ്പോൾ ആത്മാർത്ഥ സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 18കാരി; ക്വട്ടേഷൻ നൽകിയ 21കാരൻ പണം നൽകിയപ്പോൾ ആവശ്യപ്പെട്ടത് അശ്ശീല ദൃശ്യങ്ങളും; ഡെനാലി ബെർമറി സിന്തിയയെ കൊലപ്പെടുത്തിയത് കൈകാലുകൾ കെട്ടി തലയിൽ വെടിവെച്ച്; ക്രൂര ദൃശ്യങ്ങൾ ക്വട്ടേഷൻ നൽകിയയാൾക്ക് അയച്ചു കൊടുത്തത് സ്നാപ് ചാറ്റിലൂടെ

63 കോടി ഓൺലൈൻ വഴി ലഭിച്ചപ്പോൾ ആത്മാർത്ഥ സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 18കാരി; ക്വട്ടേഷൻ നൽകിയ 21കാരൻ പണം നൽകിയപ്പോൾ ആവശ്യപ്പെട്ടത് അശ്ശീല ദൃശ്യങ്ങളും; ഡെനാലി ബെർമറി സിന്തിയയെ കൊലപ്പെടുത്തിയത് കൈകാലുകൾ കെട്ടി തലയിൽ വെടിവെച്ച്; ക്രൂര ദൃശ്യങ്ങൾ ക്വട്ടേഷൻ നൽകിയയാൾക്ക് അയച്ചു കൊടുത്തത് സ്നാപ് ചാറ്റിലൂടെ

മറുനാടൻ ഡെസ്‌ക്‌

ലൊസേഞ്ചൽസ്: കേട്ടാൽ നെഞ്ച് പിടയുന്ന വാർത്തയാണ് ഇപ്പോൾ ലോസേയ്ഞ്ചൽസിൽ നിന്നും പുറത്ത് വരുന്നത്. 63 കോടി രൂപയുടെ ഓൺലൈൻ ക്വട്ടേഷൻ ലഭിച്ചപ്പോൾ ആത്മാർത്ഥ സുഹൃത്തിനെ 18കാരി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. അമേരിക്കയിലെ ലോസേഞ്ചൽസിലെ അലാസ്‌കയിലാണ് സംഭവം. ഡാരിൻ സ്‌കിൽമില്ലർ (21) എന്ന യുവാവ് ഓൺലൈനായി ക്വട്ടേഷൻ നൽകിയതിന് പിന്നാലെ ഡെനാലി ബെർമറി എന്ന പെൺകുട്ടി ആത്മാർത്ഥ സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

മാത്രമല്ല ക്വട്ടേഷൻ നൽകി പണം അയയ്ക്കുന്ന വേളയിൽ ഇയാൾ പെൺകുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും ആവശ്യപ്പെട്ടെന്നാണ് വിവരം. ഇത്യാനക്കാരനാണ് ഡാരിൻ. തന്റെ ആത്മാർത്ഥ സുഹൃത്തായ സിന്തിയ ഹോഫ്മാനെ ക്വട്ടേഷൻ കിട്ടി തൊട്ടു പിന്നാലെ കൊലപ്പെടുത്താനുള്ള നീക്കങ്ങൾ ഡെനാലി ആരംഭിച്ചിരുന്നു. തണ്ടർ ബോൾട്ട് വെള്ളച്ചാട്ടം കാണാൻ ഡെനാലി സിന്തിയയെ ക്ഷണിച്ചു. വെള്ളച്ചാട്ടത്തിന് അടുത്തെത്തിയപ്പോൾ സിന്തിയയെ മർദ്ദിച്ചവശയാക്കിയ ശേഷം കൈയും കാലും കൂട്ടിക്കെട്ടി. പിന്നാലെ വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിടുകയായിരുന്നു. മാത്രമല്ല താൻ കൃത്യം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഫോണിൽ ഷൂട്ട് ചെയ്ത ശേഷം ഡാരിന് സ്നാപ് ചാറ്റിലൂടെ അയയ്ച്ചു കൊടുക്കുകയായിരുന്നെന്നാണ് വിവരം.

സിന്തിയയുടെ മൃതദ്ദേഹം ജൂൺ നാലിന് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള പുഴയിൽ നിന്നും ലഭിച്ചതോടെയാണ് നടുക്കുന്ന സംഭവം പുറം ലോകം അറിയുന്നത്. കോടിപതിയായ 'ടൈലർ' എന്ന പേരിൽ വ്യാജ വിലാസം ഉണ്ടാക്കിയാണ് ഡാരിൻ ഡെനാലിയുമായി സംസാരിച്ചിരുന്നത്. ഡെനാലിയുടെ ഫോൺ പരിശോധിച്ച പൊലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡെനാലി ഡാരിന് കൈമാറിയിരുന്നു. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചു കൊല്ലാനും ഇരുവരും ചേർന്ന് പദ്ധതി ഇട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP