Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിതാവിനെയുൾപ്പെടെ കുടുംബത്തിലെ അഞ്ച് പേരെ വെടിവച്ചു കൊന്നത് പതിനാല്കാരൻ; കൊലപാതകത്തിന് ശേഷം പൊലീസിനെ അറിയിച്ചതും കുറ്റസമ്മതം നടത്തിയതും സ്വയം; കൃത്യത്തിന് ശേഷം വലിച്ചെറിഞ്ഞ തോക്ക് കണ്ടെത്താൻ സഹായിച്ചതും കൊലയാളി തന്നെ

പിതാവിനെയുൾപ്പെടെ കുടുംബത്തിലെ അഞ്ച് പേരെ വെടിവച്ചു കൊന്നത് പതിനാല്കാരൻ; കൊലപാതകത്തിന് ശേഷം പൊലീസിനെ അറിയിച്ചതും കുറ്റസമ്മതം നടത്തിയതും സ്വയം; കൃത്യത്തിന് ശേഷം വലിച്ചെറിഞ്ഞ തോക്ക് കണ്ടെത്താൻ സഹായിച്ചതും കൊലയാളി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

മയാമി: പിതാവിനേയും വളർത്തമ്മയെയും ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേരെ 14-കാരൻ വെടിവച്ചു കൊന്നു. അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ എൽക്മോണ്ടിലാണ് സംഭവം നടന്നത്. പിതാവിനെയും വളർത്തമ്മയെയും മൂന്ന് സഹോദരങ്ങളെയുമാണ് കൗമാരക്കാരൻ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നുപേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം കുട്ടിതന്നെ പൊലീസിനെ വിളിച്ച് വിവരം പറയുകയും കുറ്റസമ്മതം നടത്തുകയും ചെയ്തു.

പിതാവിനേയും വളർത്തമ്മയേയും സഹോദരങ്ങളേയും താൻ തന്നെയാണ് വെടി വെച്ചതെന്ന് 14 കാരൻ പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം വലിച്ചെറിഞ്ഞ തോക്ക് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്തു. എന്നാൽ ഇങ്ങനെയൊരു കൃത്യം ചെയ്തത്് എന്തിനാണെന്നോ തോക്ക് എവിടെ നിന്നാണ് കിട്ടിയതെന്നോ ഒന്നും തന്നെ കുട്ടി വ്യക്തമാക്കിയിട്ടില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP