Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിരനിരയായി റോഡിൽ കൂട്ടിയിടിച്ചത് 13 വാഹനങ്ങൾ; നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് പൊലീസ്

നിരനിരയായി റോഡിൽ കൂട്ടിയിടിച്ചത് 13 വാഹനങ്ങൾ; നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: എമിറേറ്റ്സ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മോശം കാലാവസ്ഥയും പൊടിക്കാറ്റും കാരണം 13 വാഹനങ്ങളാണ് നിരനിരയായി റോഡിൽ കൂട്ടിയിടിച്ചതെന്ന് ദുബായ് പൊലീസ് അറിയിച്ചു. മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് പൊലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുകയും വേഗത കുറയ്ക്കുകയും വേണം. അത്യാഹിത സന്ദർഭങ്ങളിലല്ലാതെ വാഹനങ്ങളിലെ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുത്. വാഹനങ്ങൾ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ വെള്ളം ഉപയോഗിച്ച് ഗ്ലാസ് വൃത്തിയാക്കരുത്. പൊടി നിറഞ്ഞ് ഡ്രൈവറുടെ കാഴ്ച കൂടുതൽ മറയാൻ ഇത് കാരണമാവുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP