Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അബുദാബി പൊലീസ് പിടികൂടിയത് 12 ലക്ഷത്തോളം ലഹരി ഗുളികകൾ; ഏഴം​ഗ സംഘം അറസ്റ്റിൽ

അബുദാബി പൊലീസ് പിടികൂടിയത് 12 ലക്ഷത്തോളം ലഹരി ഗുളികകൾ; ഏഴം​ഗ സംഘം അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: 12 ലക്ഷത്തോളം ലഹരി ഗുളികകൾ അബുദാബിയിൽ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് ലഹരി മരുന്ന് വിൽപ്പന നടത്തുന്ന പ്രധാന സംഘമാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികൾ നാലുമാസത്തിലേറെയായി പൊലീസ് നിരീക്ഷണത്തിലായിരുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

120,000 ലഹരി ഗുളികകളുമായി ആദ്യം അറസ്റ്റിലായ പ്രതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മറ്റ് ആറ് പേരെയും പിടികൂടിയതെന്ന് അബുദാബി പൊലീസ് ആന്റി നാർക്കോട്ടിക്‌സ് ഡയറക്ടറേറ്റ് മേധാവി കേണൽ താഹെർ ഗരീബ് അൽ ദാഹിരി അറിയിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന വൻ ലഹരി മരുന്ന് ശേഖരമാണ് പിടിച്ചെടുത്തത്. ലഹരി മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭിക്കുന്നവർ 800 26 26 എന്ന നമ്പറിൽ അറിയിക്കണമെന്ന് ആന്റി നാർക്കോട്ടിക്‌സ് വിഭാഗം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP