Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെസ്റ്റ് ബാങ്ക് ഭാഗങ്ങൾ ഇസ്രയേലിലേക്ക് കൂട്ടിച്ചേർക്കുന്ന നടപടി; പരസ്യ പ്രതിഷേധം അറിയിച്ച് യൂറോപ്യൻ യൂണിയനിലെ 11 അംഗരാജ്യങ്ങൾ; യൂണിയൻ വിദേശ നയ സെക്രട്ടറിക്ക് കത്തയച്ചു

മറുനാടൻ ഡെസ്‌ക്‌

ജറുസലേം: വെസ്റ്റ് ബാങ്ക് ഭാഗങ്ങൾ ഇസ്രയേലിലേക്ക് കൂട്ടിച്ചേർക്കുന്നതിന് എതിരെ പരസ്യ പ്രതികരണം രേഖപ്പെടുത്തി യൂറോപ്യൻ യൂണിയനിലെ 11 അംഗരാജ്യങ്ങൾ. വെസ്റ്റ് ബാങ്ക് ഭാഗങ്ങൾ ഇസ്രയേലിലേക്ക് കൂട്ടിച്ചേർക്കുന്നതിനെതിരെ തുറന്ന നിലപാടുമായി യൂറോപ്യൻ യൂണിയനിലെ 11 അംഗരാജ്യങ്ങൾ.

ഇസ്രയേലിന്റെ നീക്കം തടയണമെന്നും എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും യൂറോപ്യൻ യൂണിയൻ വിദേശ നയ ചീഫ് ജോസഫ് ബോറലിനയച്ച കത്തിൽ ഫ്രാൻസ്, ഇറ്റലി, ഹോളണ്ട് ബെൽജിയം സ്വീഡൻ, അയർലന്റ്, ലക്സംബർഗ്, ഡെന്മാർക്ക്, ഫിൻലാന്റ്, പോർച്ചുഗൽ, മാൾട്ട എന്നീ രാഷ്ട്രങ്ങളുടെ വിദേശ മന്ത്രിമാർ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് കത്തയച്ചത്.

മെയ് 11 ന് ജോസപ് ബോറലുമായുള്ള കൂടിക്കാഴ്ചയിൽ അധിനിവേശം തടയുന്നതിന് ആവശ്യമായ വഴികൾ തേടണമെന്നും വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ജോസപ് ബോറൽ ഇക്കാര്യത്തിലുള്ള പ്രതികരണങ്ങൾ ശേഖരിച്ചുകൊണ്ടുള്ള ഓപ്ഷൻസ് പേപ്പർ തയ്യാറാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എന്നാൽ ഈ പേപ്പർ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദേശ കാര്യ മന്ത്രിമാരുടെ കത്ത്.

ജൂലൈ ഒന്നു മുതൽ വെസ്റ്റ് ബാങ്ക് ഭാഗങ്ങൾ ഇസ്രയേലിലേക്ക് കൂട്ടിച്ചേർക്കാനുള്ള നടപടി ക്രമങ്ങൾ തുടങ്ങാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ കൂട്ടിച്ചേർക്കൽ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. യു.എസിൽ നിന്നും അനുകൂല പ്രതികരണം ലഭിക്കാത്തതും ഇസ്രയേൽ സഖ്യ സർക്കാരിലെ അഭിപ്രായ വ്യത്യാസങ്ങളുമാണ്് കൂട്ടിച്ചേർക്കൽ വൈകുന്നതിന് കാരണമെന്നാണ് സൂചന.വെസ്റ്റ് ബാങ്കിന്റെ 30 ശതമാനം ഭാഗമാണ് ഇസ്രയേലിലേക്ക് കൂട്ടിച്ചേർക്കാനൊരുങ്ങുന്നത്. നീക്കത്തിനെതിരെ അറബ് രാജ്യങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP