Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

11 തുളസിയിലയും മൂന്ന് കുരുമുളകും ഉപയോഗിച്ചാൽ ഏത് ക്യാൻസറും പമ്പ കടക്കും; ഇന്ത്യൻ വിദഗ്ധന്റെ പ്രഭാഷണം സംപ്രേഷണം ചെയ്ത ബ്രിട്ടണിലെ ചാനൽ കുടുങ്ങി

ലണ്ടൻ: ആയുർവേദത്തിന്റെ കരുത്ത് ലോകം മുഴുവൻ പ്രസിദ്ധമാണ്. അതു പ്രേക്ഷകരിലെത്തിക്കാനായിരുന്നു ബ്രിട്ടണിൽ സംപ്രേഷണം ചെയ്യുന്ന ചാനലിന്റെ ശ്രമം. ജൂണിൽ ഏഷ്യാടിവിയുടെ ഡിജിറ്റൽ ലെമ് ഹേ ചാനലാണ് പുലിവാല് പിടിച്ചത്. ആയുർ വേദ ഡോക്ടർ പങ്കജ് നരമിന്റെ പ്രഭാഷണമാണ് സംപ്രേഷണം ചെയ്തത്. ക്യാൻസർ മാറ്റാൻ തുളസിയും കുരുമുളകും സിദ്ധ ഔഷധമാണെന്നായിരുന്നു പങ്കജ് നരം പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് ആളുകളെ പറ്റിക്കലാണെന്നാണ് ബ്രിട്ടണിലെ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാനുള്ള ഏജൻസിയുടെ കണ്ടെത്തൽ. തുടർന്ന് ചാനലിന് 25 ലക്ഷം രൂപ പിഴയുമടയ്‌ക്കേണ്ടി വന്നു.

11 തുളസി ഇലയും മൂന്ന് കുരുമുളകും കൊണ്ട് ക്യാൻസർ മാറ്റാമെന്നായിരുന്നു ഡോക്ടറുടെ അവകാശ വാദം. സിദ്ധ വേദമനുസരിച്ചാണ് താനിത് വിശദീകരിക്കുന്നതെന്നും പറഞ്ഞു. ഏതാണ് 75,000 ഓളം രോഗികൾ ഇതിലൂടെ സാധാരണ ജീവിതം നയിക്കുന്നുണ്ട്. രണ്ടോ മൂന്നോ മാസം കൊണ്ട് മരിക്കുമെന്ന് ആശുപത്രികൾ പറഞ്ഞ ക്യാൻസർ രോഗികളാണ് സുഖം പ്രാപിച്ചതെന്നും അവകാശപ്പെട്ടു. ഇതൊക്കെ പ്രേക്ഷകരെ തട്ടിക്കലാണെന്നാണ് ബ്രിട്ടണിലെ ഏജൻസിയുടെ കണ്ടെത്തൽ. അതുകൊണ്ടാണ് പിഴ ഈടാക്കിയത്.

സിദ്ധ-വേദ ചികിൽസയിൽ പ്രവാണ്യമുള്ള ആളാണ് ഡോക്ടറെന്ന് പരിചയപ്പെടുത്തിയാണ് ചാനൽ അവതരിപ്പിച്ചത്. ഏതാണ്ട് പത്ത് ലക്ഷം പേരെ ചികിൽസിച്ചിട്ടുണ്ടെന്നാണ് ഡോക്ടറുടെ അവകാശ വാദം. ദലൈലാമ, മദർ തെരേസ തുടങ്ങിയവരേയും ചികിൽസിച്ചെന്നാണ് പറയുന്നത്. ആയൂർവേദ-സിദ്ധ ചികിൽസയിലെ ഗുണഫലങ്ങൾ ഓരോ വീട്ടിലുമെത്തിക്കുകയാണ് ദൗത്യമെന്നാണ് പറയുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ഉപദേശങ്ങൾ രോഗികളെ കുഴപ്പത്തിലാക്കുമെന്നാണ് ബ്രിട്ടണിലെ ഏജൻസിയുടെ വിലയിരുത്തൽ. പറ്റിയ തെറ്റ് ചാനലും സമ്മതിച്ചിട്ടുണ്ട്.

ഡോക്ടർ അവകാശവാദം നടത്തിയപ്പോൾ ചാനൽ ഇടപെട്ടില്ലെന്ന വാദവും ഉയർന്നു. എന്നാൽ മാനുഷികമായ തെറ്റെന്നാണ് ഇതിനെ ചാനൽ വിശേഷിപ്പിച്ചത്. ഈ ഡോക്ടറുടെ പരിപാടി ബ്രിട്ടണിൽ സംപ്രേഷണം ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന ന്യായവും അവർ ഉയർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP