Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണ്ണ കടത്തിലെ മുഖ്യ ആസൂത്രക ഐടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ; കേരളാ സ്‌പെയ്‌സ് പാർക്കിലെ പ്രോജക്ട് ഓഫീറുടെ ഉന്നത ബന്ധങ്ങളിലേക്കും അന്വേഷണം; സ്വപ്‌നാ സുരേഷിന്റെ അറിവോടെയാണ് സ്വർണം കടത്തുന്നതെന്ന് പൊലീസിനോട് സമ്മതിച്ച് സരിത്; കോൺസുലേറ്റിന്റെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കിയെന്നും കണ്ടെത്തൽ; തിരുവനന്തപുരത്തെ ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ ഗൂഢാലോചന കണ്ടെത്തി കസ്റ്റംസ്; ഉന്നത ബന്ധങ്ങളിലേക്കും അന്വേഷണം

സ്വർണ്ണ കടത്തിലെ മുഖ്യ ആസൂത്രക ഐടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ; കേരളാ സ്‌പെയ്‌സ് പാർക്കിലെ പ്രോജക്ട് ഓഫീറുടെ ഉന്നത ബന്ധങ്ങളിലേക്കും അന്വേഷണം; സ്വപ്‌നാ സുരേഷിന്റെ അറിവോടെയാണ് സ്വർണം കടത്തുന്നതെന്ന് പൊലീസിനോട് സമ്മതിച്ച് സരിത്; കോൺസുലേറ്റിന്റെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കിയെന്നും കണ്ടെത്തൽ; തിരുവനന്തപുരത്തെ ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ ഗൂഢാലോചന കണ്ടെത്തി കസ്റ്റംസ്; ഉന്നത ബന്ധങ്ങളിലേക്കും അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള സ്വർണ്ണ കടത്തിന് പിന്നിൽ സ്വപ്‌നാ സുരേഷ് എന്ന് കസ്റ്റംസ്. കടത്തിലെ മുഖ്യ ആസൂത്രകയാണ് സ്വപ്ന. സരിത്തിനെ യുഎഇ കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയത് വഴിവിട്ട ബന്ധത്തിനായിരുന്നു. സരിത്തിനൊപ്പം കോൺസുലേറ്റിലെ ജീവനക്കാരിയായ സ്വപ്നയേയും കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയിരുന്നു. സ്വപ്ന ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ കേരളാ സ്പെയ്സ് പാർക്ക് എന്ന സ്ഥാപനത്തിലെ പ്രോജക്ട് ഓഫീസറാണ്. കേരളാ ഐടി വകുപ്പിന് കീഴിലാണ് ഈ പാർക്ക്. കോൺസുലേറ്റിൽ നിന്ന് പുറത്തായെങ്കിലും ആരേയും ഇക്കാര്യം സരിത് അറിയിച്ചിരുന്നില്ല. പലവിധ തട്ടിപ്പുകൾ പിന്നേയും തുടർന്നു. പാഴ്സൽ എത്തിക്കാനുള്ള കരാറും നേടി. ഇതിന് പിന്നിൽ സ്വർണ്ണ കടത്തിലെ സാധ്യതകൾ മനസ്സിലാക്കിയതെന്നാണ് വിലയിരുത്തൽ. കോൺസുൽ ജനറലിന്റെ അതിവിശ്വസ്തരെ പോലെയാണ് ഇവരെല്ലാം പ്രവർത്തിച്ചത്.

കോൺസുലേറ്റിന് രണ്ട് നിലയാണുള്ളത്. ഇതിൽ കോൺസുലേറ്റ് ജനറൽ ഇരിക്കുന്ന നില കേന്ദ്രീകരിച്ചായിരുന്നു സരിത് പ്രവർത്തിച്ചിരുന്നത്. വിവാദങ്ങൾ ഉയർന്നതോടെ സരിതിനെ പുറത്താക്കി. എന്നാലും ഇവിടെ സ്വാധീനത്തിന് കുറവ് വന്നില്ല. പല വിധ ഇടപാടുകൾ സരിത് തുടർന്നു. സരിതിന്റെ അടുത്ത സുഹൃത്തായിരുന്നു സ്വപ്‌ന. ചോദ്യം ചെയ്യലിൽ സരിതാണ് സ്വപ്‌നയുടെ ഇടപെടലുകൾ വെളിപ്പെടുത്തി. അന്വേഷണത്തിൽ ഇത് സത്യമെന്ന് തെളിയുകയും ചെയ്തു. കോൺസുലേറ്റിൽ നിന്ന് പുറത്തായ സരിത സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാകുകയായിരുന്നു. ഐടി വകുപ്പിലെ ചിലരുമായുള്ള ബന്ധമായിരുന്നു ഇതിന് കാരണം. മുമ്പും സരിത സ്വർണം കടത്തിയെന്നാണ് കസ്റ്റംസ് നിഗമനം. കേരളത്തിലെ പല പ്രമുഖ ബിസിനസ്സുകാരുമായും അവർക്ക് അടുത്ത ബന്ധമുണ്ട്. സ്വപ്‌ന ഒളിവിലാണെന്നാണ് സൂചന. 

ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജർ കൂടിയാണ് സ്വപ്ന. സരിതിനേയും സ്വപ്നയേയും ആറുമാസം മുമ്പ് പുറത്താക്കാനുള്ള കാരണം കോൺസുൽ ജനറൽ വ്യക്തമാക്കുന്നുമില്ല. ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയാണ്. മറ്റ് ജീവനക്കാരും പ്രതികരണത്തിന് തയ്യാറല്ല. കോൺസുൽ ജനറൽ ഓഫീസിൽ ഇപ്പോൾ ജോലി ചെയ്യുന്ന ചിലരുമായി ഇവർക്ക് അടുപ്പമുണ്ടെന്ന് സൂചനയുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ജീവനക്കാരേയും കസ്റ്റംസ് ചോദ്യം ചെയ്യും. കോൺസുലേറ്റിലെ പാഴ്സൽ കൈകാര്യം ചെയ്യാനുള്ള അനുമതി എങ്ങനെയാണ് സരിതിന് കിട്ടിയതെന്നതും അജ്ഞാതമാണ്. മോശം സ്വഭാവത്തിന്റെ പേരിൽ പുറത്താക്കിയ ഉദ്യോഗസ്ഥൻ ഇപ്പോഴും പാഴ്സൽ കൈകാര്യം ചെയ്യുന്നത് കസ്റ്റംസിനേയും ഞെട്ടിച്ചിട്ടുണ്ട്. സ്വപ്‌നയ്ക്ക് ഇപ്പോൾ ഓഫീസിൽ സ്വാധീനമുണ്ട്. ഇതുപയോഗിച്ചാണ് സരിതിന്റെ പ്രവർത്തനം. സ്വപ്‌നയുടെ നിർദ്ദേശങ്ങളാണ് ഇയാൾ അനുസരിച്ചിരുന്നത്. അതിനിടെ കൊച്ചി വിമാനത്താവളത്തിലും തിരുവനന്തപുരത്തെ കോൺസുലേറ്റിനായി പാഴ്സൽ എത്തിയിട്ടുണ്ട്. സരിതും പെൺസുഹൃത്തും കൊച്ചിയിൽ എത്തി ഇതും കൈപ്പറ്റിയിട്ടുണ്ട്.

ഇവർക്ക് നല്ല രാഷ്ട്രീയ സ്വാധീനവും ഉണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് സരിതും സ്വർണ്ണ കടത്തിൽ പങ്കാളിയാകുന്നത്. പ്രമുഖ കൺസൾട്ടൻസിയുടെ കേരളത്തിലെ ഏജന്റാണ് ഇവരെന്നും സംശയിക്കുന്നു. ഐടി വകുപ്പിലെ ഉന്നതന്റെ അടുത്ത സുഹൃത്താണ് കസ്റ്റംസ് സംശയിക്കുന്ന പെൺ കുരത്ത്. ഇതോടെ തിരുവനന്തപുരത്തെ സ്വർണ്ണകടത്തിന്റെ വ്യാപ്തി കൂടുകയാണ്. എൻ ഐ എയും വിവരങ്ങൾ തേടി കഴിഞ്ഞു. കേന്ദ്ര ഇന്റലിജൻസും സജീവമായി അന്വേഷണം നടത്തുന്നു. സ്വപ്നയെ എത്രയും വേഗം അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് നീക്കം. പ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്തിന് ശ്രമിക്കുന്നത് കേരളത്തിൽ ആദ്യമാണ് പിടിക്കപ്പെടുന്നത്.

2013-ൽ ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ സിങ്കപ്പൂരിൽനിന്നെത്തിയ യു.എ.ഇ. ഡിപ്ലോമാറ്റിനെ 37 കിലോഗ്രാം സ്വർണാഭരണങ്ങളുമായി പിടികൂടിയിരുന്നു. സിങ്കപ്പൂരിൽനിന്ന് ഡൽഹിയിലേക്കുവന്ന ഉദ്യോഗസ്ഥൻ വിമാനത്തിൽ കൊണ്ടുവന്ന ബാഗേജിലാണ് സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നത്. ഒപ്പം വിമാനത്തിൽ യാത്ര ചെയ്ത വ്യവസായിക്കു വേണ്ടിയായിരുന്നു ഇതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥനെതിരേ നടപടിയുമുണ്ടായി. തിരുവനന്തപുരത്ത് ഇത്തരത്തിലൊരു ബാഗേജ് എത്തും മുമ്പുതന്നെ കസ്റ്റംസ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നാണ് ബാഗേജ് വിട്ടു നൽകാതെ പിടിച്ചിട്ടത്. ഇതിനിടെ പരിശോധനയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. തുടർന്ന് ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു.

പ്രത്യേക അവകാശങ്ങളുള്ള, പരിശോധനയില്ലാത്ത നയതന്ത്ര സംവിധാനം ഉപയോഗിച്ച് സ്വർണക്കടത്തിന് ശ്രമിച്ചത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധനയുണ്ടാകും. കേരളത്തിൽ വിമാനത്താവളങ്ങളിൽ ഒറ്റത്തവണ നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്നത്. 15 കോടി രൂപ മൂല്യംവരുന്ന 30 കിലോ സ്വർണമാണ് കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP