Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

മണ്ഡലത്തിൽ ഒരുപോലെ മുഴങ്ങിനിന്നത് വികസനത്തിലെ പോരായ്മ; തകർന്ന റോഡുകളിലും രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും രാഷ്ട്രീയക്കാരെ പഴി പറഞ്ഞ് വോട്ടർമാർ; കോളനികളിലും മറ്റും കാണാനായത് ദ്രവിച്ച് വീഴാറായി നിൽക്കുന്ന കൊച്ചു വീടുകൾ; മഴയിൽ വൃത്തിഹീനമായി വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയിൽ ബസ് സ്റ്റാൻഡ്; ഇങ്ങനെയാണെങ്കിലും കക്ഷിരാഷ്ട്രീയം തന്നെയാണ് ഇവിടെ പ്രധാനഘടകവും; എറണാകുളത്തെ അഭിപ്രായ സർവേക്കിടെ മറുനാടൻ മലയാളി ലേഖകർ കണ്ട കാഴ്ചകൾ ഇങ്ങനെ

മണ്ഡലത്തിൽ ഒരുപോലെ മുഴങ്ങിനിന്നത് വികസനത്തിലെ പോരായ്മ; തകർന്ന റോഡുകളിലും രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും രാഷ്ട്രീയക്കാരെ പഴി പറഞ്ഞ് വോട്ടർമാർ; കോളനികളിലും മറ്റും കാണാനായത് ദ്രവിച്ച് വീഴാറായി നിൽക്കുന്ന കൊച്ചു വീടുകൾ; മഴയിൽ വൃത്തിഹീനമായി വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയിൽ ബസ് സ്റ്റാൻഡ്; ഇങ്ങനെയാണെങ്കിലും കക്ഷിരാഷ്ട്രീയം തന്നെയാണ് ഇവിടെ പ്രധാനഘടകവും; എറണാകുളത്തെ അഭിപ്രായ സർവേക്കിടെ മറുനാടൻ മലയാളി ലേഖകർ കണ്ട കാഴ്ചകൾ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ/ സുവർണ്ണ പി എസ്

എറണാകുളം: കേരളത്തിലെ അഞ്ച് മണ്ഡലങ്ങൾ ഇലക്ഷൻ ചൂടിലാണ്. അഞ്ച് മണ്ഡലങ്ങളിൽ ഒന്നായ എറണാകുളത്ത് ഇലക്ഷൻ സർവ്വേയ്ക്കായി എത്തിയ മറുനാടനോട് വളരെ ആവേശത്തോടെയാണ് വോട്ടർമാർ പ്രതികരിച്ചത്. ഓരോരുത്തരും അവർ പിന്തുണയ്ക്കുന്ന പ്രസ്ഥാനത്തെ പിന്തുണച്ച് സംസാരിച്ചെങ്കിലും എല്ലാവരിലും ഒരുപോലെ മുഴങ്ങി നിന്ന ഒന്നായിരുന്നു വികസനത്തിൽ ഉണ്ടായ പോരായ്മയും നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയും. എറണാകുളത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നായ കലൂരിൽ നിന്നാണ് സർവ്വേ ആരംഭിച്ചത്. ഭൂരിഭാഗം വോട്ടർമാരും സർവ്വേയോട് സഹകരിച്ചെങ്കിലും ഒരു വിഭാഗം കൂട്ടർ മുഖം തിരിക്കുകയും ചെയ്തു. ഈ നഗരത്തിൽ എറണാകുളത്തുകാരെക്കാൾ പുറത്ത് നിന്നുള്ളവരാണെന്ന് ഉള്ളത് സർവ്വേ മന്ദഗതിയിൽ ആവാൻ കാരണമായി. പുറത്ത് നിന്ന് ജോലിയും മറ്റ് ആവശ്യങ്ങൾക്കുമായി വന്നിരിക്കുന്നതായ ആളുകളെയാണ് ഏറെ കുറെയും കണാൻ കഴിഞ്ഞത് എന്നത് മറ്റൊരു വസ്തുതയാണ്.

സർവ്വേയോട് ചെറിയൊരു വിഭാഗം വിമുഖത കാട്ടിയെങ്കിലും സഹകരിച്ചവരിൽ ഭൂരിഭാഗം ആളുകളും യുഡിഎഫിനും എൽഡിഎഫിനുമാണ് പിന്തുണ അറിയിച്ചത്. എന്തിനാണ് വോട്ട് കൊടുത്തിട്ട് എന്തെങ്കിലും ഗുണം ഉണ്ടാവുമോ എന്നാണ് കലൂരിൽ നിന്നുള്ള വോട്ടർമാരിലെ ഒരു വിഭാഗം ഉന്നയിച്ച ചോദ്യം. മാത്രമല്ല ഈ ഒരു ഉപതെരഞ്ഞെടുപ്പ് സർക്കാരിന് എത്ര നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ചോദിച്ചവരും ഉണ്ട്. കലൂരിൽ നിന്നുള്ള മോട്രോ യാത്രക്കാരും സർവ്വേയോട് പ്രതികരിച്ചു. അവിടെ നിന്നും നേരെ എറണാകുളം സൗത്ത് കെഎസ്ആർടിസി സ്റ്റാന്റിലേയ്ക്കും ഉദയാകോളനിയിലേയ്ക്കും പോയി.

കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറി വൃത്തിഹീനമായി വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയിലായിരുന്നു ബസ് സ്റ്റാൻഡ്. എങ്കിലും അതിനിടയിൽ നിന്നും ആളുകൾ അവരുടെ അഭിപ്രായം രേഖപ്പെടുത്തി. ഇതേ അവസ്ഥ ഒരുപക്ഷേ ഇതിനേക്കാൾ ശോചനീയമായ അവസ്ഥയിലായിരുന്നു ഉദയാ കോളനിയുടെത്. തിങ്ങിനിറഞ്ഞ് ദ്രവിച്ച് വീഴാറായി നിൽക്കുന്ന കൊച്ചു വീടുകൾ. ഒരു മഴ പെയ്താൽ മുങ്ങി താഴാവുന്നതേയുള്ളൂ ഈ വീടുകളെല്ലാം. ഇലക്ഷന്റെ സമയങ്ങളിൽ മാത്രം തങ്ങളെ തേടി വരുന്ന നേതാക്കളെ കാണുവാൻ കാത്തിരിക്കുന്ന ഒരുപറ്റം നിവാസികളെയാണ് അവിടെ കാണാൻ കഴിഞ്ഞത്. ആവശ്യങ്ങൾക്ക് വേണ്ടി മാത്രം എത്തുന്ന നേതാക്കളാണെങ്കിലും അവർക്ക് വോട്ട് നൽകില്ലെന്ന വാശിയൊന്നും ഇവിടുത്ത്കാർക്ക് ഇല്ല. ഇനി ജയിച്ച് വരുന്ന വിഭാഗത്തിൽ നിന്നും എന്തെങ്കിലും തങ്ങൾക്ക് ഉപകാരമാവുന്ന വിധത്തിൽ നടക്കുമെന്ന വിശ്വാസത്തിലാണ് ഉദയ കോളനിയിലെ ആളുകൾ.

എറണാകുളത്ത് നിന്നും പുറത്ത് നിന്നുമുള്ള നിരവധി ആളുകൾ ഒത്തുചേരുന്ന സ്ഥലമാണ് എറണാകുളത്തെ മറൈൻ ഡ്രൈവ്. നേരത്തെ പറഞ്ഞത് പോലെ തന്നെ ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരായിരുന്നു കൂടുതലും. എങ്കിലും ചെറിയൊരു വിഭാഗം ആളുകളുടെ പ്രതികരണം ലഭിക്കുകയും ചെയ്തു. അവിടെ നിന്നും അടുത്ത സ്ഥലത്തേയ്ക്ക് യാത്ര ചെയ്യവേ ഒട്ടോ ഡ്രൈവർ ഇപ്പോഴത്തെ സർക്കാരിനെ കുറിച്ചും മുൻ സർക്കാരിനെ കുറിച്ചും വാതോരാതെ സംസാരിക്കുകയായിരുന്നു. പിന്നീട് ദേശാഭിമാനിയിലും പാലാരിവട്ടത്തിന്റെ ചെറിയൊരു ഭാഗത്ത് നിന്നും സർവ്വേ നടത്തി.

ഇങ്ങനെയാണെങ്കിലും കക്ഷിരാഷ്ട്രീയം തന്നെയാണ് ഇവിടെ പ്രധാനഘടകമായി വരുന്നത്. ഓരോരുത്തർക്കും അവരവർക്ക് പ്രിയപ്പെട്ട, ഇഷ്ടപെട്ട, വിശ്വസിച്ച പാർട്ടി തന്നെ വിജയിച്ച് കേറണമെന്ന് തന്നെയാണ് ആഗ്രഹവും. അത് അവർ മറുനാടനോട് തുറന്ന് പറയുകയും ചെയ്തു. തങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ച് വ്യക്തമാക്കിയ ജനങ്ങൽ ഇലക്ഷന് ആരായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്. ഇനി ആ ദിവസത്തിലേയ്ക്ക എത്താൻ ആറ്റ്‌നോറ്റ് ഇരിക്കുകയാണ് ജനങ്ങൾ. എന്നാൽ യുഡിഎഫിന്റെ ശക്തി കേന്ദ്രമാണ് എറണാകുളം എന്ന് ഭൂരിപക്ഷം ആളുകളും പ്രതികരിച്ചെങ്കിലും ഇത്തവണ എൽഡിഎഫ് തിരിച്ചുപ്ിടിക്കും എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. രാവിലെ തുടങ്ങിയ സർവ്വേ വൈകുന്നേരം വൈകിയാണ് അവസാനിച്ചത്. പ്രായമായവരിൽ നിന്നും ന്യായമായ ചോദ്യങ്ങൾ തന്നെയാണ് ഉയരുന്നത്. ആർക്ക് വേണ്ടി എന്തിന് വേണ്ടി. ഈ ഇലക്ഷനിൽ ആർക്കാണ് ഉപകാരം ഉണ്ടാവുക എന്നിങ്ങനെയുള്ള ജനങ്ങളുടെ പരിദേവനങ്ങൾ അധികാരി വർഗത്തിന്റെ കണ്ണുതുറപ്പിക്കേണ്ടയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP