Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐപിഎസ് വേണ്ടെന്ന് വെച്ച് തിരഞ്ഞെടുത്തത് റവന്യൂ സർവീസ്; കൈവെച്ച എല്ലാ മേഖലകളിലും ആത്മാർത്ഥതയും സത്യസന്ധതയും മുഖമുദ്ര; ആദായനികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മിഷണറായി ശശികല നായർ എത്തുമ്പോൾ ചങ്കിടിപ്പ് ഏറുന്നത് നികുതിവെട്ടിപ്പുകാർക്ക്

ഐപിഎസ് വേണ്ടെന്ന് വെച്ച് തിരഞ്ഞെടുത്തത് റവന്യൂ സർവീസ്; കൈവെച്ച എല്ലാ മേഖലകളിലും ആത്മാർത്ഥതയും സത്യസന്ധതയും മുഖമുദ്ര; ആദായനികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മിഷണറായി ശശികല നായർ എത്തുമ്പോൾ ചങ്കിടിപ്പ് ഏറുന്നത് നികുതിവെട്ടിപ്പുകാർക്ക്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മിഷണറായി ശശികല നായർ എത്തുമ്പോൾ നികുതിവെട്ടിപ്പുകാർക്ക് ഇനി ഉറക്കമില്ലാത്ത രാവുകൾ. ഐപിഎസ് വേണ്ടെന്ന് വെച്ച് റവന്യൂ സർവീസിൽ പ്രവേശിച്ച ഈ തിരുവനന്തപുരം സ്വദേശിനി കൈവെച്ച എല്ലാ മേഖലകളിലും കാഴ്‌ച്ചവെച്ചത് മികച്ച പ്രവർത്തനമാണ്. കേരളത്തിൽ ആദായനികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് ശശികല നായർ.

തിരുവനന്തപുരം സ്വദേശിയാണ് ശശികല നായർ. മെറിറ്റ് സ്കോളർഷിപ്പോടെയാണ് എല്ലാ തലങ്ങളിലും പഠനം നടത്തിയത്. തിരുവനന്തപുരത്തായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എം.എസ്‌സി. സുവോളജിക്ക് മൂന്നാം റാങ്കും നേടി. തുടർന്ന്‌ ബർമിങാം സർവകലാശാലയിൽനിന്ന് പബ്ലിക് പോളിസിയിൽ എം.ബി.എ. വിവാഹത്തിനു ശേഷമാണ് 1983-ൽ സിവിൽ സർവീസിലേക്ക് വരുന്നത്. ഐ.പി.എസ്. കിട്ടിയെങ്കിലും ഐ.ആർ.എസ്. തിരഞ്ഞെടുക്കുകയായിരുന്നു.

ധനം, പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയങ്ങളിൽ ഉയർന്ന തസ്തികയിൽ മൂന്നു ദശാബ്ദത്തെ പ്രവർത്തനാനുഭവമുണ്ട്. മുമ്പ് ചെന്നൈ, മുംബൈ, കൊച്ചി എന്നിവിടങ്ങളിൽ നികുതി സമാഹരണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചു. ഗോവയിൽ പ്രിൻസിപ്പൽ ഡയറക്ടർ ഓഫ് ഇൻവെസ്റ്റിഗേഷനായിരിക്കേ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ നടത്തിയ നികുതി വെട്ടിപ്പ് പുറത്തുകൊണ്ടുവന്നിരുന്നു. ഒരു ഘട്ടത്തിൽ 1800 കോടിയുടെ വിദേശ സ്വത്തുക്കൾ പിടിച്ചെടുത്തു. പ്രതിരോധ മന്ത്രാലയത്തിൽ ഡെപ്യൂട്ടി ഫിനാൻഷ്യൽ അഡ്വൈസർ (നേവി) ആയിരിക്കേ നാവികസേനയുടെയും തീര സംരക്ഷണ സേനയുടെയും ബജറ്റുകൾ കൈകാര്യം ചെയ്തു. യു. കെ., ജർമനി, റഷ്യ, ഫ്രാൻസ്, ഇസ്രയേൽ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിരോധ ഉപകരണ കരാറുകളുടെ ചർച്ചാ സംഘത്തിന്റെയും ഭാഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP