Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആലുവയിൽ ക്വാറന്റൈൻ ലംഘിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു യുവാക്കളുടെ അതിക്രമം; ദേശീയപാതയിൽ വച്ച് ആംബുലൻസ് ഡ്രൈവർക്ക് നേരേ പ്രവാസിയായ യുവാവിന്റെ ആക്രമണം; ചൊവ്വര ഫെറിക്ക് സമീപമുള്ള ഫ്‌ളാറ്റിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയുടെ പരാക്രമം; പൊലീസ് കേസെടുത്തു

ആലുവയിൽ ക്വാറന്റൈൻ ലംഘിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു യുവാക്കളുടെ അതിക്രമം; ദേശീയപാതയിൽ വച്ച് ആംബുലൻസ് ഡ്രൈവർക്ക് നേരേ പ്രവാസിയായ യുവാവിന്റെ ആക്രമണം; ചൊവ്വര ഫെറിക്ക് സമീപമുള്ള ഫ്‌ളാറ്റിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയുടെ പരാക്രമം; പൊലീസ് കേസെടുത്തു

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ആലുവയിൽ രണ്ടിടങ്ങളിൽ ക്വാറന്റൈൻ ലംഘിച്ച് രക്ഷപ്പെടാൻ കടന്നുകളയാൻ ശ്രമം. രാത്രി ഏഴരയോടെ ദേശീയപാതയിൽ ആലുവ പുളിഞ്ചോട് കവലയിൽ ഡ്രൈവറെ ആക്രമിച്ച് ആംബുലൻസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രവാസി യുവാവിനെ ആംബുലൻസ് ഡ്രൈവർ സാഹസികമായി കീഴ്‌പ്പെടുത്തി. രോഗലക്ഷണങ്ങൾ ഉള്ളതിനെത്തുടർന്ന് വിമാനത്താവളത്തിൽനിന്നും ആംബുലൻസിൽ കളമശ്ശേരി മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്ന യുവാവാണ് പുളിഞ്ചോട് ഭാഗത്ത് വെച്ച് ഡ്രൈവറെ ആക്രമിച്ചത്.

ഡ്രൈവർ വാഹനം നിർത്തിയതോടെ മൊബൈൽ ഉപയോഗിച്ച് വാഹനത്തിന്റെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു.വാഹനത്തിൽ നിന്നും പുറത്തിറങ്ങി ഓടാൻ ശ്രമിച്ച ഇയാളെ പി പി കിറ്റ് ധരിച്ച് ഡ്രൈവർ കീഴ്‌പ്പെടുത്തി. സമീപത്തുനിന്ന നാട്ടുകാർ ഇയാളെ പിടികൂടാൻ തയ്യാറായില്ല.പൊലീസെത്തിയാണ് വീണ്ടും വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്

രാത്രി ഏഴ് മണിയോടെ ഇന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നും നിന്നും കണ്ണൂർ സ്വദേശിയാണ് ആണ് ചൊവ്വര ഫെറി ക്ക് സമീപമുള്ള ഫ്‌ളാറ്റിൽ പരാക്രമം കാണിച്ചത് ക്വാറന്റൈൻ ലംഘിച്ച് പുറത്തുപോയ ഇയാളെ കീഴ്മാട് പഞ്ചായത്ത് പ്രസിഡണ്ടിനെ നേതൃത്വത്തിൽ നാട്ടുകാർ കാർ തടഞ്ഞ് പൊലീസിനെ ഏൽപ്പിച്ചു ആലുവ സിഐയുടെ നേതൃത്വത്തിൽ ഇയാളെ കോവിഡ്‌സെന്ററിലേക്ക് മാറ്റാൻ തീരുമാനം എടുത്തെങ്കിലും വാഹനം എത്താത്തതിനാൽ കാത്തുനിൽക്കുകയാണ്. കണ്ണൂർ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP