Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തനംതിട്ടയിൽ ക്വാറന്റീൻ ലംഘിച്ചയാളെ ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടികൂടി; സൗദി അറേബ്യയിൽ നിന്നെത്തി ക്വാറന്റീനിൽ കഴിഞ്ഞ യുവാവ് പുറത്തിറങ്ങിയത് ഭാര്യയുമായി വഴക്കിട്ട്; മുഖാവരണം ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെത്തിയ ആളെ തിരിച്ചറിഞ്ഞയാളെ നാട്ടുകാർ പൊലീസിൽ അറിയിച്ചു; ആരോഗ്യപ്രവർത്തകരെ കണ്ട് ഓടിയ യുവാവിനെ കീഴ്പ്പെടുത്തി കൈകാലുകൾ ബന്ധിച്ച് ആംബുലൻസിൽ കയറ്റി കൊണ്ടുപോയി

പത്തനംതിട്ടയിൽ ക്വാറന്റീൻ ലംഘിച്ചയാളെ ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടികൂടി; സൗദി അറേബ്യയിൽ നിന്നെത്തി ക്വാറന്റീനിൽ കഴിഞ്ഞ യുവാവ് പുറത്തിറങ്ങിയത് ഭാര്യയുമായി വഴക്കിട്ട്; മുഖാവരണം ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെത്തിയ ആളെ തിരിച്ചറിഞ്ഞയാളെ നാട്ടുകാർ പൊലീസിൽ അറിയിച്ചു; ആരോഗ്യപ്രവർത്തകരെ കണ്ട് ഓടിയ യുവാവിനെ കീഴ്പ്പെടുത്തി കൈകാലുകൾ ബന്ധിച്ച് ആംബുലൻസിൽ കയറ്റി കൊണ്ടുപോയി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പത്തനംതിട്ടയിൽ ക്വാറന്റീൻ ലംഘിച്ചു നഗരത്തിൽ ഇറങ്ങിയ പ്രവാസി നാട്ടുകാരെയും പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും വട്ടം ചുറ്റിച്ചു. ക്വാറിന്റീൻ ലംഘിച്ചു നഗരത്തിൽ ഇറങ്ങിയ ആളെയാണ് ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ടു പിടികൂടിയത്. സൗദി അറേബ്യയിൽനിന്നെത്തി ക്വാറന്റീനിൽ കഴിയവേ ഭാര്യ ഉൾപ്പെടെയുള്ള വീട്ടുകാരുമായി വഴക്കിട്ട് ഇദ്ദേഹം പുറത്തിറങ്ങുകയായിരുന്നു. മൂന്നുദിവസം മുമ്പാണ് ഊന്നുകൽ സ്വദേശിയായ ഇയാൾ റിയാദിൽനിന്ന് നാട്ടിലെത്തിയത്. തുടർന്ന് ക്വാറന്റീനിൽ കഴിയുകയായിരുന്നു.

നഗരത്തിൽ പൊലീസുകാർ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മുഖാവരണം ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെത്തിയ ആളെ കണ്ടത്. തുടർന്ന് പൊലീസുകാർ വിവരം തിരക്കി. അപ്പോഴാണ് വിദേശത്തുനിന്ന് എത്തിയ ആളാണെന്നും ക്വാറന്റീനിൽ കഴിയുകയായിരുന്നുവെന്നും മനസ്സിലായത്. പറഞ്ഞ വിവരങ്ങൾ സത്യമാണോ എന്നറിയാൻ വേണ്ടി ഇദ്ദേഹത്തിന്റെ വീട്ടുകാരുടെ നമ്പർ വാങ്ങുകയും അന്വേഷിക്കുകയും ചെയ്തു.

ആശുപത്രിയിൽ പോകാനുള്ള പൊലീസിന്റെ നിർദ്ദേശം ഇയാൾ തള്ളി. തുടർന്ന് പൊലീസ് ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ചു. എന്നാൽ ആരോഗ്യപ്രവർത്തകർ ഇയാളെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പകരം ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് ആരോഗ്യപ്രവർത്തകർ ഇയാളെ സാഹസികമായി കീഴ്പ്പെടുത്തി കൈകാലുകൾ ബന്ധിച്ച് ആംബുലൻസിൽ കയറ്റി കൊണ്ടുപോയി.

യുവാവിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കോഴഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പ്രദേശത്ത് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടിയും വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP