Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാലായിൽ ജോസ് കെ മാണി മത്സരിക്കുന്നതിനോട് വിയോജിച്ച് ഭൂരിപക്ഷം വായനക്കാരും; 27 ശതമാനം പേർ നിഷാ ജോസ് കെ മാണി മത്സരിക്കട്ടേയെന്ന് പറഞ്ഞപ്പോൾ 36 ശതമാനം പേരും മാണിയുടെ കുടുംബത്തിന് പുറത്തുള്ള സ്ഥാനാർത്ഥിയെ പിന്തുണച്ചു; പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ കണ്ടെത്താൻ മറുനാടൻ നടത്തിയ സർവ്വേ ഫലം സൂചിപ്പിക്കുന്നത്

പാലായിൽ ജോസ് കെ മാണി മത്സരിക്കുന്നതിനോട് വിയോജിച്ച് ഭൂരിപക്ഷം വായനക്കാരും; 27 ശതമാനം പേർ നിഷാ ജോസ് കെ മാണി മത്സരിക്കട്ടേയെന്ന് പറഞ്ഞപ്പോൾ 36 ശതമാനം പേരും മാണിയുടെ കുടുംബത്തിന് പുറത്തുള്ള സ്ഥാനാർത്ഥിയെ പിന്തുണച്ചു; പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ കണ്ടെത്താൻ മറുനാടൻ നടത്തിയ സർവ്വേ ഫലം സൂചിപ്പിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലായിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കേരളാ കോൺഗ്രസിന് തീരുമാനം എടുക്കാനാവാത്തവിധം ചർച്ചകൾ നീളുകയാണ്. പിജെ ജോസഫിന്റെ വിമത ഇടപെടലുകളിൽ കരുതലോടെ നീങ്ങാനാണ് ജോസ് കെ മാണിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് മറുനാടൻ സർവ്വേ നടത്തിയത്. പാലായിലെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയിൽ നാല് ഓപ്ഷനാണ് മറുനാടൻ മുമ്പോട്ട് വച്ചത്. ജോസ് കെ മാണിയും നിഷാ ജോസ് കെ മാണിയും ഇജെ അഗസ്തിയും പിന്നെ മറ്റാരെങ്കിലും. ഇതിൽ കൂടുതൽ വോട്ട് കിട്ടുന്നത് മറ്റാരെങ്കിലും എന്ന ഓപ്ഷനാണ്.

അതായത് മാണി കുടുംബത്തിന് പുറത്ത് നിന്നൊരു സ്ഥാനാർത്ഥിയെ പാലായിൽ കേരളാ കോൺഗ്രസുകാർ ആഗ്രഹിക്കുന്നു. ജോസ് കെ മാണിക്ക് 17 ശതമാനവും നിഷാ ജോസ് കെ മാണിക്ക് 27 ശതമാനവും വോട്ട് കിട്ടി. മുതിർന്ന നേതാവ് ഇജെ അഗസ്തിയെ 21 ശതമാനം പേർ പിന്തുണച്ചു. മറ്റാരെങ്കിലും എന്നതിന് 36 ശതമാനവും. അതായത് മറ്റാർക്കെങ്കിലും എന്ന ഓപ്ഷന് കിട്ടിയ 36 ശതമാനവും അഗസ്തിയുടെ 21 ശതമാനും ചേരുമ്പോൾ ആകെ 57 ശതമാനം. അതായത് സർവ്വേയിൽ പങ്കെടുത്ത ബഹുഭൂരിഭാഗവും പാലായിൽ മാണി കുടുംബത്തിന് പുറത്തു നിന്നൊരു സ്ഥാനാർത്ഥിയെ ആഗ്രഹിക്കുന്നു.

നിഷാ ജോസ് കെ മാണിക്ക് ജനപിന്തുണയുണ്ടെന്നതിന് തെളിവും ഈ സർവ്വേയിലുണ്ട്. മറ്റാർക്കെങ്കിലും എന്നതിന് പിന്നിൽ പേരുകാരിൽ ആദ്യമെത്തുന്നത് മാണിയുടെ മരുമകളാണ്. രാജ്യസഭാ അംഗമായ ജോസ് കെ മാണി മത്സരിക്കുന്നതിനോട് ബഹുഭൂരിപക്ഷത്തിനും താൽപ്പര്യക്കുറവുമുണ്ട്. ഇജെ അഗസ്തിക്കും ഒന്നാമനാകാൻ കഴിയുന്നില്ല. പാലാ ഉപതിരഞ്ഞെടുപ്പിൽ ആലോചനകളും ചർച്ചകളും പലവഴി നടന്നെങ്കിലും കേരള കോൺഗ്രസിലെ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ തന്നെയാണ്. അതിനിടെ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയെയാകും അംഗീകരിക്കുകയെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭാ അംഗമായ ജോസ് കെ മാണി മത്സരിക്കരുതെന്നും ഭാര്യ നിഷാ ജോസ് കെ മാണി മത്സരിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നുമാണ് കോൺഗ്രസിന്റെ നിലപാട്.

നിഷാ ജോസ് കെ മാണി മത്സരിച്ച് തോറ്റാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസും യുഡിഎഫും. പിജെ ജോസഫ് പാലം വലിക്കുമെന്ന ഭയാണ് ഇതിന് കാരണം. ഇതോടെ മൂന്നാമതൊരാളുടെ പേരിലേക്ക് ചർച്ച എത്തുകയാണ്. കർഷക കോൺഗ്രസിന്റെ പ്രസിഡന്റ് കൂടിയായ ബേബി ഉഴുതുവാൽ കേരളാ കോൺഗ്രസിന്റെ പാലായിലെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചനയും പുറത്തു വന്നു. ഇതെല്ലാം മറുനാടന്റെ സർവ്വേയിലും പ്രതിഫലിക്കുന്നുണ്ട്. കെ.എം. മാണിയും പാലായുമായുള്ള ബന്ധം വൈകാരികമാണെന്നും മാണിയുടെ കുടുംബത്തിൽ നിന്നുള്ള ഒരാൾ തന്നെ മത്സരിക്കണമെന്നുമുള്ള അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയർന്നത്.

ആദ്യം നിഷാ ജോസ് കെ. മാണിയുടെ പേര് സജീവചർച്ചയായെങ്കിലും ജോസഫ്-ജോസ് വിഭാഗങ്ങളുടെ തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിഷയ്ക്കു പകരം കുടുംബത്തിൽനിന്നു മറ്റൊരാളെ പരിഗണിക്കണമെന്ന അഭിപ്രായവും ഉയർന്നുവന്നു. എന്നാൽ സാലി ജോസഫ് മത്സരിക്കില്ലെന്നാമ് സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന യു.ഡി.എഫ്. നേതൃയോഗത്തിൽ കേരള കോൺഗ്രസ്(എം) മുൻ കോട്ടയം ജില്ലാ പ്രസിഡന്റും മുതിർന്ന നേതാവുമായ ഇ.ജെ. ആഗസ്തിയുടെ പേരാണ് പ്രധാനമായും പരിഗണിച്ചത്. ജില്ലാ ബാങ്ക് മുൻ പ്രസിഡന്റും പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ ഫിലിപ്പ് കുഴികുളത്തിന്റെയും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാലിന്റെയും പേരുകളും പരിഗണിക്കപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ബേബി സ്ഥാനാർത്ഥിയാകാനാണ് സാധ്യത.

മുതിർന്ന നേതാവ് ഇജെ അഗസ്തിയെ പാലായിൽ മത്സരിപ്പിക്കാനായിരുന്നു ജോസ് കെ മാണി ആഗ്രഹിച്ചിരുന്നത്. പാലാക്കാരല്ലാത്ത ആരേയും മത്സരിപ്പിക്കാൻ കഴിയില്ല. അല്ലാത്ത പക്ഷം നിരവധി നേതാക്കൾ ജോസ് കെ മാണിക്കൊപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് ഇജെ അഗസ്തിയെ പരിഗണിച്ചത്. എല്ലാവരും അംഗീകരിക്കുമെന്നും കരുതി. ഇതിനിടെയാണ് അഗസ്തിയെ പിജെ ജോസഫ് തന്റെ സ്വന്തം സ്ഥാനാർത്ഥിയായി അവതരിപ്പിച്ചത്. കോട്ടയം ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമൊക്കെയായിരുന്നു അഗസ്തി. എന്നാൽ അഗസ്തിയെ കൂടെ കൂട്ടി കേരളാ കോൺഗ്രസ് എമ്മിനെ ദുർബ്ബലമാക്കാൻ പിജെ ജോസഫ് ശ്രമിക്കുന്നുണ്ട്. സിഎഫ് തോമസിനെ പോലുള്ളവരുടെ സഹായത്തോടെയാണ് ഇത്. കോട്ടയത്തെ ചില കോൺഗ്രസുകാരും ഇതിന് ചുക്കാൻ പിടിക്കുന്നു. കോട്ടയത്ത് കേരളാ കോൺഗ്രസിനെ തകർക്കാനാണ് ഇത്. അഗസ്തി ജയിച്ച് എംഎൽഎയായാൽ പിജെ ജോസഫിനൊപ്പം പോകുമെന്ന ഭയം സജീവമാണ്.

നിലവിൽ അഞ്ച് എംഎൽഎമാരാണ് കേരളാ കോൺഗ്രിനുള്ളത്. ഇതിൽ മൂന്ന് പേർ പിജെ ജോസഫും സി എഫ് തോമസും മോൻസ് ജോസും ഒരു വിഭാഗത്തിലാണ്. റോഷി അഗസ്റ്റിനും ജയരാജും മാണി ഗ്രൂപ്പിലും. അതുകൊണ്ട് തന്നെ പാർട്ടി പിടിക്കാനുള്ള ബലാബലത്തിൽ പാലാ തെരഞ്ഞെടുപ്പും നിർണ്ണായകമാണ്. ഇവിടെ ജയിക്കുന്ന എംഎൽഎയും ജോസഫിനൊപ്പം നിന്നാൽ പാർലമെന്ററീ പാർട്ടിയിൽ ബഹുഭൂരിപക്ഷവും മാണി ഗ്രൂപ്പിന് എതിരാകും. ഇജെ അഗസ്തി ജയിച്ചാൽ ഇത് സംഭവിക്കാൻ സാധ്യത ഏറെയാണ്. പാർട്ടിക്ക് നല്ലത് ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കുന്നതാണ് നല്ലതെന്ന വികാരം അതിശക്തമാണ്. എന്നാൽ രാജ്യസഭാ അംഗമായ ജോസ് കെ മാണിയെ മത്സരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. രാജ്യസഭാ അംഗത്വം രാജിവച്ചാൽ അത് യുഡിഎഫിന് നഷ്ടമാകും. നിയമസഭയിലെ അംഗ സഖ്യ അനുസിരിച്ച് ഇടതുപക്ഷത്തിന് മാത്രമേ ജയിക്കാൻ കഴിയൂ. ജോസ് കെ മാണി വാശിയോടെ നേടിയെടുത്തതാണ് രാജ്യസഭാ സീറ്റ്. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ ഈ നിലപാട് കാരണം ജോസ് കെ മാണിക്ക് പാലയിൽ മത്സരിക്കാനാകില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് ഈ വിഷയം വരില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP