Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജോസ് കെ മാണിയോ? നിഷാ ജോസ് കെ മാണിയോ? ഇ ജി അഗസ്തിയോ? അതോ മറ്റാരെങ്കിലുമോ? ആരായിരിക്കും പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി? അഭിപ്രായ സർവേയുമായി മറുനാടൻ: നാളെ രാത്രി വരെ വോട്ട് രേഖപ്പെടുത്താം

ജോസ് കെ മാണിയോ? നിഷാ ജോസ് കെ മാണിയോ? ഇ ജി അഗസ്തിയോ? അതോ മറ്റാരെങ്കിലുമോ? ആരായിരിക്കും പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി? അഭിപ്രായ സർവേയുമായി മറുനാടൻ: നാളെ രാത്രി വരെ വോട്ട് രേഖപ്പെടുത്താം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെ എം മാണിയുടെ മരണത്തോടെ അപ്രതീക്ഷിതമായി എത്തിയ പാലാ നിയമസഭാ തെരഞ്ഞെപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചു. അര നൂറ്റാണ്ടിലധികമായി എംഎൽഎ സ്ഥാനം നിലനിർത്തുന്ന യുഡിഎഫിന് സ്ഥാനാർത്ഥിയെ നിർണയിക്കാൻ കഴിയുന്നില്ല. കേരള കോൺഗ്രസിൽ ജോസഫും, ജോസ് കെ മാണിയും തമ്മിലുള്ള തർക്കം മാത്രമല്ല ജോസ് കെ മാണിയുടെ സ്ഥാനാർത്ഥി ആരെന്ന തർക്കവും രൂക്ഷമാണ്. ഈ സാഹചര്യത്തിൽ മറുനാടൻ വായനക്കാരുടെ അഭിപ്രായം തേടുകയാണ് ഞങ്ങൾ. നാളെ രാത്രി എട്ട് മണി വരെ വായനക്കാർക്ക് അഭിപ്രായം രേഖപ്പെടുത്താം. നാളെ രാത്രി 8.30ന് ഫലം ഞങ്ങൾ പ്രഖ്യാപിക്കും.

ജോസ് കെ മാണി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം കേരളാ കോൺഗ്രസിൽ സജീവമാണ്. എന്നാൽ രാജ്യസഭാ അംഗമെന്നതിനാൽ മത്സരിക്കാനാകില്ലെന്നാണ് കോൺഗ്രസ് നിലപാട്. നിഷാ ജോസ് കെ മാണിയുടെ പേരും അതുകൊണ്ട് അതിശക്തമായി ഉയരുന്നു. ഇജെ അഗസ്തിയേയും പരിഗണിക്കുന്നു. ബേബി ഉഴുവനാൽ, ഫിലിപ്പ് കുഴിക്കുളം, ബൈജു പുതിയിടത്ത്, ജോസ് ടാം പുളിക്കുന്നേൽ, ടോബിൻ കെ മാത്യു എന്നിരും പരിഗണനയിലുണ്ട്. ഇവർക്ക് പുറത്ത് നിന്നുള്ളവർ എത്താനും സാധ്യതയുണ്ട്. ഇടതു പക്ഷം മാണി സി കാപ്പനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയിൽ മറുനാടൻ സർവ്വേ നടത്തുന്നത്.

പാലായിൽ കെ എം മാണിയുടെ മരണമുയർത്തുന്ന സഹതാപം ആഞ്ഞു വീശുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ആര് കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായാലും ജയിക്കുമെന്നാണ് വിലയിരുത്തൽ. ഇങ്ങനെ മാണിയുടെ പേരിൽ ജയിച്ച ശേഷം പിജെ ജോസഫിനൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന എംഎൽഎ കൂറുമാറിയാൽ അത് പാർട്ടിയിൽ വലിയ പ്രതിസന്ധിയായി മാറും. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസിൽ കരുതലോടെ തീരുമാനം എടുക്കാൻ ചർച്ചകൾ പുരോഗമിക്കുന്നത്. എന്തു വന്നാലും പിജെ ജോസഫിന്റെ നിർദ്ദേശമൊന്നും അംഗീകരിക്കില്ലെന്നാണ് ജോസ് കെ മാണിയുടെ തീരുമാനം. ഇത് യുഡിഎഫിനേയും അറിയിച്ചിട്ടുണ്ട്. കോൺഗ്രസും ഇതിന് അംഗീകാരം നൽകി. ഇതോടെയാണ് ആരാകും സ്ഥാനാർത്ഥിയെന്ന ചർച്ചകൾ സജീവമാകുന്നത്.

മുതിർന്ന നേതാവ് ഇജെ അഗസ്തിയെ പാലായിൽ മത്സരിപ്പിക്കാനായിരുന്നു ജോസ് കെ മാണി ആഗ്രഹിച്ചിരുന്നത്. പാലാക്കാരല്ലാത്ത ആരേയും മത്സരിപ്പിക്കാൻ കഴിയില്ല. അല്ലാത്ത പക്ഷം നിരവധി നേതാക്കൾ ജോസ് കെ മാണിക്കൊപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് ഇജെ അഗസ്തിയെ പരിഗണിച്ചത്. എല്ലാവരും അംഗീകരിക്കുമെന്നും കരുതി. ഇതിനിടെയാണ് അഗസ്തിയെ പിജെ ജോസഫ് തന്റെ സ്വന്തം സ്ഥാനാർത്ഥിയായി അവതരിപ്പിച്ചത്. കോട്ടയം ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമൊക്കെയായിരുന്നു അഗസ്തി. എന്നാൽ അഗസ്തിയെ കൂടെ കൂട്ടി കേരളാ കോൺഗ്രസ് എമ്മിനെ ദുർബ്ബലമാക്കാൻ പിജെ ജോസഫ് ശ്രമിക്കുന്നുണ്ട്. സിഎഫ് തോമസിനെ പോലുള്ളവരുടെ സഹായത്തോടെയാണ് ഇത്. കോട്ടയത്തെ ചില കോൺഗ്രസുകാരും ഇതിന് ചുക്കാൻ പിടിക്കുന്നു. കോട്ടയത്ത് കേരളാ കോൺഗ്രസിനെ തകർക്കാനാണ് ഇത്. അഗസ്തി ജയിച്ച് എംഎൽഎയായാൽ പിജെ ജോസഫിനൊപ്പം പോകുമെന്ന ഭയം സജീവമാണ്.

നിലവിൽ അഞ്ച് എംഎൽഎമാരാണ് കേരളാ കോൺഗ്രിനുള്ളത്. ഇതിൽ മൂന്ന് പേർ പിജെ ജോസഫും സി എഫ് തോമസും മോൻസ് ജോസും ഒരു വിഭാഗത്തിലാണ്. റോഷി അഗസ്റ്റിനും ജയരാജും മാണി ഗ്രൂപ്പിലും. അതുകൊണ്ട് തന്നെ പാർട്ടി പിടിക്കാനുള്ള ബലാബലത്തിൽ പാലാ തെരഞ്ഞെടുപ്പും നിർണ്ണായകമാണ്. ഇവിടെ ജയിക്കുന്ന എംഎൽഎയും ജോസഫിനൊപ്പം നിന്നാൽ പാർലമെന്ററീ പാർട്ടിയിൽ ബഹുഭൂരിപക്ഷവും മാണി ഗ്രൂപ്പിന് എതിരാകും. ഇജെ അഗസ്തി ജയിച്ചാൽ ഇത് സംഭവിക്കാൻ സാധ്യത ഏറെയാണ്. ഫിലിപ്പ് കുഴിക്കുളം അടക്കം അഞ്ച് പ്രാദേശിക നേതാക്കളും മത്സരിക്കാൻ ശ്രമിക്കുന്നുണ്ട്. ഫിലിപ്പ് കുഴിക്കുളത്തെ നിർത്തിയാൽ മറ്റ് നാലു പേരും പിണങ്ങി ജോസഫിനൊപ്പം പോകും. അഞ്ചിൽ മറ്റൊരാളെ കൂട്ടിയാൽ ഫിലിപ്പ് കുഴക്കുളവും മറ്റുള്ളവരും കാലുമാറും. അതുകൊണ്ട് തന്നെ ഈ അഞ്ചു പേരേയും ഒപ്പം നിർത്താൻ ആരേയും സ്ഥാനാർത്ഥിയാക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് നേതൃത്വത്തിന്റെ പൊതു വികാരം.

പാർട്ടിക്ക് നല്ലത് ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കുന്നതാണ് നല്ലതെന്ന വികാരം അതിശക്തമാണ്. എന്നാൽ രാജ്യസഭാ അംഗമായ ജോസ് കെ മാണിയെ മത്സരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. രാജ്യസഭാ അംഗത്വം രാജിവച്ചാൽ അത് യുഡിഎഫിന് നഷ്ടമാകും. നിയമസഭയിലെ അംഗ സഖ്യ അനുസിരിച്ച് ഇടതുപക്ഷത്തിന് മാത്രമേ ജയിക്കാൻ കഴിയൂ. ജോസ് കെ മാണി വാശിയോടെ നേടിയെടുത്തതാണ് രാജ്യസഭാ സീറ്റ്. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ ഈ നിലപാട് കാരണം ജോസ് കെ മാണിക്ക് പാലയിൽ മത്സരിക്കാനാകില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് ഈ വിഷയം വരില്ല.

അന്ന് പാലായിൽ മത്സരിച്ച് ജയിച്ചാൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടാൻ സാധ്യതയുള്ളതു കൊണ്ട് തന്നെ വീണ്ടും കേരളാ കോൺഗ്രസിന് രാജ്യസഭാ എംപി സ്ഥാനം ലഭിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ തൽകാലം നിഷ മത്സരിക്കട്ടേ എന്നതാണ് കേരളാ കോൺഗ്രസിലെ നേതാക്കൾ പങ്കുവയ്ക്കുന്ന പൊതു വികാരം. അന്തിമ തീരുമാനം ജോസ് കെ മാണിയുടേതുമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP