Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലായിൽ ശബരിമല ഏശുന്നില്ല; മോദി സർക്കാറിന്റെ ഭരണവും ബിജെപിക്ക് നേട്ടമാവില്ല; പ്രതിപക്ഷം എന്ന നിലയിൽ യുഡിഎഫിന്റെ പ്രവർത്തനവും മോശം; ശബരിമല ഇത്തവണയും ബിജെപിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നവർ വെറും 15 ശതമാനം മാത്രം; പ്രതിപക്ഷം എന്നനിലയിൽ യുഡിഎഫിന്റെ പ്രവർത്തനം ശരാശരി മാത്രമാണെന്ന് 60 ശതമാനവും; ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ വിമർശിച്ച് ജനം; മറുനാടൻ പാലാ സർവേയിലെ ഈ സൂചകങ്ങൾ രാഷ്ട്രീയക്കാർ കാണാതെ പോകരുത്

പാലായിൽ ശബരിമല ഏശുന്നില്ല; മോദി സർക്കാറിന്റെ ഭരണവും ബിജെപിക്ക് നേട്ടമാവില്ല; പ്രതിപക്ഷം എന്ന നിലയിൽ യുഡിഎഫിന്റെ പ്രവർത്തനവും മോശം; ശബരിമല ഇത്തവണയും ബിജെപിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നവർ വെറും 15 ശതമാനം മാത്രം; പ്രതിപക്ഷം എന്നനിലയിൽ യുഡിഎഫിന്റെ പ്രവർത്തനം ശരാശരി മാത്രമാണെന്ന് 60 ശതമാനവും; ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ വിമർശിച്ച് ജനം; മറുനാടൻ പാലാ സർവേയിലെ ഈ സൂചകങ്ങൾ രാഷ്ട്രീയക്കാർ കാണാതെ പോകരുത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എല്ലാ അഭിപ്രായ സർവേകളും അതാത് കാലത്തിന്റെ ചില രാഷ്ട്രീയ വിമർശനങ്ങൾ വ്യക്തമായി നൽകാറുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മറുനാടൻ മലയാളി മണ്ഡലത്തിൽ ഉടനീളം നടന്ന് നടത്തിയ സർവേയിൽ കണ്ട സൂചനകൾ രാഷ്ട്രീയ പാർട്ടികളും പഠിക്കേണ്ടതാണ്. ഭരിക്കുന്ന പാർട്ടിയെപ്പോലെ തന്നെ പ്രതിപക്ഷ പാർട്ടിയുടെ പ്രവർത്തനവും അവിടെ കൃത്യമായി വിമർശിക്കപ്പെടുന്നുണ്ട്.

ഉദാഹരമായി കേരളത്തിൽ പ്രതിപക്ഷമായ യുഡിഎഫിന്റെ പ്രവർത്തനം ശരാശരി മാത്രമാണെന്നാണ് സർവേയിൽ പങ്കെടുത്ത 60 ശതമാനവും വിലയിരുത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലൊക്കെ യുഡിഎഫ് തംരഗം ഉണ്ടായത്, തങ്ങളുടെ പ്രവർത്തന മികവുകൊണ്ടാണെന്ന് യുഡിഎഫ് നേതാക്കാൾക്ക് അഭിപ്രായപ്പെടാമെങ്കിലും ജനത്തിന് അത്തരം ഒരു അഭിപ്രായമില്ലെന്ന് ഈ സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്കുള്ള മറുപടിയായി വോട്ടർമാർ വ്യക്തമാക്കുന്നുണ്ട്. അതുപോലെ കേന്ദ്രത്തിലെ മോദി ഭരണം ബിജെപിക്ക് വോട്ടാകുമെന്ന വാദത്തെയും പാലയിലെ വോട്ടർമാർ തള്ളിക്കളയുകയാണ്.

സർവേ ഫലം ഇങ്ങനെ

ചോദ്യം: പ്രതിപക്ഷം എന്ന നിലയിൽ യുഡിഎഫിന്റെ പ്രവർത്തനം എങ്ങനെ വിലയിരുത്തുന്നു?

വളരെ മികച്ചത്- 5 ശതമാനം

മികച്ചത്- 10 ശതമാനം

ശരാശരി- 60 ശതമാനം

മോശം- 25 ശതമാനം

ശബരിമല ഇത്തവണ ഏശില്ല

ബിജെപി ശബരിമല സമരത്തിലൂന്നിയാണ് ഇത്തവണയും പ്രചാരണം നടത്തുന്നതെങ്കിലും ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിലേതുപോലെ ബിജെപിക്ക് ഗുണം ചെയ്യാനുള്ള വലിയ സാധ്യതകൾ ഈ തെരഞ്ഞെടുപ്പിൽ കാണുന്നില്ല. സർവേയിൽ പങ്കെടുത്ത 60 ശതമാനംപേരും ശബരിമല ഒരു തെരഞ്ഞെടുപ്പ് വിഷയമായി എടുക്കുന്നില്ല.

സർവേ ഫലം ഇങ്ങനെ

ചോദ്യം: ശബരിമല ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നുണ്ടോ?

ഉണ്ട്- 15 ശതമാനം

ഇല്ല- 60 ശതമാനം

അഭിപ്രായമില്ല- 25 ശതമാനം

മോദി പ്രഭാവവും ഇല്ല

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലൊക്കെ ബിജെപിയുടെ വോട്ട് ശതമാനം ഉയർത്തുന്നതിൽ കാര്യമായ പങ്കുവഹിച്ചതാണ് മോദി പ്രഭാവം. പക്ഷേ ഈ പാല ഉപതെരഞ്ഞെടുപ്പിൽ അത്തരത്തലുള്ള ഒരു ഘടകവും പ്രവർത്തിക്കുന്നില്ല എന്നതിന്റെ കൃത്യമായ സൂചകമാണ് സർവേ വഴി കിട്ടിയത്.

സർവേ ഫലം ഇങ്ങനെ

ചോദ്യം: മോദി സർക്കാറിന്റെ ഭരണം ബിജെപി സ്ഥാനാർത്ഥിക്ക് നേട്ടമാവുമെന്ന് കരുതുന്നുണ്ടോ?


ഉണ്ട്- 15 ശതമാനം

ഇല്ല- 65 ശതമാനം

അഭിപ്രായമില്ല- 20 ശതമാനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP