Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിപ്പൂർ വിമാന അപകടത്തിൽ മലപ്പുറം അഡീഷനൽ എസ്‌പിയുടെ നേതൃത്വത്തിൽ 30 അംഗ പൊലീസ് ടീമിന്റെ അന്വേഷണം; സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കേരളാ പൊലീസും വിമാനാപകടത്തിന് പിന്നാലെ; മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ മലപ്പുറം ഡി.വൈ.എസ്‌പി ഹരിദാസ്

കരിപ്പൂർ വിമാന അപകടത്തിൽ മലപ്പുറം അഡീഷനൽ എസ്‌പിയുടെ നേതൃത്വത്തിൽ 30 അംഗ പൊലീസ് ടീമിന്റെ അന്വേഷണം; സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കേരളാ പൊലീസും വിമാനാപകടത്തിന് പിന്നാലെ; മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ മലപ്പുറം ഡി.വൈ.എസ്‌പി ഹരിദാസ്

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനാപകട കേസ് അന്വേഷിക്കാൻ കേരളാ പൊലീസും. മലപ്പുറം അഡീഷനൽ എസ്‌പി.ക്ക് കീഴിൽ ഇതിനായി 30അംഗ പൊലീസ് സംഘത്തെ രൂപീകരിച്ചു. കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴേക്ക് പതിച്ച് 18 പേർ മരിച്ച സംഭവത്തിലാണ് അന്വേഷണം നടത്തുന്നതിനായി പൊലീസ് പുതിയ അന്വേഷണ സംഘം രൂപീകരിച്ചത്.

മലപ്പുറം അഡീഷനൽ എസ്‌പി. ജി. സാബു വിന്റെ നേതൃത്വത്തിൽ 30 അംഗ ടീമാണ് രൂപീകരിച്ചത്. സംഭവത്തിൽ വ്യോമയാന മന്ത്രാലയത്തിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ അന്വേഷണ സംഘം തകർന്ന വിമാനത്തിൽനിന്നും രണ്ട് ബ്ലാക്ക് ബോക്സുകൾ കണ്ടെത്തി പരിശോധക്ക് കൊണ്ടുപോകുകയും ചെയ്തു. പൊലീസ് അന്വേഷണ സംഘത്തിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ മലപ്പുറം ഡി.വൈ.എസ്‌പി ഹരിദാസനാണ്.

പെരിന്തൽമണ്ണ എ.എസ്. പി ഹേമലത, ഇൻസ്‌പെക്ടർമാരായ ഷിബു, കെ.എം ബിജു, സുനീഷ് പി. തങ്കച്ചൻ, തുടങ്ങിയവരും സൈബർ സെൽ അംഗങ്ങളും ടീമിൽ അംഗങ്ങളാണ്. ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപടത്തിൽ മരിച്ചത് നാല് കുട്ടികളുൾപ്പടെ 18 പേർ. മരിച്ചവരിൽ രണ്ട് പേർ വിമാനത്തിലെ പൈലറ്റും സഹപൈലറ്റുമാണ്.

മലപ്പുറം സ്വദേശികളായ ഷഹീർ സയീദ് (38), ലൈലാബി കെ.വി (51), ശാന്ത മരക്കാട്ട് (59), സുധീർ വാരിയത്ത് (45), ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വി.പി (24), ആയിഷ ദുഅ (രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ രാജീവൻ ചെരക്കാപ്പറമ്പിൽ (61), മനാൽ അഹമ്മദ് (25), ഷറഫുദ്ദീൻ (35), ജാനകി കുന്നോത്ത് (55), അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), രമ്യ മുരളീധരൻ (32), ശിവാത്മിക (അഞ്ച് വയസ്), ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരും മരിച്ചു.

ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വെള്ളിയാഴ്ച രാത്രി അപകടത്തിൽപ്പെടുന്നത്. അപകടം നടന്ന ഉടൻ തന്നെ പ്രദേശവാസികളുടെയും ഫയർഫോഴ്സ്, പൊലീസ്, റവന്യു, സിഐ.എസ്.എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയർ വളണ്ടിയർമാരുടെയും സഹായത്തോടെ അപടകത്തിൽപ്പെട്ടവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടർമാർ എന്നിവർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP