Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചർച്ചകൾ എന്തുമാകട്ടെ പ്രേമചന്ദ്രൻ സംസാരിക്കാൻ എഴുനേറ്റാൽ സഭ മുഴുവൻ ശ്രദ്ധയോടെ കാതോർക്കും; വിവാദം തീർത്ത ബില്ലുകളിൽ അടക്കം കൊല്ലം എംപി നിർദ്ദേശിക്കുന്ന ഭേദഗതികൾ കുറിക്കു കൊള്ളുന്നതാകും; സഭയിൽ കത്തിക്കയറുമ്പോഴും മാന്യത കൈവിടാത്ത പെരുമാറ്റത്തിന് പ്ലസ് മാർക്ക് നൽകിയത് ലോക്‌സഭാ സ്പീക്കർ തന്നെ; ഫണ്ട് വിനിയോഗത്തിലും മുമ്പിൽ നിൽക്കുന്ന ആർഎസ്‌പിയുടെ ഏക എംപിയെ മറുനാടൻ സർവേയിൽ മുന്നിലെത്തിച്ചത് ജനകീയ പരിവേഷം തന്നെ

ചർച്ചകൾ എന്തുമാകട്ടെ പ്രേമചന്ദ്രൻ സംസാരിക്കാൻ എഴുനേറ്റാൽ സഭ മുഴുവൻ ശ്രദ്ധയോടെ കാതോർക്കും; വിവാദം തീർത്ത ബില്ലുകളിൽ അടക്കം കൊല്ലം എംപി നിർദ്ദേശിക്കുന്ന ഭേദഗതികൾ കുറിക്കു കൊള്ളുന്നതാകും; സഭയിൽ കത്തിക്കയറുമ്പോഴും മാന്യത കൈവിടാത്ത പെരുമാറ്റത്തിന് പ്ലസ് മാർക്ക് നൽകിയത് ലോക്‌സഭാ സ്പീക്കർ തന്നെ; ഫണ്ട് വിനിയോഗത്തിലും മുമ്പിൽ നിൽക്കുന്ന ആർഎസ്‌പിയുടെ ഏക എംപിയെ മറുനാടൻ സർവേയിൽ മുന്നിലെത്തിച്ചത് ജനകീയ പരിവേഷം തന്നെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യ രാജ്യത്ത് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി(ആർഎസ്‌പി)ക്ക് ആകെയുള്ള എംപിയാണ് കൊല്ലത്തു നിന്നുള്ള ലോക്‌സഭാംഗം എൻ കെ പ്രേമചന്ദ്രൻ. ലോക്‌സഭയിലെ മിന്നുന്ന പ്രകടനങ്ങൾ കൊണ്ട് മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയി അടക്കമുള്ള പ്രമുഖരുടെ അഭിനന്ദനങ്ങൾ നേടിയിട്ടുള്ള വ്യക്തിത്വം. കേരളത്തിൽ ജനവിഭവം കൈകാര്യം ചെയ്തിരുന്ന മന്ത്രിയായി ഇടതു മുന്നണിയിൽ അടക്കം സജീനവമായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് മുന്നണി വിടുന്നത് ആർഎസ്‌പിക്ക് ലോക്‌സഭാ സീറ്റു അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ്. പിന്നീട് മുന്നണി വിട്ട് യുഡിഎഫിൽ ചേക്കേറിയ പ്രേമചന്ദ്രൻ കൊല്ലത്തു നിന്നും മിന്നുന്ന വിജയം നേടിയതെല്ലാം ചരിത്രം.

മണ്ഡലത്തിലും പാർലമെന്റിലും മികച്ച പ്രവർത്തനം നടത്തിയ പ്രേമചന്ദ്രനെ തേടി നിരവധി പുരസ്‌ക്കാരങ്ങൾ എത്തിയിരുന്നു. ഇക്കൂട്ടത്തിലേക്കാണ് മറുനാടൻ വായനക്കാർ വോട്ടെടുത്ത് കേരളത്തിലെ മികച്ച എംപിയെന്ന ബഹുമതി കൊല്ലം എംപിക്ക് നൽകിയത്. രാഷ്ട്രീയ ഭേദമന്യേയുള്ള വായനക്കാരുടെ പിന്തുണയാണ് ആർഎസ്‌പിയുടെ എംപിക്ക് മികച്ച പാർലമെന്റേറിയൻ ബഹുമതി കരസ്ഥാമാക്കാൻ ഇടയാക്കിയത്. മറുനാടൻ സർവേയുടെ തുടക്കം മുതൽ തന്നെ വ്യക്തമായ മുന്നേറ്റം പ്രേമചന്ദ്രൻ നേടുകയുണ്ടായി. 32 ശതമാനം വോട്ടു നേടി വിജയത്തിലേക്ക് അദ്ദേഹം എത്തിയത് പാർലമെന്റിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ തന്നെയായിരുന്നു.

ബഹുജനസമ്മതി, ലോക്‌സഭയിലെ പങ്കാളിത്തം. സ്വാകാര്യ ബില്ലുകൾ, പൊതുജനങ്ങൾക്ക് നൽകുന്ന സഹായം, പൊതുപ്രശ്‌നങ്ങളിലെ ഇടപെടൽ, മണ്ഡലത്തിലെ വികസ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ വശങ്ങൾ പരിഗണിക്കണെന്ന ആവശ്യമാണ് മാറുനാടൻ മികച്ച എംപിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വായനക്കാർക്ക് മുന്നിൽ വെച്ചത്. ഈ പരിഗണനകൾ എല്ലാം ഒത്തുവന്നത് പ്രേമചന്ദ്രന്റെ കാര്യത്തിലായിരുന്നു. രാഷ്ടീയമായി സിപിഎമ്മിന്റെ കണ്ണിലെ കരടാണെങ്കിലും മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഓടി നടന്ന് പ്രേമചന്ദ്രൻ പ്രവർത്തിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്ന കൊല്ലം ബൈപ്പാസ് നിർമ്മാണം പൂർത്തീകരിക്കുന്നതിലും ഫണ്ട് നേടിയെടുക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ അദ്ദേഹം മികച്ച ജനപ്രതിനിധിയായി ഓടി നടന്നു പ്രവർത്തിച്ചു. ഇക്കാരണങ്ങൾ എല്ലാം കൊണ്ടുതന്നെ യുഡിഎഫിന് മണ്ഡലത്തിൽ വീണ്ടും മറ്റൊരു സ്ഥാനാർത്ഥിയെ തേടേണ്ട കാര്യവുമില്ല.

മണ്ഡലത്തിലെ വികസനത്തിനായി ചെലവഴിച്ച തുകയുടെ കാര്യത്തിലും എൻ കെ പ്രേമചന്ദ്രൻ മുന്നിലാണ്. പാർലമെന്റിലെ സുപ്രധാനമായ പല ബില്ലുകളുടെയും ചർച്ചാവേളയിൽ പ്രേമചന്ദ്രന്റെ പ്രകടനം കേരളം കണ്ടതാണ്. അടുത്തകാലത്ത് മുത്തലാഖ് ബില്ലിനെ എതിർത്തു കൊണ്ട് അദ്ദേഹം സഭയിൽ സംസാരിച്ചത് വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് കൂടാതെ വിദ്യാഭ്യാസ വിഷയങ്ങളിൽ അടക്കം നിർണായക ദേദഗതികൾ കൊണ്ടുവരുന്ന കാര്യങ്ങളിൽ അടക്കം അദ്ദേഹം മുന്നോട്ടു വെച്ച കാര്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. സഭയിൽ അനാവശ്യമായി ബഹളം വെക്കുന്ന എംപിമാരുടെ കൂട്ടത്തിലല്ല പ്രേമചന്ദ്രൻ. അതുകൊണ്ട് തന്നെ പ്രേമചന്ദ്രന് ഗുഡ് സർട്ടിഫിക്കറ്റ് നൽകാൻ ലോക്‌സഭാ സ്പീക്കർ അടക്കം തയ്യാറായിരുന്നു.

കേരളത്തിന് താൽപ്പര്യമുള്ള വിഷയങ്ങളിൽ അടക്കം അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയത്. എംപിയുടെ മികച്ച പ്രകടനത്തെ യുഡിഎഫ് കക്ഷികൾ എല്ലാം ഒന്നടങ്കം അഭിനന്ദിക്കുന്ന അവസ്ഥ പോലും ഉണ്ടായിരുന്നു. ഇലക്ഷൻ വിജ്ഞാപനം വരുന്നതിന് മുൻപ് തന്നെ ആർ എസ് പി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് പോലും പ്രേമചന്ദ്രന്റെ ആത്മവിശ്വാസത്തിന്റെ പുറത്താണ്. പാർലമെന്റ് യോഗങ്ങൾക്ക് ശേഷം വിവിധ പരിപാടികൾ സംഘടിപ്പിച്ച് എൻ കെ പ്രേമചന്ദ്രൻ മണ്ഡലത്തിൽ സജീവമായി തെരഞ്ഞെടുപ്പിനെ നേരിടൻ ഒരുങ്ങുകാണ്. മികച്ച ലോക്‌സഭംഗമായി പലതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ വിജയം കേരളത്തിന് മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. ഈ ജനകീയ പരിവേഷം തന്നെയാണ് മറുനാടൻ സർവേയിലും പ്രേമചന്ദ്രനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP