Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടമൈതാനി മുതൽ കോട്ടക്കുന്നുവരെ; സർക്കാർ ഉദ്യോഗസഥരും വിദ്യാർത്ഥികളും വീട്ടമ്മമാരും ബസ്- ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടുയുള്ളവർ കൂട്ടമായി പ്രതികരിക്കാനെത്തി; തുഞ്ചൻ പറമ്പിലും നിളാപാർക്കിലും വട്ടമിട്ട് ജനം; ദേശീയ- സംസ്ഥാന രാഷ്ട്രീയത്തോടൊപ്പം ഇവിടെ പ്രാദേശിക രാഷ്ട്രീയവും കത്തിക്കയറുന്നു; മറുനാടൻ സർവേയിൽ തിളച്ചുമറിഞ്ഞ് മലപ്പുറവും പാലക്കാടും വയനാടും

കോട്ടമൈതാനി മുതൽ കോട്ടക്കുന്നുവരെ; സർക്കാർ ഉദ്യോഗസഥരും വിദ്യാർത്ഥികളും വീട്ടമ്മമാരും ബസ്- ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടുയുള്ളവർ കൂട്ടമായി പ്രതികരിക്കാനെത്തി; തുഞ്ചൻ പറമ്പിലും നിളാപാർക്കിലും വട്ടമിട്ട് ജനം; ദേശീയ- സംസ്ഥാന രാഷ്ട്രീയത്തോടൊപ്പം ഇവിടെ പ്രാദേശിക രാഷ്ട്രീയവും കത്തിക്കയറുന്നു; മറുനാടൻ സർവേയിൽ തിളച്ചുമറിഞ്ഞ് മലപ്പുറവും പാലക്കാടും വയനാടും

മറുനാടൻ ബ്യൂറോ

മലപ്പുറം: രാഷ്ട്രീയച്ചൂടിൽ തിളച്ചുമറിയുന്ന മലപ്പുറം, പാലക്കാട്, വയനാട് മണ്ഡലങ്ങളിലൂടെയുള്ള മറുനാടൻ ടീമിന്റെ സർവേക്ക് സമൂഹത്തിന്റെ നാനതുറകളിൽ ഉള്ളവരിൽനിന്ന് വൻ സ്വീകരണം. ദേശീയ-സംസ്ഥാന രാഷ്ട്രീയം മാത്രമല്ല പ്രാദേശിക വികസന പ്രശ്നങ്ങൾപോലും ജനം എടുത്തു പറയുന്നുണ്ടായിരുന്നു.

മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന തിരഞ്ഞെടുപ്പ് സർവേയിൽ സർക്കാർ ഉദ്യോഗസഥരും വിദ്യാർത്ഥികളും വീട്ടമ്മമാരും ബസ്- ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടുയുള്ള സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരാണ് പ്രതികരണം രേഖപ്പെടുത്തിയത്.

പാലക്കാട് കോട്ടമൈതാനിയിൽ ഇന്നലെ രാവിലെ നടന്ന സർവേ ആവേശത്തോടെയാണ് ജനം സ്വകീരിച്ചത്. ഇവിടെ രാവിലെ എട്ടരമണിയോടെ തന്നെ വിവിധ പ്രായത്തിലുള്ള ആളുകൾ സർവേയിൽ പങ്കെടുത്തു. രണ്ടു മണിക്കൂറോളം എടുത്താണ് കോട്ട മൈതാനത്ത് സർവേ പൂർത്തിയായത്. പൊതുവിഷയങ്ങൾക്കൊപ്പം പാലക്കാടിന്റെ പ്രാദേശിക വികസനത്തെക്കുറിച്ചും ഏറെ പറയാനുണ്ടായിരുന്നു നാട്ടുകാർക്ക്.

അവിടെ നിന്ന് ആലത്തൂരിലേക്ക്. ഇവിടെ പ്രൈവറ്റ് ബസ്റ്റാൻഡിൽ നടന്ന സർവേയിൽ കൂടുതൽ പങ്കെടുത്തത് സ്ത്രീകളാണ്. ജനം ആവേശത്തോടെ പ്രതികരിച്ചതോടെ വളരെ പെട്ടെന്നുതന്നെ സർവേ പൂർത്തിയാക്കാൻ കഴിഞ്ഞു. ബസ് തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, വിദ്യാർത്ഥികൾ തൊട്ട് സർക്കാർ ഉദ്യോഗസ്ഥർവരെ സർവേയൊട് സഹകരിച്ചു.

മലപ്പുറത്ത് തിങ്കളാഴ്ച രാവിലെ മുതലാണ് പൊന്നാനി പാർലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മറുനാടൻ മലയാളിയുടെ സർവേ തുടങ്ങിയത്. ആദ്യം പോയത് തിരൂരങ്ങാടിയിൽ മണ്ഡലത്തിലെ പരപ്പനങ്ങാടി, കൊടിഞ്ഞി ഭാഗങ്ങളിലാണ്.

ഇവിടെ വിദ്യാർത്ഥികളെയാണ് സമീപിച്ചത്. ഇതിനുശേഷം താനൂരിലും തിരൂരിലുമായി ഓട്ടോഡ്രൈവർമാരെ കണ്ടു. ആദ്യം അവർക്ക് ഒരുആശങ്ക. ഇതെന്താണ്,.. ഞങ്ങൾ പറയുന്നത് പുറത്താകുമോ. എന്നാൽ ചിലർക്ക് മറുനാടൻ എന്ന് കേട്ടപ്പോൾ നല്ല പ്രതികരണം. സ്ഥിരമായിട്ട കാണാറുണ്ടെന്ന് പലരും സന്തോഷത്തോടുകൂടി പറഞ്ഞു. ഓട്ടോ ഡ്രൈവർമാർ മൽസരിച്ച് സർവേ ഫോറം വാങ്ങി അത് പൂരിപ്പിച്ച് തരുന്ന അവസ്ഥയുണ്ടായി.

പിന്നീട് മലപ്പുറം ജില്ലയുടെ തന്നെ സാംസ്കാരിക കേന്ദ്രമായിട്ടുള്ള തുഞ്ചൻ പറമ്പിലേക്കാണ് സർവേ സംഘം നീങ്ങിയത്. സന്ദർശകർ അടക്കം നിരവധിപേർ ഇവിടെയുണ്ടായിരുന്നു. വിദ്യാർത്ഥികൾ അദ്ധ്യാപകർ സഞ്ചാരികൾ അങ്ങനെ നിരവധിപേർ. ഇതിൽ മണ്ഡലത്തിലെ വോട്ടർമാരെ മനസ്സിലാക്കി സമയമെടുത്തായിരുന്നു പ്രതികരണം. തുഞ്ചൻപറമ്പിൽ കണ്ട ഒരു വയോധികൻ ഇങ്ങനെ പറഞ്ഞു. ഇപ്പോൾ സമയമായില്ല. ഇനിയും ഒരുമാസം സമയമുണ്ടല്ലോ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

അതായത് അവസാന നിമിഷത്തിലെവരെയുള്ള രാഷ്ട്രീയ കാലവസ്ഥ നോക്കിയും സ്ഥാനാർത്ഥികളെ നോക്കിയും വോട്ടുചെയ്യുന്ന ചെറുതല്ലാത്ത ഒരു വിഭാഗവുമുണെന്ന് വ്യക്തം. മറ്റൊരു വിദ്യാർത്ഥി ഇങ്ങനെ പറഞ്ഞു.വോട്ട് ആർക്ക് എന്നത് പൂരിപ്പിക്കില്ല. കാരണം അതിൽ തീരുമാനമെടത്തിട്ടില്ല. എന്നാൽ സർവേയുടെ ഭാഗമായ പൊതു അവലോകനത്തിൽ പങ്കെടുക്കാം. താനൂർ മണ്ഡലത്തിൽനിന്ന് എത്തിയ രണ്ട് യുവാക്കൾ മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ രാഷ്ട്രീയ നിഷ്്പക്ഷത ഉറപ്പുവരുത്തണമെന്നും അഭിപ്രായപ്പെട്ടു.

പിന്നീട് ഇവിടെന്നിന്ന് വളാഞ്ചേരി പൊന്നാനി എന്നിവടങ്ങളിലേക്കാണ് സർവേ സംഘം നീങ്ങിയത്. കച്ചവട സ്ഥാപനങ്ങൾ, മെഡിക്കൽ ഷോപ്പകൾ, ശക്തമായ രാഷ്ട്രീയം തിളച്ചു നിൽക്കുന്ന ചായക്കടകൾ, എന്നിവടങ്ങിലൊക്കെയാണ് സർവേ നടത്തിയത്. നിഷ്പക്ഷമായി വിലയിരുത്താൻ കഴിയുന്ന അഭിപ്രായങ്ങളാണ് ഇവിടെ നിന്ന് ഉണ്ടായത്. കുറ്റിപ്പുറം നിളാ പാർക്കിൽ എത്തിയ സർവേ സംഘത്തിന് വൻ സ്വീകരണമാണ് നാട്ടുകാരിൽനിന്ന് ലഭിച്ചത്. പലർക്കും കൊടുക്കാൻ സർവേ ഫോം തികയാത്ത അവസ്ഥയാണ് ഒടുവിൽ ഉണ്ടായത്.

മലപ്പുറം ലോക്സഭാമണ്ഡലത്തിൽ വേങ്ങര, വള്ളിക്കുന്ന്, മലപ്പുറം എന്നിവിടങ്ങളിലാണ് സർവേ നടന്നത്. ഇവിടങ്ങളിലെല്ലാം ദേശീയ രാഷ്ട്രീയം മുതൽ പ്രാദേശിക വിഷയങ്ങൾവരെ ചർച്ചയായി. മലപ്പുറത്തിന്റെ മസ്തകമെന്ന പേരിൽ അറിയപ്പെടുന്ന കോട്ടക്കുന്നിൽ നടന്ന സർവേ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് ആളുകൾ എത്തുന്ന സ്ഥലമാണിത്. പ്രകൃതി രമണീയമായ ഈ സ്ഥലത്ത് ഒരുപാട് ചെറുപ്പക്കാരും പ്രായമായവരും അടക്കമള്ളവർ സർവേയിൽ പങ്കെടുത്തു.

 

സർവേയിൽ പൂർണമായും രഹസ്യസ്വഭാവമുള്ളതാണെന്ന് വ്യക്തമാക്കിയതോടെയാണ് കൂടുതൽപേരും വോട്ടുചെയ്യാനെത്തിയത്. യുവാക്കളുടെയും സ്ത്രീകളുടെയും വർധിച്ച പങ്കാളിത്തം ഇവിടെ എടുത്തുപറയേണ്ടതാണ്്.അതിനിടെ രാഷ്ട്രീയക്കാരോടുള്ള ശകതമായ രോഷം പ്രകടിപ്പിക്കുന്ന പലരെയും കാണാനായി. എന്തിനാണ് വോട്ടുചെയ്യുന്നത് ആർക്കാണ് വോട്ടുചെയ്യേണ്ടത് എന്ന് രോഷപ്രകടനവുമായും ചിലർ എത്തി.

വയനാട്ടിൽ കൽപ്പറ്റ, വൈത്തിരി, മുക്കം എന്നിവിടങ്ങളിയാണ് സർവേ നടത്തിയത്. കടുത്ത തണുപ്പത്ത് ചുരം കയറി എത്തി ആദ്യം സർവേ തുങ്ങിയത് വൈത്തിരിയിലായിരുന്നു. കാർഷിക വിലത്തകർച്ച അടക്കമുള്ള പ്രശ്നങ്ങളിലുള്ള കടുത്ത രോഷമാണ് പലപ്പോഴും ജനം പ്രകടിപ്പിച്ചത്. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അലയൊലികൾ വയനാട്ടിൽ സർവേ നടത്തുന്ന മിക്കയിടത്തും ഉണ്ടായിരുന്നു.

ആർക്കും വോട്ട് ചെയ്താലും ഫലഗില്ലെന്ന നിരാശാ ബോധം മറ്റു മണ്ഡലങ്ങളേക്കാൾ കൂടുതൽ ജനം പ്രകടിപ്പിച്ചതും വയനാട്ടിൽ തന്നെ. കച്ചവടക്കാർക്കും തൊഴിലാളികൾക്കും പറയാനുള്ളതും ഇതേ കഥ തന്നെ. അതുകൊണ്ടുതന്നെ അൽപ്പം നിർബന്ധിച്ചതിന് ശേഷമാണ് പലരും സർവേയിൽ പങ്കെടുത്തത്.

എന്നാൽ വയനാടിന്റെ തലസ്ഥാനമായ കൽപ്പറ്റ ബസ്റ്റാൻഡിൽ കാര്യങ്ങൾ അൽപ്പം വ്യത്യാസ്തമായിരുന്നു. വിദ്യാർത്ഥികളും ജീവനക്കാരും തൊഴിലാളികളും അടങ്ങുന്ന വലിയൊരു സംഘം ഇവിടെ സർവേക്ക് എത്തി. വയനാട് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് തിരുവമ്പാടിയിലെ മുക്കത്തും സമാനമായ അവസ്ഥയായിരുന്നു. പ്രാദേശിക രാഷ്ട്രീയത്തേക്കാൾ ഉപരി ഇവിടെ ദേശീയ സംസ്ഥാന രാഷ്ട്രീയമാണ് ചർച്ചയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP