Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ഒന്നാം ഘട്ട സർവേയിൽ ഉത്തര മലബാറിലെ അഞ്ചിൽ നാലും എൽഡിഎഫിനെങ്കിൽ രണ്ടാം ഘട്ടത്തിൽ എത്ര? വടകര ആർക്കൊപ്പം? രാഹുൽ തരംഗത്തിൽ വയനാട്ടിൽ യുഡിഎഫിന്റെ ലീഡ് എത്ര ഉയരും? കാസർകോട് ഉണ്ണിത്താനോ സതീഷ് ചന്ദ്രനോ? കോഴിക്കോട്ട് ഒളിക്യാമറാ വിവാദം യുഡിഎഫിനെ ബാധിച്ചോ? കണ്ണൂർ കെ.സുധാകരൻ തിരിച്ചുപിടിക്കുമോ? പങ്കാളിത്തം കൊണ്ട് കേരളം കണ്ട ഏറ്റവും വലിയ സർവ്വേ; മറുനാടന്റെ ഫീൽഡ് സർവ്വേയിലെ മലബാറിലെ അഞ്ച് മണ്ഡലങ്ങളിലെ ഫലം നാളെ രാവിലെ 11ന്

ഒന്നാം ഘട്ട സർവേയിൽ ഉത്തര മലബാറിലെ അഞ്ചിൽ നാലും എൽഡിഎഫിനെങ്കിൽ രണ്ടാം ഘട്ടത്തിൽ എത്ര? വടകര ആർക്കൊപ്പം? രാഹുൽ തരംഗത്തിൽ വയനാട്ടിൽ യുഡിഎഫിന്റെ ലീഡ് എത്ര ഉയരും? കാസർകോട് ഉണ്ണിത്താനോ സതീഷ് ചന്ദ്രനോ? കോഴിക്കോട്ട് ഒളിക്യാമറാ വിവാദം യുഡിഎഫിനെ ബാധിച്ചോ? കണ്ണൂർ കെ.സുധാകരൻ തിരിച്ചുപിടിക്കുമോ? പങ്കാളിത്തം കൊണ്ട് കേരളം കണ്ട ഏറ്റവും വലിയ സർവ്വേ; മറുനാടന്റെ ഫീൽഡ് സർവ്വേയിലെ മലബാറിലെ അഞ്ച് മണ്ഡലങ്ങളിലെ ഫലം നാളെ രാവിലെ 11ന്

ടീം മറുനാടൻ

തിരുവനന്തപുരം: കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും യാത്രചെയ്ത് പതിനായിരത്തിലധികം വോട്ടർമാരെ നേരിട്ട് കണ്ട എടുത്ത ഒരു ഇലക്ഷൻ സർവേ. വെറും ആയിരത്തിൽ താഴെ സാമ്പിളുകൾ എടുത്ത് കേരളം മുഴവൻ സർവേചെയ്യുന്ന മറ്റുള്ളവരിൽനിന്ന് തീർത്തും വ്യത്യസ്തമാണ്, പങ്കാളിത്തം കൊണ്ട് കേരളം കണ്ട ഏറ്റവും വലിയ റാൻഡം സർവേയായി മറുനാടൻ മലയാളി ഇലക്ഷൻ സർവേ 2019. പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി സഹകരിച്ച് ഈ മാസം 9 മുതൽ 12വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ രണ്ടാംഘട്ട സർവേക്ക് ഉജ്ജ്വല സ്വീകരണമാണ് വോട്ടർമാരിൽ നിന്ന് ലഭിച്ചത്. കനത്ത പോരാട്ടം നടക്കുന്ന മലബാറിലെ അഞ്ചു മണ്ഡലങ്ങളിലെ സർവേ ഫലങ്ങൾ നാളെ രാവിലെ 11 മണിയോടെ മറുനാടൻ മലയാളിയിലും മറുനാടൻ ടീവിയിലുമായി സംപ്രേഷണം ചെയ്യും. കാസർകോട്, കണ്ണൂർ, കോഴിക്കോട്്, വടകര, വയനാട് എന്നീ മണ്ഡലങ്ങളുടെ സർവേ ഫലമാണ് ആദ്യ ഭാഗത്തിൽ പുറത്തുവിടുക.

ഒരു മാസ് മുമ്പ് ഇതേ ടീം നടത്തിയ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് സർവേയിൽ ഉത്തര മലബാറിലെ അഞ്ചിൽ നാല് സീറ്റുകളും എൽഡിഎഫിന് ആയിരുന്നു. കാസർകോടും, കണ്ണൂരും നിലനിർത്തുന്ന ഇടതുമുന്നണി, കോഴിക്കോടും വടകരും പിടിച്ചെടുക്കുമെന്നും സർവേ വിലയിരുത്തിയിരുന്നു. യുഡിഎഫിനായി വയനാട് സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ആ സർവേ നടത്തുന്ന സമയത്ത് സ്ഥാനാർത്ഥികളെ തീരുമാനിച്ചിരുന്നില്ല. ഇപ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥി ആയത് അടക്കമുള്ള പൊടുന്നനെയുണ്ടായ സംഭവവികാസങ്ങൾ വോട്ടർമാരിൽ എന്ത് സ്വാധീനം ചെലുത്തിയെന്നാണ് സർവേ പരിശോധിക്കുന്നത്.

കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വം ഉണ്ടാക്കിയ ആവേശം വോട്ടാകുമോ, തീ പാറുന്ന പോരാട്ടം നടക്കുന്ന വടകരയുടെ ട്രെൻഡ് എങ്ങനെയാണ്, പെരിയ ഇരട്ടക്കൊലയടക്കമുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ എൽഡിഎഫിന് തിരിച്ചടിയാവുമോ, കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ ഉയർന്ന കോഴ വിവാദത്തിന്റെ പരിണാമം എന്താവും, ശബരിമല ബിജെപിക്ക് ഗുണം ചെയ്യുമോ, രാഹുൽ ഗാന്ധി ഇഫക്ട് എങ്ങിനെ തുടങ്ങിയ വിവിധ വിഷയങ്ങളും ഇതോടൊപ്പം ചർച്ചചെയ്യുന്നുണ്ട്.

സർവേ നടത്തിയത് എങ്ങനെ?

നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് ജനങ്ങളെ നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിക്കുന്നുണ്ട്. രാഹുൽ തരംഗം വീശിയടിക്കുന്നുണ്ടോ, മോദി ഫാക്ടർ അസ്തമിച്ചോ, ശബരിമല സമരം കേരളത്തിൽ ആർക്ക് ഗുണം ചെയ്യും, ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ എങ്ങോട്ട് ചായും, പിണറായി വിജയന്റെ വ്യക്തിപ്രഭാവം ഇടതുമുന്നണിയെ തുണക്കുമോ, കേന്ദ്ര സർക്കാറിനെപ്പോലെ സംസ്ഥാന സർക്കാറിനെതിരെയും ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടോ, അഴിമതി വർഗീയത നോട്ട് നിരോധനം ജിഎസ്ടി തുടങ്ങിയവ സാധാരണക്കാരന്റെ വോട്ടിനെ സ്വാധീനിക്കുന്നുണ്ടോ, തുടങ്ങിയ ജനവികാരം രൂപപ്പെടുന്ന വിവിധ വിഷയങ്ങൾ ഏതെന്നും സർവേ പരിശോധിക്കുന്നുണ്ട്.

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ മലയാളിയുടെ ടീമും അവലംബിക്കുന്നത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ്സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽപെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിക്കുന്നത്. സാധാരണ ദേശീയ മാധ്യമങ്ങളും പ്രമുഖരായ തെരഞ്ഞെുടുപ്പ്് സർവേ ടീമുകളുമൊക്കെ വെറും അഞ്ഞൂറും, എഴുന്നൂറും സാമ്പിളുകൾ വെച്ച് മാത്രമാണ് കേരളത്തെ അളക്കുന്നത്. ആ രീതിയിൽ നോക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ സർവേയാണ്, പതിനായിരത്തിൽ അധികം പേർ നേരിട്ട് പങ്കെടുക്കുന്ന മറുനാടൻ സർവേ.

മറ്റു മാധ്യമങ്ങൾ മൊത്തത്തിൽ സർവേ പ്രവചനം നടത്തുമ്പോൾ, മറുനാടൻ ഓരോ മണ്ഡലത്തിലും ആര് ജയിക്കും എന്ന് കൃത്യമായി വിലയിരുത്തി മണ്ഡലാടിസ്ഥാനത്തിലാണ് ഫലം പുറത്തുവിടുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇങ്ങനെ 140 മണ്ഡലങ്ങളിലും മറുനാടൻ ടീം നേരിട്ടെത്തി സർവേ നടത്തുകയും, ഓരോ മണ്ഡലാടിസ്ഥാനത്തിലും ഫലം പുറത്തുവിടുകയും ചെയ്തിരുന്നു. അത് 80 ശതമാനത്തിലേറെ കൃത്യവും ആയിരുന്നെന്ന് പ്രേക്ഷകർ ഓർക്കുന്നുണ്ടാവും. ഒഴുക്കൻ മട്ടിൽ യുഡിഎഫ് ഇത്ര എൽഡിഎഫ് ഇത്ര എന്ന് പറയാതെ ഓരോ മണ്ഡലത്തിന്റെയും അടിത്തട്ടിലുള്ള ജനവികാരം മനസ്സിലാക്കി ആരു ജയിക്കുമെന്ന് പറഞ്ഞ് ഫലം പുറത്തുവിടുന്ന രീതി ഇന്ത്യയിൽ തന്നെ ആദ്യമാണ്.

ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നാണ്. മറുനാടൻ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സർവേക്ക് യാതൊരു ബന്ധവുമില്ല. സർവേഫലത്തിന് അനുസരിച്ചുള്ള യാതൊരു കാമ്പയിനിങ്ങും മറുനാടന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല. മാത്രമല്ല എത് സർവേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ അഞ്ചുശതമാനം വരെ ഹ്യൂമൻ എററുകളും വരാം. ഇന്ത്യയിലും കേരളത്തിലും എക്സിറ്റ്‌പോളുകൾപോലും പല തവണ മാറിമാറഞ്ഞ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്.

അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇത് ഒരു അന്തിമ വിധിയല്ലെന്നും മാന്യ വായനക്കാരെ ബോധ്യപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP