Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

പരമ്പരാഗത യുഡിഎഫ് മണ്ഡലം ആയതിനാൽ കോൺഗ്രസ് ആരെ മുന്നിൽ നിർത്തിയാലും വിജയിപ്പിക്കുമെന്ന് ചിലർ; പക്ഷേ, ചെറുപ്പക്കാർക്ക് പ്രിയം മേയർ ബ്രോയോട് തന്നെ; കുമ്മനത്തെ സ്ഥാനാർത്ഥി ആക്കാത്തതിന്റെ നീരസമുണ്ടെങ്കിലും സുരേഷിനെയും കൈവിടാതെ വോട്ടർമാർ; വികസനം ഇത്തവണ നിർണായകമെന്നും പ്രതികരണം; കുടിവെള്ള പ്രശ്‌നം പ്രധാന പ്രതിസന്ധിയായി പറഞ്ഞ് വോട്ടർമാർ; മറുനാടൻ അഭിപ്രായ സർവേയിൽ സജീവമായി ഇടപെട്ട് വട്ടിയൂർക്കാവുകാർ

പരമ്പരാഗത യുഡിഎഫ് മണ്ഡലം ആയതിനാൽ കോൺഗ്രസ് ആരെ മുന്നിൽ നിർത്തിയാലും വിജയിപ്പിക്കുമെന്ന് ചിലർ; പക്ഷേ, ചെറുപ്പക്കാർക്ക് പ്രിയം മേയർ ബ്രോയോട് തന്നെ; കുമ്മനത്തെ സ്ഥാനാർത്ഥി ആക്കാത്തതിന്റെ നീരസമുണ്ടെങ്കിലും സുരേഷിനെയും കൈവിടാതെ വോട്ടർമാർ; വികസനം ഇത്തവണ നിർണായകമെന്നും പ്രതികരണം; കുടിവെള്ള പ്രശ്‌നം പ്രധാന പ്രതിസന്ധിയായി പറഞ്ഞ് വോട്ടർമാർ; മറുനാടൻ അഭിപ്രായ സർവേയിൽ സജീവമായി ഇടപെട്ട് വട്ടിയൂർക്കാവുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്. കേരളം ഉറ്റുനോക്കുന്ന വട്ടിയൂർകാവ്, അരൂർ, മഞ്ചേശ്വരം, കോന്നി, എറണാകുളം മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ചൂട്് മൂർധന്യത്തിലാണ്. വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കെ. മുരളീധരൻ വിജയിച്ച് കയറിയതോടെ വട്ടിയൂർകാവിൽ ഉപതിരഞ്ഞെടുപ്പ് കളമൊരുങ്ങുകയായിരുന്നു. കോൺഗ്രസിന് വളക്കൂറുള്ള മണ്ഡലം ഇതുവരെ ഇവിടെ കോൺഗ്രസ് ഒഴികെ മറ്റൊരു സ്ഥാനാർത്ഥിയും ജയിച്ചിട്ടെല്ലന്നതും ശ്രദ്ധേയമായ കാര്യമാണ്. പക്ഷേ വട്ടിയൂർകാവിലെത്തിയ മറുനാടൻ അഭിപ്രായ സർവ്വേയിൽ പ്രകടമായത് മണ്ഡലത്തിലെ ചില മാറ്റങ്ങളാണ്. വികസനവും വ്യക്ത്വത്വവുമൊക്കെ യുവാക്കൾ ചർച്ചയാക്കുമ്പോൾ ഉരുത്തിരിയുന്നത് പുതിയ ഒരു രാഷ്ട്രീയ സമവാക്യങ്ങളാണ് പലരും പങ്കുവെച്ചത്.

രാഷ്ട്രീയ സാമുദായിക സമവാക്യം എന്നും ചേർത്തുവച്ച മണ്ഡലമാണ് വട്ടിയൂർകാവ്. നായർ പ്രതിനിധികളെ മാത്രം എന്നെന്നും ജയിപ്പിച്ച വിട്ട മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് ഈ സമവാക്യം തെറ്റിച്ചില്ല. മുൻ നിയമസഭാ അംഗം എന്നീ നിലകളിൽ ശ്രദ്ധ നേടിയ കെ മോഹൻകുമാറിനെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് അവരോധിച്ചത്. പ്രളയമുനമ്പിൽ സഹായ ഹസ്തവുമായി മലയാളികളുടെ ഹൃദയം കീഴടക്കി മേയർ വി.കെ പ്രശാന്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ഇടതുചേരിയിൽ അധികം സമയം വേണ്ടിവന്നില്ല.

നായർ സ്ഥാനാർത്ഥി മത്സരിച്ചു കയറിയ മണ്ഡലത്തിൽ സമുദായ സമവാക്യത്തെ കാറ്റിൽ പറത്തിയാണ് സിപിഎം ഈഴവ സമുദായംഗം കൂടിയായ മേയർ ബ്രോ വി കെ പ്രശാന്തിനെ സ്ഥാനാർത്ഥിയാക്കിയത്. ചെറുപ്പക്കാരുടെ വോട്ടുകൾ മേയറിലേക്ക് ലഭിക്കും എന്നതിനാൽ തന്നെ വി.കെ പ്രശാന്തിന് മണ്ഡലത്തിൽ ജന സ്വീകാര്യത ഏറിയിട്ടുണ്ടെന്ന് ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്. കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാത്തതിൽ നേരിയ പരിഭവങ്ങളുണ്ടെങ്കിലും ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ എസ് സുരേഷും മത്സരരംഗത്ത് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തന്നെയാണ്. പോസ്റ്റർ പ്രചരണങ്ങളും പ്രചരണവാഹനങ്ങളും മൂന്ന് മുന്നണികളിലും മണ്ഡലത്തിൽ ഒപ്പത്തിനൊപ്പം തന്നെ.

രാവിലെ ഒൻപതിന് ആരംഭിച്ച സർവ്വേ ആദ്യം വട്ടിയൂർകാവ് ജംങ്ഷനിൽ നിന്നാണ് തുടങ്ങിയത്. ഇതൊരു പരമ്പരാഗത യുഡിഎഫ് മണ്ഡലം ആയതിനാൽ തന്നെ ഇവിടെ കോൺഗ്രസ് ആരെ മുന്നോട്ട് നിർത്തിയാലും ജയിപ്പിക്കുമെന്നാണ് വോട്ടർമാരിൽ ചിലർ പറയുന്നത്. കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ആൾ ആയതിനാൽ മേയർ വി.കെ പ്രശാന്തിന് ഇവിടെ ജയിച്ച് കയറാൻ പ്രയാസമെന്ന് മറ്റു ചിലർ. എന്നാൽ ചെറുപ്പക്കാരിലും സ്ത്രീജനങ്ങളിലും ഒരേ സ്വരത്തിൽ മേയറിനോട് പ്രിയം. വി.കെ പ്രശാന്ത് കോർപ്പറേഷൻ മേയറായി നടത്തിയ നല്ല കാര്യങ്ങളും പ്രളയം അടക്കമുള്ള കാര്യങ്ങളിലെ സംഘാടക നൈപുണ്യവും തന്നെ മേയറിന് അനുകൂലമായി വോട്ടു ചെയ്യാൻ കാരണമെന്ന് പലരും അഭിപ്രായം രേഖപ്പെടുത്തുന്നത്. വട്ടിയൂർകാവിന്റെ വികസനത്തിന് ചെറുപ്പക്കാരനായ മേയറെത്തട്ടെ എന്നാണ് മറ്റു ചിലർ പറയുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷിനോടും മണ്ഡലത്തിൽ അനുകൂലമായ പ്രതികരണങ്ങൾ തന്നെ. എങ്കിലും കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാതിന്റെ നീരസം ചിലർ പരസ്യമായി തന്നെ രേഖപ്പെടുത്തി.

സർവ്വേ സംഘത്തോട് തീർത്തും പോസറ്റീവ് ആയാണ് വട്ടിയൂർകാവിലെ വോട്ടർമാർ സഹകരിച്ചത്. എങ്കിലും കോർപറേഷനിലെ കുടിവെള്ള പ്രശ്‌നം ചർച്ചായാക്കിയത് കവടിയാർ ഉൾപ്പെടുന്ന പ്രദേശത്തെ വോട്ടർമാരാണ്. തുടർച്ചായായി കോർപറേഷന്മേയറായിരുന്ന മേയർക്ക് കുടിവെള്ള പ്രശ്‌നത്തിൽ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്നാണ് വോട്ടർമാരിൽ ചിലരുടെ പക്ഷം. ഇത്തവണ വിധിയെഴുത്ത് നിർണായകമെന്ന് ഒരുപക്ഷം പറയുമ്പോൾ. മണ്ഡലത്തിലെ വികസപ്രവർത്തങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നവർ മുൻനിരയിൽ എത്തണമെന്ന് മറ്റൊരു പക്ഷം പറയുന്നു. സിപിഎം ഭരണത്തിന്റെ ന്യൂനതകളെ ആയുധമാക്കിയും ശബരിമല യുവതി പ്രവേശനമടക്കം കത്തിച്ചുമാണ് കോൺഗ്രസ് പ്രചരണ രംഗത്തുള്ളത്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെ ഹൈലൈറ്റ് ചെയ്ത് കുമ്മനത്തെ പ്രചരണത്തിൽ സജീവമാക്കിയും എസ്. സുരേഷും രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP