Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാലാരിവട്ടം, മരട്, പിന്നെ തകർന്ന റോഡുകളും; പിണറായി സർക്കാറിനെതിരെ ജനവികാരമുയർത്തി എറണാകുളത്തെ വോട്ടർമാർ; മണ്ഡലത്തിലെ വികസനം ശരാശരി മാത്രമാണെന്ന് 50 ശതമാനം പേരും; പിണറായി സർക്കാറിനും ശരാശരി മാർക്കു മാത്രം; വ്യക്തിപരമായ മികവ് എൽഡിഎഫ് സ്ഥാനാർത്ഥിക്കാണെന്ന് 46 ശതമാനം വോട്ടർമാർ; നിസ്സംഗമായി പ്രതികരിച്ച് 7 ശതമാനം; യുഡിഎഫിന് നേരിയ മുൻതൂക്കം ഉണ്ടെങ്കിലും എറണാകുളത്തെ സർവേ പ്രവചനം സങ്കീർണ്ണമാകുന്നത് ഇങ്ങനെ

പാലാരിവട്ടം, മരട്, പിന്നെ തകർന്ന റോഡുകളും; പിണറായി സർക്കാറിനെതിരെ ജനവികാരമുയർത്തി എറണാകുളത്തെ വോട്ടർമാർ; മണ്ഡലത്തിലെ വികസനം ശരാശരി മാത്രമാണെന്ന് 50 ശതമാനം പേരും; പിണറായി സർക്കാറിനും ശരാശരി മാർക്കു മാത്രം; വ്യക്തിപരമായ മികവ് എൽഡിഎഫ് സ്ഥാനാർത്ഥിക്കാണെന്ന് 46 ശതമാനം വോട്ടർമാർ; നിസ്സംഗമായി പ്രതികരിച്ച് 7 ശതമാനം; യുഡിഎഫിന് നേരിയ മുൻതൂക്കം ഉണ്ടെങ്കിലും എറണാകുളത്തെ സർവേ പ്രവചനം സങ്കീർണ്ണമാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 'പാലാരിവട്ടം, മരട്, പിന്നെ തകർന്ന റോഡുകളും'.. ഈ ഉപതെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ മുഖ്യവിഷയം എന്താണെന്ന് ചോദിച്ച മറുനാടൻ മലയാളി സർവേ സംഘത്തിന് അറിയാൻ കഴിഞ്ഞത് ഈ മൂന്നു കാര്യങ്ങളുമാണ്. പാലാരിവട്ടം പാലത്തെ ചൊല്ലി യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കി വലിയ പ്രചാരണം നടത്തുന്നകയാണ് ഇടതുമുന്നണി. എന്നാൽ യുഡിഎഫും ഒട്ടും വിടുന്നില്ല. മരട് ഫ്‌ളാറ്റ് പൊളിക്കലും അടുത്തകാലത്ത് പിണറായി സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങളും ഐക്യമുന്നണിയും പ്രചാരണ വിഷയം ആക്കുന്നുണ്ട്. തകർന്ന റോഡുകളെ ചൊല്ലി ഇരുമുന്നണികൾക്കുമെതിരെ ജനരോഷം ശക്തമാണ്.

ഭരണകക്ഷിയായ യുഡിഎഫും സംസ്ഥാന സർക്കാറും ഇതിൽ ഒരുപോലെ പ്രതിക്കൂട്ടിലാണ്. അതുകൊണ്ടുതന്നെ ചെറുതല്ലാത്ത ഒരു വിഭാഗം ഈ തെരഞ്ഞെടുപ്പിൽ നിസ്സംഗരാണ്. മറുനാടൻ സർവേയിൽ 7 ശതമാനം വോട്ടർമാർ ഇനിയും തീരുമാനം എടുത്തിട്ടില്ല. ഈ വോട്ടുകൾ എങ്ങനെ തിരിയും എന്നതിന്റെ അടിസ്ഥാനത്തിലായിക്കും അന്തിമഫലം. ഇരുമുന്നണികൾക്കും ഒരുപോലെയുള്ള ജനവികാരം പക്ഷേ മുതലെടുക്കാൻ എൻഡിഎക്കും കഴിയുന്നില്ല എന്നാണ് സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്കുള്ള ഫലം വ്യക്തമാക്കുന്നത്.

മണ്ഡലത്തിലെ ഏറ്റവും പ്രധാന വിഷയം ഏതെന്ന് ചോദ്യത്തിന് മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന സർക്കാറിന്റെ വിലയിരുത്തിൽ എന്നാണ് 52 ശതമാനം വോട്ടർമാരും നൽകിയ ഉത്തരം. പിണറായി സർക്കാറിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന നേരിട്ടുള്ള ചോദ്യത്തിന് 71 പേരും ശരാശരി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് യുഡിഎഫിന് പ്രതീക്ഷ നൽകുന്നതെങ്കിൽ സ്ഥാനാർത്ഥിയുടെ മികവാണ് ഇടതിന് പ്രതീക്ഷ നൽകുന്നത്. ഹൈബി ഈഡനെപ്പോലുള്ളവർ വലിയ ഭൂരിപക്ഷത്തിന് ജയിച്ച് കയറാനുള്ള ഒരു കാരണവും വ്യക്തിപ്രഭാവം തന്നെയാണ്.

വ്യക്തിപരമായ മികവുള്ളത് മനുറോയിയെന്ന എൽഡിഎഫ് സ്ഥാനാർത്ഥിക്കാണെന്നാണ് 46 ശതമാനം വോട്ടർമാരും സർവേയിൽ പ്രതികരിക്കുന്നത്. ഒരു ഭരണകക്ഷി എംഎൽഎ ജയിച്ചാൽ വിജയിച്ചാൽ മണ്ഡലത്തിൽ കൂടുതൽ വികസനം വരുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് 65 ശതമാനം അനുകൂലമായി പ്രതികരിച്ചത് എൽഡിഎഫിന് പ്രതീക്ഷ നൽകുന്നു. ഇതുതന്നെയാണ് മണ്ഡലത്തിൽ ഇടതുമുന്നണിയുടെ തുറുപ്പുചീട്ടും. ഭരണപക്ഷത്തെ വിലയിരുത്തുന്നതുപോലെ തന്നെ ശരാശരി എന്ന നിലയിലാണ് പ്രതിപക്ഷത്തിന്റെ പ്രകടനത്തെയും ജനം വിലയിരുത്തുന്നത്.

ഇരുമുന്നണികളോടുള്ള ജനങ്ങളെ വൈമുഖ്യം മുതലെടുക്കാൻ പക്ഷേ ബിജെപിക്ക് ആവുന്നില്ലെന്ന് സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടി വ്യക്തമാക്കുന്നു. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുമെന്ന് കരുതുന്നവർ വെറും 15 ശതമാനം മാത്രമാണ്. മോദി സർക്കാറിന്റെ ഭരണം ബിജെപി സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നണ്ടോ എന്ന ചോദ്യത്തിന് 54 ശതമാനം പേരും ഇല്ല എന്നാണ് രേഖപ്പെടുത്തിയത്.

പരമ്പാരഗത യുഡിഎഫ് മണ്ഡലമായ എറണാകുളത്ത് ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് സർവേയിൽ തെളിയുന്നത്. ഉപതെരഞ്ഞെടുപ്പുകളിൽ പൊതുവെ കാണുന്ന ഭരണകക്ഷിക്ക് അനുകൂല ട്രെൻഡ് നഗരത്തിലെ യുവ വോട്ടർമാരിൽ പ്രകടമാണെന്ന് സർവേയിൽ സൂചനയുണ്ട്. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ വെറും 2 ശതമാനം മാത്രമാണ്. യുഡിഎഫിന് 40 ശതമാനം വോട്ടുകിട്ടുമ്പോൾ, എൽഡിഎഫിന് 38 ശതമാനവുമായി രണ്ടാമതുണ്ട്. അതായത് കടുത്ത പോരാട്ടം തന്നെയാണ് ഇവിടെ നടക്കുന്നതെന്ന് വ്യക്തമാണ്.

സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടി ഇങ്ങനെയാണ്.

1 ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന വിഷയം എന്താണ്?

മണ്ഡലത്തിലെ വികസനം- 17

സ്ഥാനാർത്ഥിയുടെ  മികവ് -15

സംസ്ഥാന സർക്കാറിന്റെ വിലയിരുത്തൽ-52

ശബരിമല- 12

ഇവയൊന്നുമല്ല-4

2 പിണറായി സർക്കാറിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു

മികച്ചത്- 9 ശതമാനം

ശരാശരി- 71

മോശം- 9

വളരെ മോശം- 11

3 വ്യക്തിപരമായ മികവ് ഏത് സ്ഥാനാർത്ഥിക്കാണ്?

മനുറോയി ( എൽഡിഎഫ്)-46 ശതമാനം

ടി ജി വിനോദ് ( യുഡിഎഫ്്)- 37

സി ജി രാജഗോപാൽ ( എൻഡിഎ) - 12

മറ്റുള്ളവർ -5

4 ഈ മണ്ഡലത്തിലെ വികസനത്തെ എങ്ങനെ വിലയിരുത്തുന്നു.

മികച്ചത്- 15

ശരാശരി- 50

മോശം- 35

5 ഒരു ഭരണകക്ഷി എംഎൽഎ ജയിച്ചാൽ വിജയിച്ചാൽ മണ്ഡലത്തിൽ കൂടുതൽ വികസനം വരുമെന്ന് കരുതുന്നുണ്ടോ?

ഉണ്ട്- 65 ശതമാനം

ഇല്ല- 15

അഭിപ്രായമില്ല- 20

6 സാമുദായിക ഘടകങ്ങൾ ഏത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്?

യുഡിഎഫ്- 60 ശതമാനം

എൽഡിഎഫ്- 11

എൻഡിഎ- 9

മറ്റുള്ളവർ- 20

7 അടുത്തകാലത്ത് സംസ്ഥാന സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?

അതെ - 45 ശതമാനം

അല്ല- 29

അഭിപ്രായമില്ല -26

8 ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുമെന്ന് കരുതുന്നുണ്ടോ?

ഉണ്ട് -15 ശതമാനം

ഇല്ല - 60

അഭിപ്രായമില്ല - 25

9 മോദി സർക്കാറിന്റെ ഭരണം ബിജെപി സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നണ്ടോ?

ഉണ്ട് - 10

ഇല്ല -54

അഭിപ്രായമില്ല- 26

10 പ്രതിപക്ഷം എന്ന നിലയിൽ യുഡിഎഫിന്റെ പ്രവർത്തനം എങ്ങനെ വിലയിരുത്തുന്നു?

വളരെ മികച്ചത് - 9

മികച്ചത്-10

ശരാശരി -61

മോശം - 20

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP