Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വകാര്യ ലാബുകൾക്ക് വാക്ക് ഇൻ കോവിഡ്-19 ടെസ്റ്റിന് അനുമതി; ആർക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം; പരിശോധനയ്ക്ക് വിധേയമാകുമ്പോൾ തിരിച്ചറിയൽ കാർഡും സമ്മതപത്രവും ഹാജരാക്കണം; പിസിആർ ആർടിപിസിആർ ട്രൂനാറ്റ് ആന്റിജൻ പരിശോധനകൾ നടത്താം; സ്വകാര്യ ലാബുകൾ സർക്കാർ നിശ്ചയിച്ച നിരക്കുകൾ മാത്രമേ ഈടാക്കാവൂ; കോവിഡ് പരിശോധനയിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

സ്വകാര്യ ലാബുകൾക്ക് വാക്ക് ഇൻ കോവിഡ്-19 ടെസ്റ്റിന് അനുമതി; ആർക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം; പരിശോധനയ്ക്ക് വിധേയമാകുമ്പോൾ തിരിച്ചറിയൽ കാർഡും സമ്മതപത്രവും ഹാജരാക്കണം; പിസിആർ  ആർടിപിസിആർ  ട്രൂനാറ്റ് ആന്റിജൻ പരിശോധനകൾ നടത്താം; സ്വകാര്യ ലാബുകൾ സർക്കാർ നിശ്ചയിച്ച നിരക്കുകൾ മാത്രമേ ഈടാക്കാവൂ; കോവിഡ് പരിശോധനയിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സ്വകാര്യ ലാബുകളിൽ നടക്കുന്ന കോവിഡ് പരിശോധനയിൽ പുതിയ മാർഗനിർദ്ദേശം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധന നടത്താം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. തിരിച്ചറിയൽ കാർഡ് സമ്മതപത്രം എന്നിവ പരിശോധനയ്ക്ക് വിധേയമാകുമ്പോൾ നൽകണം. ജനങ്ങൾക്ക് നേരിട്ട് പോയി പരിശോധന നടത്താമെന്നും സർക്കാർ ഉത്തരവ്. പി സി ആർ ആർ ടി പി സി ആർ ട്രൂനാറ്റ് ആന്റിജൻ പരിശോധനകൾ നടത്താം

സംസ്ഥാനത്ത് സർക്കാർ അംഗീകൃത സ്വകാര്യ ലാബുകൾക്ക് സ്വമേധയാ വരുന്ന ആർക്ക് വേണമോ 'വാക്ക് ഇൻ കോവിഡ് ടെസ്റ്റ്' നടത്താൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആർടിപിസിആർ, എക്സ്പെർട്ട് നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് തുടങ്ങിയ കോവിഡ് പരിശോധനകൾ സർക്കാർ നിശ്ചയിച്ച നിരക്കിൽ നടത്താൻ സ്വകാര്യ ആശുപത്രികൾക്കും ലബോറട്ടറികൾക്കും അനുമതി നൽകിയിരുന്നു.

ഇതിന് പിന്നാലെ 'വാക്ക് ഇൻ കോവിഡ്-19 ടെസ്റ്റ്' നടത്താനുള്ള അനുമതിക്കായി പലരും മുന്നോട്ടു വന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സ്വകാര്യ ലാബുകളിൽ വാക്ക് ഇൻ കോവിഡ്-19 പരിശോധനയ്ക്കുള്ള അനുമതി നൽകിയത്. ഇതിലൂടെ പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കോവിഡ് പരിശോധന നടത്താം. ഇതിലൂടെ രോഗ വിവരം നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സ ഉടൻ ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മാർഗനിർദ്ദേശങ്ങൾ

1. ആർടിപിസിആർ, സിബി നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജൻ എന്നീ ടെസ്റ്റുകൾക്ക് ഇത് ബാധകമാണ്.

2. ഓരോ ടെസ്റ്റുകൾക്കും സ്വകാര്യ ലാബുകൾ സർക്കാർ നിശ്ചയിച്ച നിരക്കുകൾ മാത്രമേ ഈടാക്കാവൂ.

3. ആരോഗ്യ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ലാബിനെ ഒരു വ്യക്തിക്ക് കോവിഡ് പരിശോധനയ്ക്കായി സമീപിക്കാവുന്നതാണ്.

4. രജിസ്റ്റർ ചെയ്ത ഡോക്ടറുടെ കുറിപ്പടിയുള്ള പരിശോധനയ്ക്ക് മുൻഗണന നൽകുന്നു. അതേസമയം കുറിപ്പടി നിർബന്ധമല്ല.

5. പരിശോധനയ്ക്ക് വിധേയമാകുന്ന വ്യക്തി സമ്മതപത്രം നൽകണം.

6. പരിശോധനയ്ക്ക് വിധേയനായ വ്യക്തി സർക്കാർ നൽകിയ ഏതെങ്കിലും ഒരു ഐഡി കാർഡിന്റെ പകർപ്പ് ലാബിൽ നൽകണം.

7. ലാബുകളും ആശുപത്രികളും കോവിഡ് വാക്ക് ഇൻ കിയോസ്‌ക് (വിസ്‌ക്) മാതൃക സ്വീകരിക്കാവുന്നതാണ്

8. മാർഗനിർദ്ദേശമനുസരിച്ച് പരിശീലനം ലഭിച്ച ലബോറട്ടറി ടെക്നീഷ്യനെ അല്ലെങ്കിൽ നഴ്സിനെ സാമ്പിൾ ശേഖരണത്തിന് സജ്ജമാക്കണം. ആദ്യത്തെ 20 സ്രവ ശേഖരണത്തിന് ഒരു ഡോക്ടർ മേൽനോട്ടം വഹിക്കേണ്ടതാണ്.

9. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച എല്ലാ മാർഗ നിർദ്ദേശങ്ങളും ലാബുകൾ പാലിക്കേണ്ടതാണ്.

10. പരിശോധനയ്ക്ക് വരുന്ന വ്യക്തികൾക്ക് കോവിഡ് സംബന്ധിച്ച പ്രീടെസ്റ്റ് കൗൺസിലിങ് നൽകണം.

11. ശരിയായ പരിശോധനയ്ക്ക് ശേഷമുള്ള കൗൺസിലിങ്, മാർഗനിർദ്ദേശം, ഉറപ്പ് എന്നിവയുടെ അടിസ്ഥാനത്തിൽ ഫലം അപ്പോൾ തന്നെ വെളിപ്പെടുത്താവുന്നതാണ്.

12. രോഗലക്ഷണമുണ്ടെങ്കിൽ ടെസ്റ്റ് നെഗറ്റീവായാൽ പോലും 14 ദിവസം സമൂഹവുമായുള്ള സമ്പർക്കം ഒഴിവാക്കാൻ നിർദ്ദേശിക്കണം.
പോസിറ്റീവായാൽ ദിശ 1056ൽ വിളിച്ച് സി.എഫ്.എൽ.ടി.സി.കളിലോ കോവിഡ് ആശുപത്രികളിലോ ആക്കണം.

13. പരിശോധനയ്ക്ക് വരുന്നവരുടെ പരിശോധനാഫലം അനുസരിച്ച് ലാബ് ഇൻചാർജ് മുൻകരുതലുകളും പോസ്റ്റ് ടെസ്റ്റ് കൗൺസിലിംഗും നൽകേണ്ടതാണ്.

14. ലാബ് ഇൻചാർജ് രോഗിയുടെ വിശദാംശങ്ങൾ ഉറപ്പുവരുത്തുകയും മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഫലങ്ങൾ തത്സമയം ഓൺലൈനിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യണം.

15. തുടർ നടപടികൾ ജില്ലാ ആരോഗ്യ അധികാരികളെയോ ദിശയെയോ വിവരം അറിയിക്കേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP