Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബെല്ലി ഡാൻസ് കാണാൻ സിനിമാ താരങ്ങൾ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി പൊലീസ്; ക്രഷർ യൂണിറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയത് ക്യൂബൻ കോളനിയെന്ന സിനിമയിലെ നായകൻ എബിൾ ബെന്നി; മുഖ്യാതിഥിയായി എത്തിയ താരം ഉദ്ഘാടന ചടങ്ങ് കഴിഞ്ഞു മടങ്ങി; നിശാ പാർട്ടിയിൽ അടിച്ചു പൊളിച്ചത് രാഷ്ട്രീയക്കാരും പൗരപ്രമുഖരും; ചതുരംഗപ്പാറയിൽ അന്വേഷണം നീളുമ്പോൾ

ബെല്ലി ഡാൻസ് കാണാൻ സിനിമാ താരങ്ങൾ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി പൊലീസ്; ക്രഷർ യൂണിറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയത് ക്യൂബൻ കോളനിയെന്ന സിനിമയിലെ നായകൻ എബിൾ ബെന്നി; മുഖ്യാതിഥിയായി എത്തിയ താരം ഉദ്ഘാടന ചടങ്ങ് കഴിഞ്ഞു മടങ്ങി; നിശാ പാർട്ടിയിൽ അടിച്ചു പൊളിച്ചത് രാഷ്ട്രീയക്കാരും പൗരപ്രമുഖരും; ചതുരംഗപ്പാറയിൽ അന്വേഷണം നീളുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ശാന്തൻപാറയിലെ ബെല്ലി ഡാൻസിൽ സിനിമാതാരങ്ങളുടെ പങ്കാളിത്തമില്ലന്ന പൊലീസ് കണ്ടെത്തൽ.ചലച്ചിത്ര രംഗത്തുനിന്നും ചടങ്ങിൽ പങ്കെടുത്തത് ക്യൂബൻ കോളനി നായകൻ ഏബിൾ ബെന്നി.മുഖ്യാഥിതിയായി സംഘാടകരുടെ ക്ഷണപ്രകാരം എത്തിയ താരം വെഞ്ചരിപ്പിലും വൈകിട്ട് നടന്ന ഉദ്ഘാടന ചടങ്ങിലും മാത്രം പങ്കെടുത്ത് പിതാവിനൊപ്പം മടങ്ങി.കൂടിച്ച് തിമിർത്തതും ആടിപ്പാടിയതും രാഷ്ട്രീയക്കാരും പൗരപ്രമുഖരുമെന്നും കണ്ടെത്തൽ.

ശാന്തൻപാറ ചതുരംഗപ്പാറയിൽ കോതമംഗലം സ്വദേശി റോയി തണ്ണിക്കോട്ട് മെറ്റൽസ് ആൻഡ് ഗ്രാനൈറ്റിസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോവിഡ് ചട്ടം ലംഘിച്ച് ബെല്ലി ഡാൻസും മദ്യസൽക്കാരവും നടത്തിയതായുള്ള കേസിൽ ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. മന്ത്രി എം എം മണിയായിരുന്നു ഉൽഘാടകൻ.തിരുവനന്തപുരത്തുവച്ച് ഉദ്ഘാടവുമായി ബന്ധപ്പെട്ടുള്ള മന്ത്രിയുടെ പ്രസംഗം ഷൂട്ടുചെയ്ത ശേഷം ചടങ്ങുനടക്കുന്ന സ്റ്റേജിൽ സ്ഥാപിച്ചിരുന്ന എൽ ഇ ഡി വാളിൽ പ്രദർശിപ്പിക്കുകയായിരുന്നു.വെഞ്ചരിപ്പിന് മുഖ്യകാർമ്മികത്വം വഹിച്ചത് എബ്രാഹം മാർ സേവേറിയോസ് മെത്രപ്പൊലീത്തയായിരുന്നു.എം എൽ എ മാരുൾപ്പെടെ വിശിഷ്ടാഥിതികളായി ക്ഷണിച്ചിരുന്നവരിൽ ഭൂരിപക്ഷം പേരും ചടങ്ങിനെത്തിയില്ല.

തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവരുന്ന കല്ല് ഇവിടെ എത്തിച്ച് വിവിധ ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണെന്നും പാറപൊട്ടിക്കൽ ഇല്ലാത്തതിനാൽ നാട്ടിൽ ഒരു വിധത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങളുമില്ലന്നും വ്യക്തമാക്കി ,സ്ഥാപനത്തിന് ആശംസയും നേർന്നാണ് മന്ത്രി ഉൽഘാടനം നിർവ്വഹിച്ചിട്ടുള്ളത്. കോവിഡ് ചട്ടം ലംഘിച്ചാണ് പരിപാടി നടന്നതെന്ന കാര്യം ഉറപ്പിച്ച പൊലീസ്,സംഭവത്തിൽ എത്രപേർ പ്രതികളായിട്ടുണ്ടെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലന്നാണ് സൂചന.ഇതിനിടെ ബെല്ലി ഡാൻസ് കലാകാരിയായ ഉക്രയിൻ സ്വദേശിനി തന്റെ താമസത്തെക്കുറിച്ചും ക്രഷർ ഉൽഘാടനത്തിയതുസംബന്ധിച്ചും പൊലീസിന് വിവരം നൽകിയതായിട്ടാണ് സൂചന.

ഇവർ മാസങ്ങളായി കൊച്ചിയിൽ താമസിച്ചുവരുന്നതായിട്ടാണ് രേഖകളിൽ നിന്നും വ്യക്തമാവുന്നത്.ബെല്ലി ഡാൻസും ഒപ്പം നടത്തിയ മറ്റ് കലാപരിപാടികൾക്കുമായി തങ്ങൾ 2.5 ലക്ഷം രൂപവാങ്ങിയതായി കൊച്ചിയിലെ ഇവന്മാനേജ്മെന്റ് ഗ്രൂപ്പ് പൊലീസിനോട് വെളിപ്പെടുത്തിയതായും അറിയുന്നു. ഉക്രയിൻ സ്വദേശിനിയൊഴികെ വിദേശികളാരും പരിപാടിയിൽ പങ്കെടുത്തിട്ടില്ലന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.ബെല്ലി ഡാൻസ് ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്.നർത്തകിക്കൊപ്പം ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ ഒരാൾ സ്റ്റേജിലെത്തി നൃത്തം ചെയ്യുന്ന വീഡിയോ ആണ് കൂടുതൽ വൈറലായത്.ഇയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പരിപാടിയിലെ മുഖ്യാഥിതിയായിരുന്ന ഏബിൾ ബെന്നി കമലിന്റെ നടൻ എന്ന ചിത്രത്തിൽ പ്രധാനവേഷം ചെയ്തിരുന്നു.ക്യൂബൻ കോളനിയിൽ നായകനായിരുന്നു.ലോക്ഡൗൺ കാരണം റലീസ് നീണ്ട് മോഡസ് ഓപ്പറാണ്ടി എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഈ കോതമംഗലം സ്വദേശിയാണ്്.മോഡൽ രംഗത്താണ് ഏബിൾ കൂടുതൽ അറിയപ്പെടുന്നത്.ഇതികം പ്രമുഖ ബ്രാന്റുകളുടെ നിരവിധി പരസ്യചിത്രങ്ങളിൽ ഏബിൾ അഭിനയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP