Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെയിൻ കില്ലർ എന്നറിയപ്പെടുന്ന കമർ ഉസ്മാന്റെ ബലാത്സംഗ രീതി ടിപ്പ് ടോപ്പിൽ മീറ്റർ റീഡിങ് ഉദ്യോഗസ്ഥൻ ചമഞ്ഞ്; ബലാത്സംഗം ചെയ്ത ശേഷം സൈക്കിൾ ചെയിൻ കഴുത്തിൽ മുറുക്കി അരും കൊലയും; സ്ത്രീകളേയും കുട്ടികളേയും ബലാത്സംഗം ചെയ്ത കേസുകളും ഏറെ; ബംഗാളിലെ ചെയിൻ കില്ലറിന് തൂക്കു കയർ വിധിച്ച് കോടതി

മറുനാടൻ ഡെസ്‌ക്‌

ബർധമാൻ: ബംഗാളിലെ കൊലപാതക പരമ്പര കേസുകളിലെ പ്രതി കമർ ഉസ്മാൻ സർക്കാറിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. സ്‌കൂൾ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലാണ് കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇയാളുടെ പേരിലുള്ള എട്ട് കേസുകളിൽ കൂടി ഇനി വിധി വരാനുണ്ട്.

ചെയ്ൻ കില്ലർ എന്നപേരിലാണ് കമർ ഉസ്മാൻ സർക്കാർ അറിയപ്പെടുന്നത്. ഇരകളെ സൈക്കിൾ ചങ്ങല ഉപയോഗിച്ച് ശ്വസം മുട്ടിച്ച് കൊലപ്പെടുത്തുന്നതുമൂലമാണ് ഇയാൾക്ക് ഈ പേര് ലഭിച്ചത്. സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ സർക്കാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.

അഞ്ച് സ്ത്രീകളെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ സർക്കാർ അയൽജില്ലകളിലെ കോടതികളിൽ ഉൾപ്പെടെ വിചാരണ നേരിടുന്നുണ്ട്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് സർക്കാറിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

വീട്ടിൽ ഒറ്റയ്ക്കാവുന്ന സ്ത്രീകളെയാണ് സർക്കാർ ആക്രമിക്കാറ്. ജൂൺ അവസാനമാണ് ഇയാൾ അറസ്റ്റിലാകുന്നത്. 42-കാരനായ സർക്കാർ ട്രെന്റിയായ വസ്ത്രങ്ങൾ ധരിച്ച് വൈദ്യുത മീറ്റർ റീഡിങ്ങുകൾ എടുക്കാനെന്ന വ്യാജേനയാണ് സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ എത്തുന്നത്. ബലാത്സംഗം ചെയ്യുകയും സൈക്കിൾ ചെയിൻ ഉപയോഗിച്ച് കൊലപ്പെടുത്തുകയുമാണ് പതിവ്. അപൂർവ്വം ചില സ്ത്രീകൾക്ക് ഇയാളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനും കഴിഞ്ഞിട്ടുണ്ട്.കൊലപാതകം നടത്തിയ വീടുകളിൽ നിന്ന് ഇയാൾ മോഷണവും നടത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP