Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരുവനന്തപുരത്തും പത്തനംതിട്ടയിലും എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; നേരിയ മുൻതൂക്കം വീണ ജോർജിനും സി ദിവാകരനും; വടകരയിൽ പി.ജയരാജന് തന്നെ മേൽക്കൈ; കാസർകോഡ് രാജ്‌മോഹൻ ഉണ്ണിത്താന് മുൻതൂക്കം; ചാലക്കുടിയിൽ ബെന്നി ബഹന്നാന് മുൻതൂക്കമുള്ളപ്പോൾ കൊല്ലത്ത് കെ.എൻ.ബാലഗോപാൽ ഒരുശതമാനം മുന്നിൽ; എൽഡിഎഫിന് 8 മുതൽ 10 സീറ്റ് വരെയും യുഡിഎഫിന് 10 മുതൽ 12 സീറ്റ് വരെയും സാധ്യത; എൻഡിഎക്ക് 0-2 % സീറ്റ്; ട്വന്റി ഫോർ ന്യൂസ് സർവേ ഫലം ഇങ്ങനെ

തിരുവനന്തപുരത്തും പത്തനംതിട്ടയിലും എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; നേരിയ മുൻതൂക്കം വീണ ജോർജിനും സി ദിവാകരനും; വടകരയിൽ പി.ജയരാജന് തന്നെ മേൽക്കൈ; കാസർകോഡ് രാജ്‌മോഹൻ ഉണ്ണിത്താന് മുൻതൂക്കം; ചാലക്കുടിയിൽ ബെന്നി ബഹന്നാന് മുൻതൂക്കമുള്ളപ്പോൾ കൊല്ലത്ത് കെ.എൻ.ബാലഗോപാൽ ഒരുശതമാനം മുന്നിൽ;  എൽഡിഎഫിന് 8 മുതൽ 10 സീറ്റ് വരെയും യുഡിഎഫിന് 10 മുതൽ 12 സീറ്റ് വരെയും സാധ്യത; എൻഡിഎക്ക് 0-2 % സീറ്റ്; ട്വന്റി ഫോർ ന്യൂസ് സർവേ ഫലം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് സർവേകളുടെ തള്ളിക്കയറ്റം തന്നെയായിരുന്നു കണ്ടത്. നാളെ കലാശ കൊട്ടോടെ, പ്രചാരണത്തിന് തിരശീല വീഴും. മറ്റന്നാൾ നിശ്ശബ്ദ പ്രചാരണമാണ്. അവസാനമണിക്കൂറുകളിലും സർവേകളും വിശകലനങ്ങളും വന്നുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ ട്രെൻഡ് തേടി ട്വന്റി ഫോർ ന്യൂസ് നടത്തിയ സർവേയുടെ ഫലം പുറത്തുവന്നു. കടുത്ത മത്സരം നടക്കുന്ന പത്തനംതിട്ടയിൽ വീണ ജോർജും തിരുവനന്തപുരത്ത് സി ദിവാകരനും ജയിക്കുമെന്നതാണ് സർവേയിലെ ശ്രദ്ധേയ നിരീക്ഷണം. എൻഡിഎ-0-2 % സീറ്റ് സാധ്യത. എൽഡിഎഫിന് പരമാവധി 10 സീറ്റും കുറഞ്ഞത് 8 സീറ്റും കിട്ടാം. യുഡിഎഫിന് 10-12 സീറ്റ് കിട്ടാമെന്നും സർവേ പ്രവചിക്കുന്നു.

തിരുവനന്തപുരത്ത് സി ദിവാകരന് തൊട്ടുപുറകിൽ കുമ്മനം രണ്ടാമതും, ശശി തരൂർ മൂന്നാമതുമാണ്. അതേസമയം തലസ്ഥാനത്ത് ഫലം പ്രവചനാതീതമെന്നും സർവേയിൽ പറയുന്നു. സി ദിവാകരന് നേരിയ മുൻതൂക്കമാണുള്ളത്. എൽഡിഎഫിന് 32.56 ശതമാനം വോട്ടുകളും എൻഡിഎയ്ക്ക് 32.36 ശതമാനം വോട്ടുകളും ലഭിക്കുമ്പോൾ യുഡിഎഫിന് ലഭിക്കുക 30.13 ശതമാനം വോട്ടുകളാണ്.4% ആളുകൾ വിധി നിർണയിക്കുന്ന മണ്ഡലമാണ്.ഇഞ്ചോടിഞ്ച് നടക്കുന്ന പോരാട്ടത്തിനൊടുവിൽ ഇടതു മുന്നണി തിരുവനന്തപുരം തിരിച്ചു പിടിക്കുമെന്നും സർവേയിൽ വ്യക്തമാകുന്നു. കഴിഞ്ഞ തവണ രണ്ടാമതെത്തിയ ബിജെപി ഇക്കൊല്ലവും രണ്ടാം സ്ഥാനത്തു തന്നെ തുടരേണ്ടി വരും.

പത്തനംതിട്ടയിൽ സർവേയിൽ ചെറിയ മുൻതൂക്കം എൽഡിഎഫിനാണ്. വീണാ ജോർജിന് 33 ശതമാനം വോട്ട് ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് ലഭിക്കുക 32 ശതമാനം വോട്ടാണ്. ഏവരും ഉറ്റുനോക്കുന്ന എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് ലഭിക്കുക 30 ശതമാനം വോട്ടാണെന്നും സർവേ ഫലം വ്യക്തമാക്കുന്നു. നേരിയ വ്യത്യാസത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും പത്തനംതിട്ടയിൽ.

പാലക്കാട് ഇത്തവണയും എം ബി രാജേഷിനൊപ്പം നിൽക്കുമെന്ന് സർവേ പറയുന്നു. എം ബി രാജേഷിന് 46 % വോട്ട്. യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന് 32 ശതമാനവും എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് 17 ശതമാനവും വോട്ടായിരിക്കും ലഭിക്കുക. മികച്ച ഭൂരിപക്ഷത്തിൽ എം ബി രാജേഷ് ജയിക്കുമെന്നും സർവേ നിരീക്ഷിക്കുന്നു.

കാസർകോഡ് യുഡിഎഫിന്റെ രാജ്‌മോഹൻ ഉണ്ണിത്താനാണ് മുൻതൂക്കം. എൽഡിഎഫിന്റെ സതീശ് ചന്ദ്രൻ രണ്ടാമതും. കണ്ണൂരിൽ എൽഡിഎഫിന്റെ പി.കെ.ശ്രീമതിക്കാണ് മുൻതൂക്കം. യുഡിഎഫിന്റെ കെ.സുധാകരൻ തൊട്ടുപിറകിലുണ്ട്. എൻഡിഎയുടെ സി.കെ.പത്മനാഭനാണ് ഇവിടെ സ്ഥാനാർത്ഥി. കോഴിക്കോട് എം.കെ.രാഘവൻ പ്രദീപ് കുമാറിനേക്കാൾ ഒരുശതമാനം മുന്നിലാണ്.

വടകരയിലും എൽഡിഎഫിന് തന്നെയാണ് മേൽക്കൈയെന്ന് സർവേ പറയുന്നു. എൽഡിഎഫ് 44 %, യുഡിഎഫ് 42%, എൻഡിഎ 10% എന്നിങ്ങനെയാണ് സർവേ ഫലം. പി.ജയരാജന് മുൻതൂക്കമുണ്ടെന്നും കെ മുരളീധരൻ രണ്ടാമെതെത്തുമെന്നും എൻഡിഎയുടെ വി.കെ.സജീവൻ മൂന്നാമതാകുമെന്നും സർവേ നിരീക്ഷിക്കുന്നു.

ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാനാണ് മുൻതൂക്കം. ചാലക്കുടിയിൽ യുഡിഎഫിന് 41%, എൽഡിഎഫിന് 37 %, എൻഡിഎയ്ക്ക് 17% എന്നിങ്ങനെയാണ് സർവേ ഫലം. എൻഡിഎ സ്ഥാനാർത്ഥിയുടെ സാന്നിധ്യമാണ് ഇന്നസെന്റിന് തിരിച്ചടിയാകുന്നതെന്നും സർവേ പറയുന്നു. തെക്കൻ കേരളത്തിലാണ് ശബരിമല വിഷയം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത്്. ഇന്നസെന്റിന് വോട്ട് വിഹിതം കുറയാനും, എഎൻ രാധാകൃഷ്ണന് വോട്ട് വിഹിതം കൂടാനും ഇത് കാരണമായി. പത്ത് ശതമാനത്തിൽ നിന്ന് 17 ശതമാനത്തിലേക്ക് എൻരാധാകൃഷ്ണൻ വോട്ട് വിഹിതം വർധിപ്പിച്ചിട്ടുണ്ട് എന്നത് മറ്റൊരു ശ്രദ്ധേയ കാര്യമാണ്.

ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP