Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിജയവാഡ കോവിഡ് കെയർ സെന്ററിലെ തീ പിടുത്തം; മരിച്ചവരുടെ എണ്ണം 11 ആയി; നിരവധി പേർ ചികിത്സയിൽ;ഏഴ് പേരുടെ മരണം പൊള്ളലേറ്റും ശ്വാസം മുട്ടിയും; കോവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ കോവിഡ് കെയർ സെന്ററിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം11 ആയി. വിജയവാഡയിൽ സ്വകാര്യ ആശുപത്രി നടത്തിയിരുന്ന നിരീക്ഷണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

കോവിഡ് കെയർസെന്ററാക്കി മാറ്റിയ ഗോൾഡൻ പാലസ് ഹോട്ടലിൽ ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. രമേഷ് എന്ന സ്വകാര്യ ആശുപത്രിയുടെ മേൽനാട്ടത്തിലാണ് ചികിത്സാ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. നേരിയ കോവിഡ് ലക്ഷണങ്ങളുള്ള മുപ്പത് പേരാണ് ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. പത്ത് ജീവനക്കാരും കെട്ടിടത്തിലുണ്ടായിരുന്നു. 7 പേർ ഗുരുതരമായി പൊള്ളലേറ്റും പുക നിറഞ്ഞ മുറിയിൽ കുടുങ്ങി ശ്വാസം കിട്ടാതെയുമാണ് മരിച്ചത്. ബാക്കിയുള്ളവർ ആശുപത്രിയിൽ മരിച്ചു.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. അപകടകാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി വൈഎസ് ജഗന്മോഹൻ റെഡ്ഡി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതേസമയം കോവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടതിന്റെ തെളിവാണ് അപകടമെന്ന് പ്രതിപക്ഷം വിമർശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP