Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാദ ഫേസ്‌ബുക്ക് ലൈവിന്റെ പേരിൽ യുവമോർച്ചയിൽ പൊട്ടിത്തെറി; തിരുവല്ല ടൗൺ കമ്മിറ്റി പ്രസിഡന്റ് അടക്കം 50 പേർ സംഘടന വിട്ടു; നടപടി പ്രവർത്തകർ തമ്മിൽ നവമാധ്യമങ്ങളിൽ ഉണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ; നാളെ നേരിട്ടെത്തി പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്

വിവാദ ഫേസ്‌ബുക്ക് ലൈവിന്റെ പേരിൽ യുവമോർച്ചയിൽ പൊട്ടിത്തെറി; തിരുവല്ല ടൗൺ കമ്മിറ്റി പ്രസിഡന്റ് അടക്കം 50 പേർ സംഘടന വിട്ടു; നടപടി പ്രവർത്തകർ തമ്മിൽ നവമാധ്യമങ്ങളിൽ ഉണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ; നാളെ നേരിട്ടെത്തി പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്

എസ്.രാജീവ്‌

തിരുവല്ല :ബിജെപി ആറന്മുള നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ യുവമോർച്ച തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരിലുള്ള ഫേസ്‌ബുക്ക് പേജിലൂടെ നടത്തിയ ലൈവിന്റെ പേരിൽ യുവമോർച്ചയിൽ പൊട്ടിത്തെറി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സന്തത സഹചാരിയും ശബരിമല പ്രക്ഷോഭത്തിൽ ജയിൽ വാസമനുഭവിക്കുകയും ചെയ്ത സൂരജിനെതിരെ അടുത്തകാലത്ത് ചില ആരോപണങ്ങൾ ഉയർന്നന്നിരുന്നു. ഇത്തരമൊരാൾക്ക് ലൈവ് ചെയ്യാൻ അനുമതി നൽകിയതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ പാർട്ടി പ്രവർത്തകർ തമ്മിൽ സൈബർ പോരാട്ടം നടന്നിരുന്നു. ഒടുവിൽ താനടക്കം 50 പ്രവർത്തകർ യുവമോർച്ച വിട്ടതായി യുവമോർച്ച തിരുവല്ല ടൗൺ കമ്മിറ്റി പ്രസിഡന്റ് ഫെയ്സ് ബുക്കിലൂടെ അറിയിക്കയായിരുന്നു.

യുവമോർച്ച തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ ഫെയ്സ് ബുക്ക് പേജിലൂടെ പാർട്ടിയുടെ വിവിധ നേതാക്കൾ 'അതിജീവനത്തിന്റെ ഓർമ്മത്താളുകൾ' എന്ന പേരിൽ ഫേസ്‌ബുക്ക് ലൈവ് ചെയ്തു വന്നിരുന്നു. ഇതിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹരീഷ് കൃഷ്ണക്ക് പകരമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 9 ന് നിരവധി ആരോപണങ്ങൾ നേരിടുന്ന ആറന്മുള നിയോജ മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ നടത്തിയ ലൈവാണ് പ്രശ്നങ്ങൾക്കാധാരം. സൂരജിനെ ഫെയ്സ് ബുക്ക് ലൈവിൽ കൊണ്ടുവരുന്ന തീരുമാനത്തിനെതിരെ യുവമോർച്ച തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയിൽ നിന്നു തന്നെ വിമത ശബ്ദം ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ബിജെപി യിലെ ചില നേതാക്കൾ ചേർന്ന് സൂരജിന് ലൈവിന് അവസരമൊരുക്കി നൽകുകയായിരുന്നുവെന്നാണ് മറു വിഭാഗത്തിന്റെ ആരോപണം.

ആരോപണ വിധേയനായ വ്യക്തിയെ പാർട്ടിയുടെ ഔദ്യോഗിക പേജിൽ ലൈവിൽ കൊണ്ട് വരാൻ പാടില്ലെന്നും അത് പാർട്ടിക്ക് ദോഷകരമാകുമെന്നും യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബിനു സി ചെറുകോൽ ശക്തമായി താക്കീത് നൽകിയിരുന്നു. ജില്ലാ വൈസ് പ്രസിഡന്റിന്റെ വാക്കുകളും വകവെയ്ക്കാതെ യുവമോർച്ച മണ്ഡലം മീഡിയ കോർഡിനേറ്റർ തല മുതിർന്ന നേതാക്കളുടെ മൗനാനുവാദത്തോടെ സൂരജിന്റെ ലൈവ് പ്രോഗ്രാം നടത്തുകയായിരുന്നു.

ഈ ലൈവ് പ്രോഗ്രാമിൽ സൂരജിന് നേരേ ആരോപണങ്ങൾ സംബന്ധിച്ച് നിരവധി കമന്റുകൾ വന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ ഉണ്ടായ തർക്കങ്ങൾ പ്രവർത്തകർ തമ്മിൽ സോഷ്യൽ മീഡിയ വഴിയുള്ള തെറി വിളിയിലാണ് അവസാനിച്ചത്. ഇതിന്റെ പിന്നാലെയാണ് യുവമോർച്ച ടൗൺ പ്രസിഡന്റ് ഇന്നലെ 50 യുവമോർച്ചക്കാർ പ്രവർത്തനം അവസാനിപ്പിച്ചതായുള്ള പ്രഖ്യാപനം ഫേസ്‌ബുക്കിലൂടെ നടത്തിയത്. എന്നാൽ ഫെയ്സ് ബുക്ക് ലൈവിന്റെ പേരിൽ തിരുവല്ല യുവമോർച്ച ഘടകത്തിൽ ഉയർന്നിട്ടുള്ള പ്രശ്നങ്ങൾ അറിഞ്ഞുവെന്നും നാളെ നേരിട്ടെത്തി പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ബി ജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട മറുനാടൻ മലയാളിയോടെ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP