Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വഭേദഗതി നിയമത്തിന്റെ പകർപ്പ് കത്തിച്ച് ചാരം അയച്ചുകൊടുത്തത് നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും; തപാൽ വഴി ചാരം അയച്ചത് നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ; ചാരം കിട്ടി ബോധിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ് യുവജനതാദൾ എസിന്; അമിത്ഷാ കൂടി സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ നേതാക്കൾ

പൗരത്വഭേദഗതി നിയമത്തിന്റെ പകർപ്പ് കത്തിച്ച് ചാരം അയച്ചുകൊടുത്തത് നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും; തപാൽ വഴി ചാരം അയച്ചത് നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ; ചാരം കിട്ടി ബോധിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ് യുവജനതാദൾ എസിന്; അമിത്ഷാ കൂടി സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ നേതാക്കൾ

ജംഷാദ് മലപ്പുറം

മലപ്പുറം: കേരളത്തിൽനിന്നും അയച്ച പൗരത്വഭേദഗതി നിയമത്തിന്റെ പകർപ്പ് കത്തിച്ച ചാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെത്തി. പ്രതിഷേധ സൂചകമായി ചാരം അയച്ചുകൊടുത്തത് യുവജനതാദൾ എസ് സംസ്ഥാന കമ്മറ്റിയാണ്. ചാരം പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചതായി അറിയിച്ച് ലഭിച്ചു. പ്രതിഷേധ സൂചകമായി പൗരത്വഭേദഗതി നിയമത്തിന്റെ പകർപ്പ് കത്തിച്ച ചാരമാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്. യുവജനതാദൾ എസ് സംസ്ഥാനകമ്മറ്റി അയച്ചുകൊടുത്ത ചാരമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചതായി അറിയിച്ച് ലഭിച്ചത്. പൗരത്വഭേദഗതി നിയമത്തിനെതിരെ വ്യത്യതമായ പ്രതിഷേധം സംഘടിപ്പിച്ചത് യുവജനതാദൾ എസ് സംസ്ഥാന കമ്മറ്റിയാണ്.

ഇന്ത്യയുടെ മതേതര മതനിരപേക്ഷ നിലപാടുകൾക്ക് മുറിവേറ്റ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചാരം അയച്ചു നൽകിയതെന്ന് യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി പറഞ്ഞു. നേരത്തെ ചില സംഘടനകൾ ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് അയച്ചുനൽകിയപ്പോൾ സ്വീകരിക്കാതെ തിരിച്ചയക്കുകയായിരുന്നു. ഇന്ത്യൻഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയും പൗരത്വഭേദഗതി നിയമത്തിനെതിരെയും ഡൽഹിയിൽ ഉൾപ്പെടെ പ്രത്യക്ഷസമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ശരീഫ് പാലോളി പറഞ്ഞു. ശരീഫ് പാലോളിയുടെ അഡ്രസിലാണ് ചാരം അയച്ചു നൽകിയത്. ചാരം സ്വീകരിച്ചതായി അറിയിപ്പ് ലഭിച്ചതും ശരീഫ് പാലോളിയുടെ വിലാസത്തിൽതന്നെയാണ്.

പൗരത്വഭേദഗതി നിയമത്തിന്റെ പകർപ്പ് കത്തിച്ച് ചാരം മോദിക്കുപുറമെ അമിത്ഷാക്കും യുവജനതാദൾ എസ് അയച്ചുകൊടുത്തിരുന്നു. ജനുവരി 11നാണ് ഇത്തരത്തിൽ സമര പരിപാടി നടത്തിയത്. ഭരണഘടനാവിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെ പൗരത്വഭേദഗതി നിയമത്തിന്റെ പകർപ്പ് കത്തിച്ച് ചാരം മോദിക്കും അമിത്ഷാക്കും അയച്ചു കൊടുത്താണ് യുവജനതാദൾ പ്രതിഷേധിച്ചത്. വളാഞ്ചേരി പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധം യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളിയാണ് ഉദ്ഘാടനം ചെയ്തത്.

ഇന്ത്യയുടെ മതേതര മതനിരപേക്ഷ നിലപാടുകൾക്ക് മുരിവേറ്റ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭ്യന്തരമന്ത്രി അമിത്ഷാക്കും ചാരം അയച്ചുകൊടുത്തത് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധസൂചകമായി നിയമത്തിന്റെ പകർപ്പ് കത്തിച്ച് ചാരം അയച്ചു കൊടുത്തിരുന്നു. ജനതാദൾ എസ് ദേശീയസമിതി അംഗം കെ കെ ഫൈസൽ തങ്ങൾ, യുവജനതാദൾ എസ് ജില്ലാ പ്രസിഡന്റ് ജാഫർ മാറാക്കര, സംസ്ഥാന കമ്മറ്റി അംഗം ജവാദ് കടലായി,സുമേഷ് കാക്കരാട്ട്, ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് ഗുരുക്കൾ,എഞ്ചിനീയർ മൊയ്തീൻകുട്ടി, എം പി എ ലത്തീഫ്, അസീസ് കാങ്കുന്നത്ത്, മമ്മു പാലോളി, ഇബ്‌റാഹീം വെണ്ടല്ലൂർ, ഗിരീഷ് ഇരിമ്പിളിയം എന്നിവരാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP