Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

ചികിൽസ യുഎഇയിൽ ആക്കാമെന്ന് നിർദ്ദേശിച്ചത് അബുദാബി രാജകുടുംബം; ശതകോടീശ്വരനെ മടക്കി കൊണ്ടു പോകാൻ പ്രത്യേക വിമാനം അയച്ചത് ഗൾഫിലെ രാജകുടുംബം; ഇനി നടുവേദനയ്ക്കുള്ള ചികിൽസ അബുദാബിയിലെ കൊട്ടാര സദൃശ്യമായ വീട്ടിൽ; ദൈവത്തിന് നന്ദിപറഞ്ഞ് യൂസഫലിയും ഭാര്യയും മടങ്ങിയത് രാത്രി ഒന്നരയോടെ

ചികിൽസ യുഎഇയിൽ ആക്കാമെന്ന് നിർദ്ദേശിച്ചത് അബുദാബി രാജകുടുംബം; ശതകോടീശ്വരനെ മടക്കി കൊണ്ടു പോകാൻ പ്രത്യേക വിമാനം അയച്ചത് ഗൾഫിലെ രാജകുടുംബം; ഇനി നടുവേദനയ്ക്കുള്ള ചികിൽസ അബുദാബിയിലെ കൊട്ടാര സദൃശ്യമായ വീട്ടിൽ; ദൈവത്തിന് നന്ദിപറഞ്ഞ് യൂസഫലിയും ഭാര്യയും മടങ്ങിയത് രാത്രി ഒന്നരയോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണു തോന്നിയത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ....'- മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ കുറിച്ച് പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. രാത്രി തന്നെ പ്രത്യേക വിമാനത്തിൽ യൂസഫലിയും ഭാര്യയും യുഎഇയിലേക്ക് പോയി. ഇനി ചികിൽസ അവിടെയായിരിക്കും.

കൊച്ചിയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബവും അബുദാബിക്കു തിരിച്ചത്.. അബുദാബി രാജകുടുംബമാണ് വിമാനം അയച്ചത്. യൂസഫലിയുടെ തുടർ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രുപ്പ് അറിയിച്ചിട്ടുണ്ട്. അബുദാബി രാജകുടുംബത്തിന്റെ കൂടെ അഭ്യർത്ഥന മാനിച്ചാണ് ചികിൽസ അങ്ങോട്ടേക്ക് മാറ്റുന്നത. അപകടത്തെ തുടർന്ന് യൂസഫലിയെയും ഭാര്യയെയും എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലേക്കാണ് മാറ്റിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന അധികൃതർ അറിയിച്ചിരുന്നു. പിന്നാലൊണ് ഇവർ യുഎഇയിലേക്ക് മടങ്ങിയത്.

ലേക് ഷോറിൽ നിന്ന് രാത്രി ഒന്നരയോടെയാണ് യൂസഫലിയും ഭാര്യയും ഇറങ്ങിയത്. നടുവേദനയുടെ പ്രശ്‌നങ്ങൾ യൂസഫലിക്കുണ്ട്. വേദനയെ ഗൗരവത്തോടെ കണ്ടുള്ള ചികിൽസ യുഎഇയിൽ തുടരും. ഇവിടെ ആശുപത്രിയിൽ തുടർന്നാൽ സന്ദർശകരും മറ്റും ധാരാളമായെത്തും. കോവിഡ് ഭീഷണിയും കൂടുതലാണ്. ഈ സാഹചര്യത്തിലാണ്‌യുഎഇയിലേക്ക് പോയത്. ഇന്നലെ രാവിലെയാണ് എം.എ. യൂസഫലിയും ഭാര്യ ഷാബിറയും സഞ്ചരിച്ച ഹെലികോപ്റ്റർ കനത്ത മഴയിൽ നിയന്ത്രണം വിടുമെന്ന ഘട്ടത്തിൽ ചതുപ്പിൽ ഇടിച്ചിറക്കിയത്.

യുഎഇ സർക്കാരിന്റെ പരമോന്നത പുരസ്‌കാരം യൂസഫലിക്ക് കിട്ടിയിരുന്നു. ഇതിന് ശേഷമാണ് കൊച്ചിയിൽ എത്തിയത്. ലേക് ഷോറിൽ ചികിൽസയിലുള്ള അച്ഛന്റെ അനുജനെ സന്ദർശിക്കാനായിരുന്നു ഹെലികോപ്ടർ യാത്ര. ഇതിനിടെയാണ് അപകടമുണ്ടായത്. ആർക്കും കാര്യമായ പരുക്കില്ല. പനങ്ങാട് ഫിഷറീസ് സർവകലാശാല (കുഫോസ്) ക്യാംപസിനു സമീപം ഇന്നലെ രാവിലെ 8.35നായിരുന്നു സംഭവം. ഇവിടെനിന്ന് 200 മീറ്റർ അകലെ കുഫോസ് ഗ്രൗണ്ടിലാണ് കോപ്റ്റർ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലം.

കടവന്ത്രയിലെ വീട്ടിൽനിന്നു ലേക്ഷോർ ആശുപത്രിയിലേക്കു പുറപ്പെട്ടതായിരുന്നു യൂസഫലിയും ഭാര്യയും. 5 മിനിറ്റ് പറന്നശേഷം ഇറങ്ങാനൊരുങ്ങുമ്പോഴാണു കനത്ത മഴയിൽ പെട്ടത്. മഴയാണോ കോപ്റ്ററിന്റെ യന്ത്രത്തകരാറാണോ അപകടകാരണം എന്നതു വ്യക്തമല്ല. ഓടിയെത്തിയ പരിസരവാസികൾ പൈലറ്റുമാരെ പുറത്തിറക്കുകയും പിന്നീട് ഇവർ വാതിൽ തുറന്ന് യൂസഫലിയെയും ഭാര്യയെയും പുറത്തിറക്കുകയുമായിരുന്നു.

സംഭവമറിഞ്ഞ് ദുബായിലുള്ള യൂസഫലിയുടെ മരുമകൻ ഡോ. ഷംസീർ വയലിൽ കൊച്ചിയിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് പ്രത്യേക വിമാനത്തിൽ യുഎഇയേക്ക് പോയത്. ഇതിനിടെ പനങ്ങാട് ചതുപ്പിൽ എമർജൻസി ലാൻഡിങ് നടത്തിയ ഹെലികോപ്റ്റർ ഇന്ന് പുലർച്ചയോടെ ഉയർത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേൽനോട്ടത്തിലായിരുന്നു ഹെലികോപ്റ്റർ നീക്കിയത്.

അർധരാത്രി പന്ത്രണ്ട് മണിയോടെയാണ് കോപ്റ്റർ ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്. വ്യോമയാന വകുപ്പ് അധികൃതരുടെ പരിശോധനകൾക്കും അനുമതിക്കും ശേഷമായിരുന്നു ഇത്. കോപ്റ്റർ എമർജൻസി ലാൻഡിങ് നടത്തിയ ചതുപ്പിൽ മണൽ ചാക്കുകൾ നിറച്ചു ബലപ്പെടുത്തിയ ശേഷമാണു ഉയർത്താനുള്ള ശ്രമം തുടങ്ങിയത്.

ആദ്യപടിയായി ഹെലികോപ്റ്ററിന്റെ പങ്കകൾ അഴിച്ചു നീക്കി. തുടർന്ന് വലിയ ക്രെയിൻ ഉപയോഗിച്ച് ഹെലികോപ്റ്ററിനെ ചതുപ്പിൽ നിന്ന് ഉയർത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP