Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യൂടൂബ് ചാനലുകൾ കേരളത്തിൽ വളരുന്നത് കണ്ണഞ്ചിപ്പിക്കും വേഗത്തിൽ; മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് കടന്ന് 17 ചാനലുകൾ; അഞ്ച് ലക്ഷം കടന്ന് 50 ചാനലുകൾ; ഒരുലക്ഷം കടന്ന് 40 ചാനലുകൾ; എല്ലാ ക്ലബ്ബുകളിലും അംഗമായി മറുനാടൻ; മാതൃഭൂമിയെപ്പോലും പിന്നിലാക്കിയുള്ള മുന്നേറ്റത്തിൽ ഏഷ്യാനെറ്റിനും മനോരമയ്ക്കും മീഡിയാവണിനും പിന്നിലായി വാർത്താ ചാനലുകളിൽ നാലാമത്; മില്യൺ ക്ലബ്ബിൽ ഭൂരിഭാഗവും എന്റർടെയിന്മെന്റ് ചാനലുകൾ

യൂടൂബ് ചാനലുകൾ കേരളത്തിൽ വളരുന്നത് കണ്ണഞ്ചിപ്പിക്കും വേഗത്തിൽ; മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് കടന്ന് 17 ചാനലുകൾ; അഞ്ച് ലക്ഷം കടന്ന് 50 ചാനലുകൾ; ഒരുലക്ഷം കടന്ന് 40 ചാനലുകൾ; എല്ലാ ക്ലബ്ബുകളിലും അംഗമായി മറുനാടൻ; മാതൃഭൂമിയെപ്പോലും പിന്നിലാക്കിയുള്ള മുന്നേറ്റത്തിൽ ഏഷ്യാനെറ്റിനും മനോരമയ്ക്കും മീഡിയാവണിനും പിന്നിലായി വാർത്താ ചാനലുകളിൽ നാലാമത്; മില്യൺ ക്ലബ്ബിൽ ഭൂരിഭാഗവും എന്റർടെയിന്മെന്റ് ചാനലുകൾ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യൽ മീഡിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ കേരളത്തിൽ നിന്നുള്ള ചാനലുകൾ വൻ കുതിപ്പ് നടത്തുന്നതായി പുതിയ കണക്കുകൾ. യൂട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്ണർഷിപ്പ് ഡയറക്ടർ സത്യരാഘവൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ള ചാനലുകളുടെ വളർച്ചാ നിരക്ക് 100 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പത്ത് ലക്ഷത്തിലേറെ സബ്സ്‌ക്രൈബർമാരുള്ള 17 ചാനലുകളുണ്ട്. ഈ മില്യണേഴ്‌സ് ക്ലബ്ബിൽ മറുനാടൻ മലയാളിയും ഉൾപ്പെട്ടിട്ടുണ്ട്. യൂടൂബ് ചാനൽ ലോഞ്ച് ചെയ്ത് ഒരു വർഷം പോലും തികയും മുൻപാണ് മറുനാടന്റെ യൂടൂബ് ചാനലായ മറുനാടൻ ടിവി 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ക്ലബ്ബിൽ എത്തിയത്.

അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ സബ്സ്‌ക്രൈബർമാരുള്ള 50 ചാനലുകളും ഒരു ലക്ഷത്തിന് മുകളിൽ സബ്സ്‌ക്രൈബർമാരുള്ള 40 ചാനലുകളും ഉണ്ട്.വിനോദവും, സംഗീതവും ഉള്ളടക്കമായ ചാനലുകളാണ് വൻ കുതിപ്പ് നടത്തുന്നത്. ടെക്നോളജി, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവയും വലിയ മുന്നേറ്റം ഉണ്ടാക്കുന്നുണ്ട്. കാർഷിക സംരംഭങ്ങളാണ് ഭാവിയിൽ കുതിപ്പുണ്ടാക്കാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ. ഇന്ത്യയിൽ 265 ദശലക്ഷം പേരാണ് പ്രതിമാസം യൂട്യൂബ് കാണുന്നത്. ഇതിൽ 60 ശതമാനം പേരും ചെറിയ പട്ടണങ്ങളിൽ ഉള്ളവരാണ് എന്നാണ് യൂടൂബ് കണക്കുകൾ.

ഈ കണക്കിൽ ഒരു രസം ഒളിച്ചിരുപ്പുണ്ട്. ഈ മൂന്ന് ക്ലബ്ബുകളിലും ഞങ്ങൾ ഉണ്ട്. ഒരു മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള 17 ചാനലുകളിൽ മറുനാടൻ ടിവി ഉണ്ട്. മറുനാടന്റെ സബ്‌സ്‌ക്രൈബേഴ്‌സ് ഇപ്പോൾ 12 ലക്ഷം കവിഞ്ഞിരിക്കുകയാണ്. ഇനി അവർ പറയുന്ന 5 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള 50 ചാനലുകൾ അതിൽ ഒന്നും മറുനാടൻ കുടുംബത്തിന്റെ ആണ്. അത് ഞങ്ങളുടെ സിനി ലൈഫ് എന്ന ചാനലാണ്. ഒരുലക്ഷത്തിൽ അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ചാനലുകളുടെ പട്ടികയിലും ഞങ്ങൾ ഉണ്ട്. അത് മറുനാടൻ മലയാളി എന്ന ഓൺലൈൻ പത്രത്തിന്റെ ചാനലാണ്. അതായത് മറുനാടൻ കുടുംബത്തിന്റെ മൂന്ന് യൂടൂബ് ചാനലുകളും കൂടി ചേർന്നാൽ രണ്ട് മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടെന്ന് അർത്ഥം.

ഇനി ഈ 17 മില്ല്യണേഴ്‌സ് ആരൊക്കെ എന്ന് നോക്കാം. അവയിൽ ഭൂരിഭാഗവും കേരളത്തിലെ പ്രധാനപ്പെട്ട ചാനലുകളോ പത്രങ്ങളോ ആണ്. മറുനാടൻ ടിവിയെക്കാൾ കൂടുതൽ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള മൂന്നേ മൂന്ന് ചാനലുകളേ ഉള്ളു. പത്രങ്ങൾ ഒന്നും തന്നെ ഇല്ല മറിച്ച് മൂന്ന് ചാനലുകളാണ്. ഏഷ്യാനെറ്റും, മനോരമയും, മീഡിയാവൺ എന്നിവയാണ് അത്. മീഡിയാവൺ ചാനലിനെക്കാൾ 80,000 സബ്‌സ്‌ക്രൈബേഴ്‌സിന്റെ കുറവ് മാത്രമാണ് മറുനാടന് ഉള്ളത്. സോഷ്യൽ മീഡിയായിലെ വാർത്താ തരംഗം സൃഷ്ടിക്കുന്നതിൽ ഏഷ്യാനെറ്റിനും മനോരമയ്ക്കും മീഡിയാവണിനും ശേഷം മറുനാടൻ ടിവിയാണ് എന്ന് അർത്ഥം. ഇക്കാര്യത്തിൽ മാതൃഭൂമി ന്യൂസ് പോലും മറുനാടന് പിന്നിലാണ്. അവർ ഉടൻ മില്യൺ ക്ലബ്ബിൽ എത്തും.

എഷ്യാനെറ്റ്, മനോരമ, മീഡിയാവൺ, മറുനാടൻ ടിവി എന്നിവർ കഴിഞ്ഞാൽ പിന്നെ മില്യൺ ക്ലബ്ബിൽ എത്തിയവരിൽ ഭൂരിഭാഗം ചാനലുകളും വിനോദ പരിപാടികൾക്കുള്ളതാണ്. മറുനാടൻ ടിവിയുടെ ഈ വളർച്ചയാണ് പലർക്കും കുരുപൊട്ടുന്നതിന് കാരണം ന്നെ് മനസ്സിലായത് ഇപ്പോൾ യൂ ടൂബ് തന്നെ പുറത്ത് വിട്ട ഈ കണക്കുകൾ കാണുമ്പോൾ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP