Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി കിട്ടിയപ്പോൾ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി പോയത് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക്; പൗരത്വ നിയമത്തിന് എതിരെ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ജാഥയിൽ പങ്കെടുത്തതിന് കേസെന്ന് ഏമാൻ; തനിക്കെതിരെ ഇതുവരെ ഒരുകേസ് പോലുമില്ലെന്ന് അനസ്; പൊലീസിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം

കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി കിട്ടിയപ്പോൾ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി പോയത് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക്; പൗരത്വ നിയമത്തിന് എതിരെ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ജാഥയിൽ പങ്കെടുത്തതിന് കേസെന്ന് ഏമാൻ; തനിക്കെതിരെ ഇതുവരെ ഒരുകേസ് പോലുമില്ലെന്ന് അനസ്; പൊലീസിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം

പ്രകാശ് ചന്ദ്രശേഖർ

ആലുവ: പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പേരിൽ ആലുവയിൽ യുവാവിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ഇതുവരെ ഒരു കേസിൽ പോലും ഉൾപ്പെടാത്ത ആലുവ യു സി കോളേജ് തൈവേലിക്കകത്ത് അനസ് ടി.എമ്മിനാണ് പൗരത്വ പ്രതിഷേധ ത്തിൽ പങ്കെടുത്തതിന്റെ പേരിൽ പി.സി.സി നിഷേധിച്ചത്

കൊച്ചിൻ ഷിപ്യാർഡിൽ കരാറടിസ്ഥാനത്തിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് അനസ് കഴിഞ്ഞ ദിവസം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. പ്രിൻസിപ്പൽ എസ്‌ഐ സാംസന് മുമ്പാകെ ഹാജരായപ്പോൾ പൗരത്വ നിയമത്തിൽ പ്രതിഷേധിച്ചുള്ള മഹല്ല് കമ്മറ്റി യുടെ ജാഥയിൽ പങ്കെടുത്തെന്ന് വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ ഇതുവരെ ഒരു കേസുപോലുമില്ലെന്നും ജനകീയ പ്രശ്‌നമെന്ന നിലയിലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും അനസ് പറഞ്ഞു. എന്നാൽ പൗരത്വ പ്രതിഷേധങ്ങൾക്കെതിരെ കേസുണ്ടെന്നും കാമറകൾ പരിശോധിക്കേണ്ടി വരുമെന്നും അറിയിച്ച് അപേക്ഷയിൽ പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്തയാളെന്നെഴുതി സർട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നുവെന്നാണ് പരാതി

ഇത് സംബന്ധിച്ച് പൊതു പ്രർത്തകരും കളമശ്ശേരി എം എൽ എ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ പ്രതിഷേധവുമായെത്തിപൗരത്വ പ്രതിഷേധങ്ങൾക്കെതിരെ കേസെടുക്കില്ലെന്ന് പറഞ്ഞിട്ടും പങ്കെടുത്തതിന്റെ പേരിൽ യുവാവിന് ജോലി ലഭിക്കാതിരിക്കത്തക്കവിധം സർട്ടിഫിക്കറ്റ് നിഷേധിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP