Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടിണിയിലായ സ്ത്രീ ടൗണിൽ കിടന്ന് പ്രയാസപ്പെട്ടത് മൂന്നുനാൾ; ലക്ഷ്മി മുത്തുവിന് തുണയായത് യൂത്ത് ലീഗ് നേതാവ്; കമ്മ്യൂണിറ്റി കിച്ചണിലെത്തിച്ചത് ബൈക്കിലിരുത്തിയും; ലോക് ഡൗൺ നാളുകളിൽ മാതൃകയായി വി.വി.മുഹമ്മദലി

പട്ടിണിയിലായ സ്ത്രീ ടൗണിൽ കിടന്ന് പ്രയാസപ്പെട്ടത് മൂന്നുനാൾ; ലക്ഷ്മി മുത്തുവിന് തുണയായത് യൂത്ത് ലീഗ് നേതാവ്; കമ്മ്യൂണിറ്റി കിച്ചണിലെത്തിച്ചത് ബൈക്കിലിരുത്തിയും; ലോക് ഡൗൺ നാളുകളിൽ മാതൃകയായി വി.വി.മുഹമ്മദലി

ടി.പി.ഹബീബ്

കോഴിക്കോട്: ലോക്ക് ഡൗൺ കാലത്ത് മദ്യം റേഷൻ ഷാപ്പ് വഴി വിതരണം ചെയ്യണമെന്ന് എഫ്.ബി.പോസ്റ്റിട്ട് പുലിവാല് പിടിച്ച യൂത്ത് ലീഗ് നേത്യത്വത്തിന് ആശ്വാസമായി നാദാപുരത്ത് നിന്നും യൂത്ത് ലീഗ് നേതാവിന്റെ നല്ല വാർത്ത. ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് അങ്ങാടിയിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയെ മാറോട് ചേർത്ത് യുവ നേതാവ് പട്ടിണി മാറ്റിയ അനുഭവമാണ് വിവിധ ആർ.ആർ.ടി.ടീമുകളുടെ വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ നിര കൈയടിയോടെ പ്രചരിക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പറുമായ വി.വി.മുഹമ്മദലിയാണ് ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീക്ക് ആശ്വാസത്തിന്റെ വയറ് നിറച്ചത്.

ഇത് ലക്ഷമി മുത്തു. കോഴിക്കോട് ജില്ലയിലെ നാദാപുരം ഗ്രാമപഞ്ചായത്തിലെ കല്ലാച്ചി ടൗണിനടുത്തെ ആക്രി തൊഴിലാളി. 24 വർഷമായി കല്ലാച്ചിയിലെത്തിയിട്ട്. ടൗണിലെ കടകളിൽ നിന്നും വലിച്ചെറിയുന്ന പാഴ് വസ്തുക്കൾ പെറുക്കി ഉപജീവനം നടത്തുന്ന ലക്ഷ്മിക്ക് കൂട്ടിന് ആരുമില്ല. എന്നാൽ തന്റെ പരാതിയും പരിവട്ടവും ആരോടും പറയാൻ ലക്ഷ്മി ഒരുക്കമല്ല. എന്നാൽ കല്ലാച്ചി ടൗണിലെ ഒരോ മുക്കും മൂലയും ലക്ഷ്മി മുത്തുവിന് പരിചയമാണ്. കലാപ കലുഷിതമായി നാദാപുരം മേഖല കത്തിയപ്പോഴും ലക്ഷ്മി മുത്തുവിന് ഭക്ഷണം കിട്ടാതെ വന്നിട്ടില്ല. അന്ന് പ്രായം തളർത്തിയെങ്കിലും മനസ്സ് പതറിയില്ല.

എന്നാൽ എല്ലാം അടച്ചു പൂട്ടിയതോടെ നാല് ദിവസമായി ഭക്ഷണം ലഭിക്കാത്തത് മൂലം മനസ്സ് ആകെ പതറുകയാണെന്ന് മുത്തു ലക്ഷ്മി മറുനാടൻ മലയാളിയോട് പറഞ്ഞു. നാട്ടിൽ വലിയ രോഗം പിടിപെട്ടിട്ടുണ്ടെന്നും അതിനാലാണ് കടകൾ അടച്ചു കിടക്കുന്നതെന്നും മാത്രമാണ് ലക്ഷ്മി മുത്തുവിന് അറിയാവുന്നത്. താമസിക്കുന്നിടത്ത് നിന്നും ഇത് വരെ കരുതിയ ഭക്ഷണ സാധനങ്ങൾ തീർന്നതോടെയാണ് കല്ലാച്ചി ടൗണിലിറങ്ങിയത്. രണ്ട് ദിവസമായി മുഴു പട്ടിയിണിയിലാണ്. പരിചയമുള്ള ആരെങ്കിലും കണ്ടാൽ വിശപ്പടക്കാമെന്ന പ്രതീക്ഷയിലായിരുന്നു. അങ്ങനെയാണ് ടൗണിൽ അലക്ഷ്യമായി കറങ്ങുന്ന സ്ത്രീയെ ഗ്രാമപഞ്ചായത്ത് മെമ്പർ വി.വി.മുഹമ്മദലിയുടെ നേത്യത്വത്തിലുള്ള ആർ.ആർ.ടി.ടീമിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

നടക്കാൻ പോലും പ്രയാസം നേരിട്ട ലക്ഷ്മി മുത്തുവിനെ തന്റെ ബൈക്കിന്റെ പിന്നിലിരുത്തി നാദാപുരം ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിൽ എത്തിച്ചു. ബൈക്കിൽ കയറാൻ പോലും വയ്യാതിരുന്ന മുത്തിവിനെ കൂടെയുള്ളവരാണ് ഏറെ സാഹസപ്പെട്ട് ബൈക്കിന് പിന്നിൽ കയറ്റിയത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് നൽകുന്ന ആവാസ് യോജന കാർഡുണ്ടെങ്കിലും കോവിഡുമായി ബന്ധപ്പെട്ട് ഇവർക്ക് യാതൊരു പദ്ധതിയും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പാക്കേജിലില്ല. ലക്ഷ്മി മുത്തുവിന് എല്ലാ ദിവസവും ഭക്ഷണം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഒരുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP