Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളം സർവ്വകലാശാലക്കായി കണ്ടെത്തിയ സ്ഥലം ചതുപ്പും കണ്ടൽ കാടുകളും നിറഞ്ഞ പരിസ്ഥിതി ലോല പ്രദേശം; കേവലം സെന്റിന് ആറായിരത്തോളം രൂപ വില വരുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കുന്നത് 1.60ലക്ഷംരൂപക്ക്; സർവ്വകലാശാലക്കായുള്ള ഭൂമി ഇടപാടിൽ സർക്കാറിന്റെ അഴിമതി തെളിഞ്ഞെന്ന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ വസ്തുതാ അന്വേഷണ സംഘം

മലയാളം സർവ്വകലാശാലക്കായി കണ്ടെത്തിയ സ്ഥലം ചതുപ്പും കണ്ടൽ കാടുകളും നിറഞ്ഞ പരിസ്ഥിതി ലോല പ്രദേശം; കേവലം സെന്റിന് ആറായിരത്തോളം രൂപ വില വരുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കുന്നത് 1.60ലക്ഷംരൂപക്ക്; സർവ്വകലാശാലക്കായുള്ള ഭൂമി ഇടപാടിൽ സർക്കാറിന്റെ അഴിമതി തെളിഞ്ഞെന്ന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ വസ്തുതാ അന്വേഷണ സംഘം

ജംഷാദ് മലപ്പുറം

മലപ്പുറം: മലയാളം സർവ്വകലാശാലക്കായുള്ള ഭൂമി ഇടപാടിൽ സംസ്ഥാന സർക്കാറിന്റെ അഴിമതി വ്യക്തമാണെന്ന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ വസ്തുതാ അന്വേഷണ സംഘം വിലയിരുത്തി. തിരൂരിലെ മലയാളം സർവ്വകലാശാലക്കായി കണ്ടെത്തിയ സ്ഥലം ചതുപ്പും കണ്ടൽ കാടുകൾ നിറഞ്ഞും പരിസ്ഥിതി ലോല പ്രദേശമാണ്. കേവലം സെന്റിന് ആറായിരത്തോളം രൂപ വില വരുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കുന്നത് 1.60ലക്ഷംരൂപക്കാണ്. ഈ ഭൂമി ഇടപാടിൽ അഴിമതി വ്യക്തമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നേതാക്കൾ പറഞ്ഞു.

മലയാള സർവ്വകലാശാലക്കായി സർക്കാർ വാങ്ങിയ സ്ഥലം സന്ദർശിച്ചാണ് കാര്യങ്ങൾ സംഘം വിലയിരുത്തിയത്. കണ്ടൽകാടുകൾ നിറഞ്ഞതും സി.ആർ.ഇസെഡിന്റെ പരിധിയിൽ വരുന്നതുമായി തുച്ഛവിലയുള്ള ഭൂമിയാണ് ഉയർന്ന് വിലക്ക് സർവ്വകലാശാലക്കായി സർക്കാർ വാങ്ങിയിട്ടുള്ളത്. പ്രസ്തുത സ്ഥലമാണ് ഇന്ന് യൂത്ത്‌ലീഗ് വസ്തുതാ അന്വേഷണ സംഘം സന്ദർശിച്ചത്. സർവ്വകലാശാലക്കായി കണ്ടെത്തിയ സ്ഥലം ചതുപ്പ് നിറഞ്ഞതും കണ്ടൽ കാടകൾ നിറഞ്ഞതും പരിസ്ഥിതി ലോല പ്രദേശമാമെന്നും സ്ഥലം സന്ദർശിച്ച യൂത്ത് ലീഗ് വസ്തുതാന്വേഷണം സംഘം വിലയിരുത്തി.

സംഘം പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. കേവലം സെന്റിന് അയ്യായിരം, ആറായിരും രൂപ വില വരുന്ന സ്ഥലമാണ് ഒരു ലക്ഷത്തി അറുപതിനായിരം രൂപക്ക് സർക്കാർ ഏറ്റെടുക്കാൻ പോകുന്നതൈന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. 17 കോടിയോളം രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്.

സർവ്വകലാശാലക്കായി സർക്കാർ വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമി താനൂർ എംഎ‍ൽഎ വി. അബ്ദുറഹിമാന്റെ ബന്ധുക്കളുടെയും തിരൂരിൽ ഇടത്പക്ഷ സ്ഥാനാർത്ഥിയായ മത്സരിച്ച ലില്ലീസ് ഗഫൂറിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ഉടമസ്ഥതയിൽ ഉള്ളതാണ്. ഈ ഭൂമി ഇടപാട് തുടക്കം മുതലേ വിവാദമായിരുന്നു. എന്നാൽ നാട്ടുകാരുടെയും സ്ഥലം എംഎ‍ൽഎയുടെയും എതിർപ്പുകൾ അവഗണിച്ച് കൊണ്ട് സ്ഥലം ഇടപാടുമായി മുന്നോട്ട് പോകാനായിരുന്നു സർക്കാരിന് താത്പര്യം. ഭൂമി ഇടപാടിന് നേതൃത്വം കൊടുക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ് ആണെന്ന് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.

സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിനായി വി. അബ്ദുറഹിമാനും ലില്ലീസ് ഗഫൂറും ഇറക്കിയ പണം മുതലാക്കാനുള്ള അവരുടെ ശ്രമത്തിന് കൂട്ട് നിക്കുന്ന നിലപാടാണ് ഇടത് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് ഫിറോസ് കൂട്ടിച്ചേർത്തു. ഭൂമി ഇടപാടിലൂടെ വൻ അഴിമതിക്കാണ് സർക്കാർ കൂട്ട്‌നിൽക്കുന്നത്. നേരത്തെ ഇത് സംബന്ധമായ കാര്യങ്ങൾ യൂത്ത്‌ലീഗ് പത്രസമ്മേളനത്തിലൂടെ പൊതുസമൂഹത്തിന്റെ മുന്നിൽ കൊണ്ട് വന്നിരുന്നു. യൂത്ത് ലീഗ് വസ്തുതാന്വേഷണ സംഘത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് നേതൃത്വം നൽകി. സംസ്ഥാന സീനിയർ വൈസ് പ്രസഡിന്റ് നജീബ് കാന്തപുരം, സെക്രട്ടറി മുജീബ് കാടേരി, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി കെ.ടി അഷ്‌റഫ്, ഭാരവാഹികളായ മുസ്തഫ അബ്ദുൾ ലത്തീഫ്, വി.കെ.എം ഷാഫി, നിയോജക മണ്ഡലം ഭാരവാഹികളായ സാബു, റിയാസ്, സലാം എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP