Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

മലപ്പുറത്ത് ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു; 35കാരനായ റിഷാദ് മരണമടഞ്ഞത് മലേഷ്യയിൽ നിന്നു മടങ്ങി എത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ; നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണം

മലപ്പുറത്ത് ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു; 35കാരനായ റിഷാദ് മരണമടഞ്ഞത് മലേഷ്യയിൽ നിന്നു മടങ്ങി എത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ; നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണം

ജംഷാദ് മലപ്പുറം

മലപ്പുറം: മലേഷ്യയിൽ നിന്നു തിരിച്ചെത്തിയശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മലപ്പുറം മൂന്നിയൂർ വെളിമുക്ക് പടിക്കൽ സ്വദേശി പരേതനായ വടക്കേ പുറത്ത് മുഹമ്മദിന്റെ മകൻ റിഷാദ് ( 35 ) ആണ് മരിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മാസം15 നാണ് റാഷിദും സുഹൃത്തും മലേഷ്യയിൽ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയത്. തുടർന്ന് പടിക്കൽ വാടകവീട്ടിൽ സുഹൃത്തുമൊത്ത് ഹോം ക്വാറന്റനിൽ കഴിയുന്നതിനിടെ നെഞ്ചുവേദനയെത്തുടർന്നു ഇന്ന് വൈകിട്ട് മൂന്നിനാണ് ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് ടെസ്റ്റുകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. റിഷാദിന് മറ്റ് രോഗങ്ങളോ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: സുഹൈല മക്കൾ: അദ്നാൻ, ഇഷ. ഹോദരങ്ങൾ: സൈതലവി, സലാം, മുസ്തഫ, വാഹിദ്, ജാഫർ, സുലൈഖ, മൈമൂന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP