Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരാളെ വെട്ടി കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നത് എന്തു രാഷ്ട്രീയമാണ്? എന്ത് ക്രൂരതയാണ്? എങ്ങനെയാണ് മനുഷ്യരോടിങ്ങനെ ചെയ്യാനാവുക? അക്രമ രാഷ്ട്രീയത്തെ, മനുഷ്യരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തെ നമ്മൾ ശക്തമായി എതിർത്തേ പറ്റൂ; ചോര കൊണ്ടുള്ള കളി അവസാനിപ്പിക്കാനും സിപിഎം തയ്യാറാകണം; ആളുകൾ വാളുമായി കൊലപാതകശ്രമം നടത്തുമ്പോൾ നിയമ സംവിധാനം നിശ്ചലമായിരിക്കുന്നു; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് നേതാക്കൾ

ഒരാളെ വെട്ടി കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നത് എന്തു രാഷ്ട്രീയമാണ്? എന്ത് ക്രൂരതയാണ്? എങ്ങനെയാണ് മനുഷ്യരോടിങ്ങനെ ചെയ്യാനാവുക? അക്രമ രാഷ്ട്രീയത്തെ, മനുഷ്യരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തെ നമ്മൾ ശക്തമായി എതിർത്തേ പറ്റൂ; ചോര കൊണ്ടുള്ള കളി അവസാനിപ്പിക്കാനും സിപിഎം തയ്യാറാകണം; ആളുകൾ വാളുമായി കൊലപാതകശ്രമം നടത്തുമ്പോൾ നിയമ സംവിധാനം നിശ്ചലമായിരിക്കുന്നു; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: കൊറോണക്കാലത്തും രാഷ്ട്രീയ പക തീർത്ത ഡിവൈഎഫ്‌ഐ നിലപാടിനെതിരെ പ്രതിഷേധവുമായി കോൺഗ്‌സ് നേതാക്കൾ. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോയ മണ്ഡലം സെക്രട്ടറിക്കാണ് കഴുത്തിന് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുന്നത്. ഇലിപ്പക്കുളം കോട്ടക്കകത്ത് സുഹൈലി(23) നെയാണ് ചൊവ്വാഴ്ച രാത്രി 9.45-ഓടെ മങ്ങാരം ജങ്ഷനിൽ വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന മണ്ഡലം പ്രസിഡന്റ് ഇക്‌ബാലിനെ വെട്ടിയതാണെന്നും ഒഴിഞ്ഞുമാറിയതോടെ സുഹൈലിന്റെ കഴുത്തിന് വെട്ടുകൊള്ളുകയായിരുന്നുവെന്നുമാണ് പറയുന്നത്. സുഹൈലിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ഡിവൈഎഫ്‌ഐ. പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസുകാർ ആരോപിച്ചു. ഇക്‌ബാലിനെതിരെ ഡി വൈ എഫ് ഐയുടെ വധ ഭീഷണിയുണ്ടായിരുന്നു. കൊറോണക്കാലത്തും ഈ പക വെട്ടി തീർക്കുകയായിരുന്നു രാഷ്ട്രീയ എതിരാളികൾ.

ആക്രമത്തിൽ ആരേയും പൊലീസ് പിടികൂടിയിട്ടില്ല. കേസിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരാണു വെട്ടിയതെന്ന് സുഹൈലിനൊപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇക്‌ബാൽ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മങ്ങാരം ജംക്ഷനു സമീപമാണ് സംഭവം. ഇക്‌ബാൽ ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു സുഹൈൽ. സമൂഹ അടുക്കളയിൽ നിന്നുള്ള ഭക്ഷണം മുൻ പഞ്ചായത്ത് പ്രസിഡന്റ് കടത്തിക്കൊണ്ടു പോകുന്നു എന്ന ഫേസ്‌ബുക് പോസ്റ്റിലെ ആരോപണമാണ് ആക്രമണത്തിനു കാരണമെന്ന് ഇക്‌ബാൽ പറഞ്ഞു. അക്രമികളെ തിരിച്ചറിയാം. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്.

സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് വിവിധ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഈ അക്രമ രാഷ്ട്രീയം, കത്തി രാഷ്ട്രീയം കത്തി താഴെ വെക്കാനും ചോര കൊണ്ടുള്ള കളി അവസാനിപ്പിക്കാനും സിപിഎം.തയ്യാറായേ പറ്റൂവെന്ന് അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു. ഈ ജനാധിപത്യ രാജ്യത്ത് വീണ്ടും ഷുഹൈബ്മാരെയും,ശരത് ലാൽ- ക്യപേഷുമാരെയും സൃഷ്ടിക്കാൻ ഒരുങ്ങുന്നത് ജനങ്ങൾ ചെറുത്ത് തോൽപ്പിച്ചേ മതിയാവൂവെന്നും ഷാനിമോൾ പറഞ്ഞു.

ഷാനിമോൾ ഉസ്മാന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കായംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവ് പ്രിയപ്പെട്ട സുഹൈലിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ. അക്രമ രാഷ്ട്രീയം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഈ അക്രമ രാഷ്ട്രീയം, കത്തി രാഷ്ട്രീയം കത്തി താഴെ വെക്കാനും ചോര കൊണ്ടുള്ള കളി അവസാനിപ്പിക്കാനും സിപിഎം.തയ്യാറായേ പറ്റൂ.

അണികളെ നിയന്ത്രിക്കേണ്ട പരിപൂർണ്ണമായ ഉത്തരവാദിത്വം പാർട്ടി നേത്യത്വത്തിന് മാത്രമുള്ളതാണ്. സമൂഹ അടുക്കളയുമായ് ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ പാടില്ല എന്നത് ഏകാധിപതികളുടെ നിലപ്പാട് ആണ്. ഈ ജനാധിപത്യ രാജ്യത്ത് വീണ്ടും ഷുഹൈബ്മാരെയും,ശരത് ലാൽ- ക്യപേഷുമാരെയും സൃഷ്ടിക്കാൻ ഒരുങ്ങുന്നത് ജനങ്ങൾ ചെറുത്ത് തോൽപ്പിച്ചേ മതിയാവൂ.
അഡ്വ.ഷാനിമോൾ ഉസ്മാൻ എംഎ‍ൽഎ.

ഷാഫി പറമ്പിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

യൂത്ത് കെയറിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും സജീവ പ്രവർത്തകനായ സുഹൈലിനെ കഴുത്തിന് വെട്ടേറ്റ് മാരകമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം നിരന്തരമായി അവിടുത്തെ സഹപ്രവർത്തകരുമായി ബന്ധപ്പെടുന്നുണ്ട്. കഴുത്തിലെ മുറിവിന് പുറമെ തോളെല്ലിനും ഗുരുതരമായ പൊട്ടലുള്ളതുകൊണ്ട് അടിയന്തിര വിദഗ്ദ്ധ ചികിത്സക്കായി എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് സുഹൈലിനെ മാറ്റി. ഹൈബി ഈഡൻ MP യുമായി ബന്ധപ്പെട്ട് അവിടെ വേണ്ട സജ്ജീകരണങ്ങൾ ചെയ്തു.

ഇന്നലെ രാത്രി കൂടി അത്താഴക്കഞ്ഞി വിതരണത്തിൽ പങ്കെടുത്ത സുഹൈലും യൂത്ത് കോൺഗ്രസ്സ് പ്രാദേശിക നേതാവ് ഇക്‌ബാലും ബൈക്കിൽ സഞ്ചരിച്ച സമയത്താണ് രാത്രി മറ്റൊരു ബൈക്കിൽ വന്നവർ വെട്ടി വീഴ്‌ത്തിയത്.
3 വർഷമായി പിരിച്ച തുക കർഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് അടക്കാതെ മുക്കിയ CPM പ്രാദേശിക നേതൃത്വത്തിനെതിരെ ഫേസ്‌ബുക്കിൽ പ്രതികരിച്ചതിന് പരസ്യമായ ഭീഷണി പ്രവർത്തകർക്കുണ്ടായിരുന്നു. ദുരന്ത സമയത്തെ രാഷ്ട്രീയം പറയാനുള്ള വിലക്ക് ഒരു ചെറുപ്പക്കാരനെ കഴുത്തിന് വെട്ടിക്കൊല്ലാൻ ശ്രമിക്കുന്നതിന് ഇല്ലാത്തതിന്റെ നെറികേടിനെ അംഗീകരിക്കില്ല. സുഹൈലിന് വേണ്ട ഏത് സഹായവും നൽകും.ഇത് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരും.
പ്രതികളെ ഉടനടി അറസ്റ്റ് ചെയ്തില്ലെങ്കിൽ ആലപ്പുഴയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും യൂത്ത് കോൺഗ്രസ്സ് പ്രതിഷേധമുണ്ടാവും.

കെഎസ് ശബരിനാഥിന്റെ പ്രതികരണം:

കോവിഡ് കാലത്ത് യൂത്ത് കെയർ പദ്ധതിയുമായി ബന്ധപ്പെട്ടു നല്ല രീതിയിൽ പ്രവർത്തിക്കുന്ന കായംകുളത്തെ ഭരണിക്കാവ് പഞ്ചായത്തിലെ സുഹൈൽ എന്ന ചെറുപ്പക്കാരനെയാണ് രാഷ്ട്രീയ കാരണങ്ങളാൽ CPM അരിഞ്ഞുവീഴ്‌ത്താൻ ശ്രമിച്ചത്. കർഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് പിരിച്ച തുക മുക്കിയ പ്രാദേശിക സിപിഎം നേതൃത്വത്തിനെതിരെ ഫേസ്‌ബുക്കിൽ പ്രതികരിച്ചതിനാണ് ഒരു യുവാവിനെ ഇരുട്ടിന്റെ മറവിൽ വെട്ടി വീഴ്‌ത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റായ സുഹൈലിനെ അർദ്ധരാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . എല്ലാ സഹായവുമായി നേതാക്കളും പ്രവർത്തകരും സുഹൈലിനൊപ്പമുണ്ട്. കോവിഡ്കാലത്തു രാഷ്ട്രീയം പാടില്ല എന്ന് പറയുന്ന ആളുകൾ വാളുമായി കൊലപാതകശ്രമം നടത്തുമ്പോൾ ഈ നാട്ടിലെ നിയമസംവിധാനം നിശ്ചലമായിരിക്കുകയാണ്. ഇത് ചെയ്തവരെ നിയമത്തിനുമുമ്പിൽ എത്രയും പെട്ടെന്ന് കൊണ്ടുവരണം.

ഹൈബി ഈഡൻ എംപിയുടെ പ്രതികരണം:

ഈ മഹാമാരിയിൽ ജനങ്ങൾക്ക് ആശ്വാസമായി നിന്ന ഒരു ചെറുപ്പക്കാരനെയാണ് ഇന്നലെ രാത്രി സിപിഎമ്മിന്റെ ഗുണ്ടകൾ കൊലക്കത്തിക്ക് ഇരയാക്കിയത്. കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെ കഴുത്തിന് വെട്ടുക, എന്ത് മനുഷ്യത്വമില്ലാത്ത പ്രവർത്തിയാണ് ഇത്. സി.പി. എമ്മിന്റെ അജണ്ടകളെ എതിർക്കുന്നു എന്നതാണോ ആ ചെറുപ്പക്കാരൻ ചെയ്ത കുറ്റം. മറ്റുള്ളവരുടെ ജീവിതത്തിനു താങ്ങായി നിന്ന സുഹൈൽ ഇപ്പോൾ സ്വന്തം ജീവന് വേണ്ടി പൊരുതുകയാണ്. ഇതാണോ മഹാമാരിയുടെ കാലത്ത് ഒരുമിച്ചു നിൽക്കേണ്ട രാഷ്ട്രീയം. ഈ വിവാദങ്ങളുടെ കാലത്ത് അജണ്ടകൾ മാറ്റി നിശ്ചയിക്കാൻ ആസൂത്രിതമായ ആക്രമണം ആണോ എന്ന് സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. സിപിഎമ്മിന്റെ രീതി എന്നും അതായിരുന്നു.

ജ്യോതി വിജയകുമാർ:

ഒരാളെ വെട്ടി കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നത് എന്തു രാഷ്ട്രീയമാണ്? എന്ത് ക്രൂരതയാണ്? എങ്ങനെയാണ് മനുഷ്യരോടിങ്ങനെ ചെയ്യാനാവുക? അക്രമ രാഷ്ട്രീയത്തെ, മനുഷ്യരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തെ നമ്മൾ ശക്തമായി എതിർത്തേ പറ്റൂ; പൂർണമായി തള്ളിക്കളഞ്ഞേ പറ്റൂ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP