Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം; സെക്രട്ടറിയേറ്റിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രതിഷേധവുമായി നോർത്ത് ബ്ലോക്കിലെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു; മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി; പ്രതിഷേധം ഇരമ്പിയത് മന്ത്രിസഭാ യോഗം നടക്കുന്നതിനിടയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് ഉള്ളിലെത്തി. കനത്ത സുരക്ഷാക്രമീകരണം ലംഘിച്ചാണ് മൂന്നു പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ വരെ എത്തിയത്. മന്ത്രിസഭായോഗം നടക്കുന്നതിനിടെയാണ് പ്രതിഷേധം. മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇരച്ചെത്തിയ പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കരനെ ഒമ്പതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ ചോദ്യംചെയ്യലിനൊടുവിൽ ഇന്നു പുലർച്ചെ 2.15യ്ക്കുശേഷമാണ് ശിവശങ്കറിനെ കസ്റ്റംസ് പൂജപ്പുരയിലെ വീട്ടിലെത്തിച്ചത്.

ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. സ്വപ്ന സഹപ്രവർത്തകയും സരിത്ത് സുഹൃത്തുമാണെന്ന് ശിവശങ്കർ കസ്റ്റംസിനോട് സമ്മതിച്ചെന്ന് വിവരുണ്ട്. നാലുവർഷായി സ്വപ്നയെ അറിയാമെന്നും, അവരുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും ശിവശങ്കർ പറഞ്ഞു. അതേസമയം ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യുമോയെന്നു വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP