Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ധന സെസ് വർധനവിൽ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു; കൊച്ചിയിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ്; ഇന്ധന സെസിൽ പാർട്ടിക്കകത്തും ഭിന്നാഭിപ്രായം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി എം വി ഗോവിന്ദൻ; ഇന്ധന സെസിൽ പ്രശ്‌നങ്ങളുണ്ടെന്നും തിരിച്ചടിയാകുമെന്നും ഇ പി ജയരാജൻ

ഇന്ധന സെസ് വർധനവിൽ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു; കൊച്ചിയിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ്; ഇന്ധന സെസിൽ പാർട്ടിക്കകത്തും ഭിന്നാഭിപ്രായം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി എം വി ഗോവിന്ദൻ; ഇന്ധന സെസിൽ പ്രശ്‌നങ്ങളുണ്ടെന്നും തിരിച്ചടിയാകുമെന്നും ഇ പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : ഇന്ധന വിലയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു.കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചയായി ഇന്നും വിവിധയിടങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി.കൊച്ചിയിൽ മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൗസിന് മുന്നിലും പ്രതിഷേധം നടന്നു. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ബജറ്റിനെതിരായ ജനരോഷം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിന്റെ ഭാഗമായാണ് കൊച്ചിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്.

മുഖ്യമന്ത്രി താമസിച്ച പിഡബ്യൂഡി ഗസ്റ്റ് ഹൗസിന് മുന്നിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മിന്നൽ പ്രതിഷേധം നടത്തിയത്. മുദ്രാവാക്യം വിളികളുയർന്നതോടെയാണ് പ്രതിഷേധം പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.ഉടൻ എല്ലാവരെയും അറസ്റ്റ് ചെയ്തു
നീക്കുകയായിരുന്നു.

ഇന്നു ജില്ലയിൽ മുഖ്യമന്ത്രി വിവിധ പരിപാടികളിൽ പങ്കെടുക്കാനിരിക്കെ ബജറ്റിനെതിരെയുള്ള പ്രതിഷേധം മുന്നിൽ കണ്ട് കടുത്ത സുരക്ഷയാണ് വഴിനീളെ ഒരുക്കിയിരിക്കുന്നത്. രാവിലെ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന മറൈൻ ഡ്രൈവിലും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി നെടുമ്പാശേരിയിൽ നിന്നു പുറപ്പെട്ട മുഖ്യമന്ത്രിക്കു നേരെ ആലുവ ഭാഗത്ത് കരിങ്കൊടിയുമായി ചാടി വീണ അഞ്ച് യുവാക്കളെ അറസ്റ്റു ചെയ്തിട്ടുണ്ട്.

ബജറ്റിനെതിരേ പ്രതിഷേധവുമായി സംസ്ഥാനത്ത് പലയിടത്തും യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ തെരുവിലിറങ്ങിയിട്ടുണ്ട്. പലഭാഗത്തും മന്ത്രിമാരെ വഴിതടഞ്ഞു.'ബജറ്റ് തീരുമാനങ്ങളെ കേരളത്തിലെ ജനങ്ങൾ ഒരിക്കലും പിന്തുണയ്ക്കില്ല. തീരുമാനം പിൻവലിക്കുന്നതുവരെ പ്രതിഷേധങ്ങൾ തുടരും.നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിച്ചാൽ അതിനുമുന്നിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വരും.തിങ്കളാഴ്ച നിയമസഭയിലേക്ക് യുവജന മാർച്ച് സംഘടിപ്പിക്കും.

കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ കോപ്പി ക്യാറ്റ് ആണ് കേരളത്തിലെ പിണറായി സർക്കാർ', എന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ പ്രതികരിച്ചു.ബജറ്റിൽ പ്രതിപക്ഷം മന്ത്രിമാർക്കെതിരേ കരിങ്കൊടി കാണിക്കലുൾപ്പെടെയുള്ള പ്രതിഷേധപ്രകടനങ്ങൾ ആരംഭിച്ചതോടെ സർക്കാർ പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്. പിന്നാലെ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൂടിക്കാഴ്ച നടത്തി.ബജറ്റിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നസാഹചര്യത്തിൽ പാർട്ടി നിലപാടു വ്യക്തമാക്കാനാണ് കൂടിക്കാഴ്ച എന്നാണ് വിലയിരുത്തൽ.ബജറ്റിലെ വിലവർധന സംബന്ധിച്ച് ചർച്ചകൾ വരട്ടെ എന്നിട്ടു തീരുമാനിക്കാമല്ലോ എന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം.

അതേസമയം ഇന്ധനസെസിൽ പാർട്ടിക്കകത്തു തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്.ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ, ഡീസൽ സെസിൽ പ്രശ്‌നങ്ങളുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അയൽസംസ്ഥാനങ്ങളെക്കാൾ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി പറഞ്ഞു. കർണാടക, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയിൽ വ്യത്യാസം വരുമ്പോൾ ചില സ്വാഭാവിക പ്രശ്നങ്ങൾ നമുക്കുണ്ടാകും.

കർണാടകയിൽ നിന്നും മാഹിയിൽ നിന്നും ജനങ്ങൾ ഇന്ധനമടിച്ചാൽ കേരളത്തിൽ വിൽപന കുറയും. ഇത് എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ ആലോചിക്കണം. നികുതി ചുമത്താതെ ഒരു സർക്കാരിനും മുന്നോട്ടുപോകാൻ കഴിയില്ല. എന്നാൽ ചുമത്തപ്പെടുന്ന നികുതി ജനങ്ങൾക്കു പ്രയാസകരമാകരുത്. വിമർശനങ്ങൾ ഉണ്ടെങ്കിൽ ഉചിതമായി പരിശോധിക്കണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP