Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്; 100 മീറ്ററിന് അപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാൻ കാത്തിരിക്കുന്നു'; റോഡ് ക്യാമറ സംവിധാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്; ആദ്യമണിക്കൂറുകളിൽ എ ഐ ക്യാമറയിൽ കുരുങ്ങിയവരുടെ കണക്ക് പുറത്ത്

'നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്; 100 മീറ്ററിന് അപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാൻ കാത്തിരിക്കുന്നു'; റോഡ് ക്യാമറ സംവിധാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്; ആദ്യമണിക്കൂറുകളിൽ എ ഐ ക്യാമറയിൽ കുരുങ്ങിയവരുടെ കണക്ക് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പാതകളിലെ ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുന്നതിനായി സ്ഥാപിച്ച റോഡ് ക്യാമറ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയതിനു പിന്നാലെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. 'നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്' എന്ന ബോർഡ് സ്ഥാപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പുതിയ മുഖം നൽകിയത്.

എ ഐ ക്യാമറ വിവാദത്തിൽ കടുത്ത ആരോപണങ്ങൾ ഉയരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്ന വരികളാണു പോസ്റ്ററിലുള്ളത്. ''നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്. 100 മീറ്ററിന് അപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാൻ കാത്തിരിക്കുന്നു'' എന്നാണ് ബോർഡിലുള്ളത്. യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം കമ്മിറ്റിയാണു ബോർഡ് സ്ഥാപിച്ചത്. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിഷേധ ബോർഡിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ എട്ട് മണി മുതലാണ് ക്യാമറകൾ പ്രവർത്തനസജ്ജമായത്. അതേ സമയം എ ഐ ക്യാമറ പ്രവർത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്തുവന്നു. ആദ്യ 9 മണിക്കൂറിൽ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങളാണ്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത്

28, 891 നിയമലംഘനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

റോഡ് ക്യാമറയിൽ വ്യാപക അഴിമതിയാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ പ്രതിഷേധങ്ങളെ അവഗണിച്ച് പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തനസജ്ജമായത്. ഗതാഗതലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിനു പുറമേ വീട്ടിലേക്കു നോട്ടിസും അയയ്ക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP