Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തനിക്കെതിരായ യുവതിയുടെ ആരോപണം പച്ചക്കള്ളമെന്ന് കൊല്ലത്തെ യൂത്ത് കോൺഗ്രസ് നേതാവ് ഷാ സലീം; തന്റെയും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെയും ഫോട്ടോ വച്ച് സോഷ്യൽ മീഡിയയിൽ കുപ്രചാരണം പൊടിപൊടിക്കുന്നു; കടവൂർ സ്വദേശി സെൽവ മണിയുടെ ആത്മഹത്യയ്ക്ക് തന്നെ പഴി ചാരിയ യൂത്ത് കോൺഗ്രസ് പ്രവർത്തക മേരി ബിന്ദുവിനെതിരെ പൊലീസിനും പാർട്ടിക്കും പരാതി

തനിക്കെതിരായ യുവതിയുടെ ആരോപണം പച്ചക്കള്ളമെന്ന് കൊല്ലത്തെ യൂത്ത് കോൺഗ്രസ് നേതാവ് ഷാ സലീം; തന്റെയും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെയും ഫോട്ടോ വച്ച് സോഷ്യൽ മീഡിയയിൽ കുപ്രചാരണം പൊടിപൊടിക്കുന്നു; കടവൂർ സ്വദേശി സെൽവ മണിയുടെ ആത്മഹത്യയ്ക്ക് തന്നെ പഴി ചാരിയ യൂത്ത് കോൺഗ്രസ് പ്രവർത്തക മേരി ബിന്ദുവിനെതിരെ പൊലീസിനും പാർട്ടിക്കും പരാതി

വിനോദ്.വി.നായർ

കൊല്ലം: ഭർത്താവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരൻ യൂത്ത്‌കോൺഗ്രസ് നേതാവാണെന്ന യുവതിയുടെ ആരോപണം പച്ചക്കള്ളമാണെന്ന് ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് നേതാവ് ഷാ സലിം. പൊതുസമൂഹത്തിന് മുന്നിൽ തന്നെ അപകീർത്തിപ്പെടുത്താൻ യുവതി നൽകിയ പരാതിയ്‌ക്കെതിരെ പൊലിസിലും പാർട്ടി നേതൃത്വത്തിനും പരാതി നൽകിയതായി ആരോപണ വിധേയനായ യൂത്ത്‌കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്റ് ഷാ സലിം മറുനാടനോട് പറഞ്ഞു.

കാമുകിയുടെ മാതാവിനെ കൊലപ്പെടുത്തിയ ശേഷം പ്രെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്ത കടവൂർ സ്വദേശി ശെൽവമണി ആത്മഹത്യചെയ്തതിനു പിന്നിലെ പ്രേരകശക്തി ഷാ സലിം ആന്നെന്നും ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട ്‌ശെൽവ മണിയുടെ ഭാര്യയും യൂത്ത് കോൺഗ്രസ് കൊല്ലം നിയോജകമണ്ഡലം മുൻ സെക്രട്ടറിയുമായ മേരി ബിന്ദു രംഗത്തെത്തിയിരുന്നു. എന്നാൽ കൊല്ലത്തെ പ്രമുഖനായ യൂത്ത്‌കോൺഗ്രസ് നേതാവിന്റെ പ്രേരണയിൽ തനിയ്‌ക്കെതിരെ ഇവർ വ്യാജപരാതി നൽകുകയായിരുന്നുവെന്നും തന്റെയും ഡി സിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടേയും ഫോട്ടോ വച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തുന്നുവെന്നും കാട്ടി കാട്ടി സിറ്റി പൊലിസ് അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതിനൽകിയതായും ഷാ സലിം പറഞ്ഞു.

തന്റെ മകന്റെ മരണത്തിന്റെ പൂർണ്ണ ഉത്തരവാദി മകന്റെ ഭാര്യയായിരുന്ന മേരി ബിന്ദു ആണെന്നും ഇവരുടെ നിരന്തരമായ മാനസിക പീഡനങ്ങളെ തുടർന്നാണ് മകൻ കടുംകൈ ചെയ്തതെന്നും കാട്ടി ശെൽവമണിയുടെ മാതാവ് മേരി സെൽവറാണി സംസ്ഥാന പൊലിസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. മേരി ബിന്ദുവിന്റെ വഴിവിട്ട ജീവിതത്തെത്തുടർന്നാണ് ശെൽവമണി വിവാഹമോചനത്തിന് കേസ് കൊടുത്തതെന്നും ഇതേത്തുടർന്ന് തന്റെ മകൻ ശെൽവമണിയ്‌ക്കെതിരെ മേരി ബിന്ദു നിരവധി കള്ളക്കേസുകൾ നൽകിയിരുന്നതായും സ്വന്തം മകളെ ഉപയോഗിച്ച് ശെൽവമണിയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് കൊടുത്തെന്നും മക്കളെ കാണാൻ പോലും ശെൽവമണിയെ ഭാര്യ അനുവദിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.

മേരി ബിന്ദുവിന് പരപുരുഷന്മാരുമായുണ്ടായിരുന്ന ബന്ധത്തിന്റെ ഓഡിയോ-വിഡിയോ ദൃശ്യങ്ങളടങ്ങിയ തെളിവുകൾ വിവാഹമോചന കേസിൽ കോടതിയിൽ നൽകിയിട്ടുണ്ട്. 2016 ൽ ഇളയ മകനെതിരെ കള്ളക്കേസ് കൊടുക്കുകയും നാല് വിവാഹാലോചനകൾ മുടക്കുകയും ചെയ്തു. ഇതേതുടർന്ന് 2016 ഓഗസ്റ്റ് 21 ന്ഇളയ മകൻ ലിപ്‌സൺ ആത്മഹത്യ ചെയ്തതായും പത്തു വർഷം മുൻപ് തന്റെ ഭർത്താവ് പത്രോസ് മേരി ബിന്ദുവിനെ കയറിപ്പിടിച്ചെന്ന തരത്തിൽ ഇവർ പറഞ്ഞുനടക്കുകയും ഇതിന്റെ മാനസിക വിഷമത്തിൽ പത്രോസ് ഹൃദയാഘാതം വന്ന് മരിച്ചതായും കഴിഞ്ഞ പത്തുവർഷത്തിനിടെ തന്റെ വീട്ടിൽ നടന്ന മൂന്ന് മരണങ്ങൾക്കും കാരണക്കാരി മേരി ബിന്ദു ആണെന്നും മേരി സെൽവറാണിപരാതിയിൽ ആരോപിക്കുന്നു.

മുസ്ലിം മതം സ്വീകരിച്ചെന്ന വ്യാജേന മറ്റൊരാളിന്റെ സഹായത്തോടെ സക്കാത്ത് കമ്മിറ്റിയിൽ നിന്നും മൂന്ന് സെന്റ് സ്ഥലം മേരി ബിന്ദു കൈക്കലാക്കിയെന്നുംക്രിസ്ത്യാനിയായ ഒരു വ്യക്തിക്ക് എങ്ങനെ സക്കാത്ത് കമ്മിറ്റിയിൽ നിന്നും സൗജന്യമായി സ്ഥലം കിട്ടിയെന്ന് ശെൽവമണി അന്വേഷിക്കുകയും അതിന്റെ സത്യാവസ്ഥ കണ്ടെത്തുകയും ചെയ്തതോടെ ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ആരംഭിക്കുകയായിരുന്നുവെന്നും മേരി സെൽവറാണി പറയുന്നു. തന്റെ മകൻ മരിച്ച ശേഷവും ശെൽവമണിയുടെ ശേഷിക്കുന്ന സ്വത്ത് തട്ടിയെടുക്കാനുള്ളശ്രമമാണ് മേരി ബിന്ദു നടത്തുന്നതെന്നും ഇവരുടെ രാഷ്ട്രീയ സ്വാധീനത്തെഭയന്നാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും മേരി സെൽവറാണിപരാതിയിൽ വ്യക്തമാക്കുന്നു.

ശെൽവമണിയുടെ മരണത്തിന് ഉത്തരവാദി ഷാ സലീം എന്ന വ്യക്തിയാണെന്നതരത്തിൽ ഇവർ പൊലിസിൽ പരാതി നൽകിയതായി 'മറുനാടൻ മലയാളിയിൽ' വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരമൊരു പരാതി നൽകുന്നതെന്നുംമേരി സെൽവറാണി പരാതിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ ഏപ്രിൽ നാലിന് രാത്രിയാണ് കടവൂർ സ്വദേശിയായ ശെൽവമണികാമുകിയും കുരീപ്പുഴ സ്വദേശിനിയുമായ യുവതിയുടെ വീടിന് തീ വച്ചത്. തടയാനെത്തിയ യുവതിയുടെ മാതാവിനെ പെട്രോളൊഴിച്ച് കത്തിച്ച്‌കൊലപ്പെടുത്തിയ ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുമായുള്ളബന്ധമാണ് തന്റെ കുടുംബജീവിതം തകരാൻ കാരണമെന്ന് ഇയാൾമരണമൊഴിയിൽ പറഞ്ഞിരുന്നതായി മേരി ബിന്ദു പറയുന്നു. ഇവരുമായുള്ളബന്ധത്തിന് ഒത്താശ ചെയ്തത് ഷാ സലീം ആണെന്നും ഇതിൽ അന്വേഷണംനടത്തണമെന്നും ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതിനൽകിയിരുന്നു. ഇതിനെതിരെയാണ് കശുവണ്ടി വ്യവസായികളുടെ സംഘടനയുടെസംസ്ഥാന വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ ഷാ സലീംപരാതി നൽകിയിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തനിയ്‌ക്കെതിരായ ആരോപണത്തിന് പിന്നിലെന്നും തിരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്തുവന്ന മുസ്ലിം സ്ഥാനാർത്ഥി തന്നെ അപകീർത്തിപ്പെടുത്തി ജില്ലാ വൈസ്പ്രസിഡന്റ് സ്ഥാനം നേടിയെടുക്കാൻ മേരി ബിന്ദുവിനെഉപയോഗിക്കുകയായിരുന്നുവെന്ന് ഷാ സലിം മറുനാടനോട് പറഞ്ഞു. ഇതുസംബന്ധിച്ച് കെ പി സി സിക്കും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിക്കുംപരാതി നൽകിയതായും ഷാ സലിം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP