Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202230Thursday

മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്‌തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്‌തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

ബുർഹാൻ തളങ്കര

ആലപ്പുഴ: കഴിഞ്ഞ ദിവസം ഒയോ അപ്പ് വഴി ആലപ്പുഴയിൽ റൂം ബുക്ക് ചെയ്ത അനൂപ് പ്രസന്നകുമാർ എന്ന യുവാവിന് നേരിടേണ്ടി വന്ന ദുരിതവും അതിനെ മറികടന്ന വിധവും വിവരിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഒയോയിൽ പണം മുൻകൂർ അടച്ചു റൂം ബുക്ക് ചെയ്തു ഹോട്ടലിൽ എത്തിയപ്പോൾ ഹോട്ടൽ അധികൃതർ ഒയോയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് നിലപാടിലായിരുന്നു. മാത്രമല്ല അർദ്ധരാത്രി കഴിഞ്ഞതുകൊണ്ട് തന്നെ മറ്റു വഴികൾ ഇല്ലാത്തതുകൊണ്ട് ഇതേ ഹോട്ടലിൽ റൂം ഉണ്ടോ എന്ന് അന്വേഷിക്കുമ്പോഴാണ് ഹോട്ടൽ ഫുൾ ആണെന്നും രണ്ടുദിവസത്തേക്ക് റൂം ലഭിക്കില്ലെന്നും അറിഞ്ഞത്.

തുടർന്ന് ഒയോ അധികൃതരുമായി ബന്ധപ്പെട്ടപോൾ ആദ്യം മറുപടി നൽകുവാൻ തയ്യാറായില്ലെങ്കിലും തുടർച്ചയായി കസ്റ്റമർ സർവീസ് സെന്ററിലേക്ക് ഫോൺ വിളിച്ചതോടെ റീഫണ്ട് നൽകാമെന്ന നിലപാടിൽ ആയി എത്തി. എന്നൽ റീഫണ്ട് ആയി ലഭിച്ചത് വെറും 30 രൂപ മാത്രമാണ്. വീണ്ടും ഫോൺ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ പോലും ഒയോ അധികൃതർ തയ്യാറായില്ല. ഇതോടെ ഈ നമ്പറിലേക്ക് താൻ ഒന്നര മില്യൺ ഫോളോവേഴ്‌സ് ഉള്ള യൂട്ഊബർ ആണെന്നും ഇതുമായി ബന്ധപ്പെട്ട് ബ്ലോഗ് താൻ നാളെ രാവിലെ 11 മണിക്ക് പുറത്തുവിടുമെന്നും അറിയിച്ചു സന്ദേശമയച്ചു.

ഇതോടെ ഒയോ അധികൃതർ തന്നെ ബന്ധപ്പെടുകയും 14 ദിവസം കൊണ്ട് പണം തിരിച്ചു നൽകാമെന്ന് അറിയിക്കുകയും ചെയ്‌തെങ്കിലും അനൂപ് അത് അംഗീകരിക്കാൻ തയ്യാറായില്ല. നാളെ രാവിലെ 11 മണി വരെ പണം തിരിച്ചു കിട്ടിയില്ലെങ്കിൽ വീഡിയോ പുറത്തുവരുമെന്ന് അറിയിച്ചതോടെ ഏതാനും മണിക്കൂറുകൾക്കകം മുഴുവൻ പണവും റീഫണ്ട് ചെയ്ത് നൽകി. ഓയോയിൽ ബുക്ക് ചെയ്യുന്നവർ സൂക്ഷിക്കണമെന്നും ഇത്തരം പ്രശ്‌നങ്ങൾ അതീവ തന്ത്രത്തിലൂടെ കൈകാര്യം ചെയ്യണമെന്നും ഇയാൾ പറയുന്നുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന് പൂർണ്ണരൂപം..

OYO - ൽ റൂം ബുക്ക് ചെയ്യാൻ ഒരുങ്ങുന്നവർ സൂക്ഷിക്കുക.. നിങ്ങളുടെ റൂമും പണവും നഷ്ടപ്പെട്ടേക്കാം .. ഇന്നലെ എനിക്ക് സംഭവിച്ചത് ഇന്നലെ ആലപ്പുഴയിൽ ഉള്ള രാഗം ഹോം സ്റ്റേയിൽ OYO വഴി ഞാൻ ഒരു റൂം ബുക്ക് ചെയ്തു. കനത്ത മഴയത്ത് ആ സന്ധ്യയ്ക്ക് വണ്ടി ഓടിച്ച് അവിടെ എത്തി.. റിസപ്ഷനിസ്റ്റിനോട് റൂം ചോദിച്ചപ്പോൾ രണ്ട് ദിവസത്തേക്ക് എല്ലാ റൂമും ബുക്ക്ഡ് ആണെന്ന് അയാൾ.. ഞാൻ OYO വഴി റൂം ബുക്ക് ചെയ്തിട്ടുണ്ട്, പണമടച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ആ ഹോട്ടലിന് OYO ആയി യാതൊരു ബന്ധവുമില്ല, ഇവിടെ റൂമുമില്ല എന്ന് അയാൾ പറഞ്ഞു..

പിന്നെ OYO യിൽ നിങ്ങളുടെ ഹോം സ്റ്റേ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ റിസപ്ഷനിസ്റ്റ് കൈ മലർത്തുന്നു നല്ല തർക്കത്തിന് ശേഷം ഞാൻ പുറത്തിറങ്ങി OYO കസ്റ്റമർ കെയറിൽ വിളിച്ചു കാര്യം പറഞ്ഞു.. 'You please hold on, we will connect our Service department' എന്ന് പറഞ്ഞു കുറേ നേരം ഹോൾഡ് ചെയ്യിച്ചിട്ട് അവർ ഫോൺ കട്ട് ചെയ്തു.. 25 ഓളം തവണ ഞാൻ വീണ്ടും വീണ്ടും വിളിച്ചു.. അവസാനം രണ്ട് പുളിച്ചത് പറഞ്ഞപ്പോൾ refund ചെയ്യാമെന്ന് പറഞ്ഞു.. 5 മിനിറ്റിനുള്ളിൽ refund കിട്ടി... എത്ര ആണെന്ന് അറിയാമോ? 30 രൂപ!... അതിന്റെ സ്‌ക്രീൻ ഷോട്ട് ഞാൻ അറ്റാച്ച് ചെയ്തിട്ടുണ്ട്.. പിന്നീട് വിളിച്ചിട്ട് എന്റെ നമ്പർ അവർ ബ്ലോക്ക് ചെയ്തിരിക്കുന്നു.. പണവും റൂമും പോയതിലുപരി നമ്മുടെ ഇന്ത്യയിൽ ആണല്ലോ ഈ കൊള്ളക്കാർ ഈ പകൽ കൊള്ള നടത്തുന്നത് എന്ന വിഷമത്തിൽ ഞാൻ യാത്ര തിരിച്ചു... എത്രയെത്ര പാവങ്ങൾ ഇവന്മാരുടെ കൊള്ളയ്ക്ക് ഇരയായിട്ടുണ്ടാകും എന്ന് സങ്കടപ്പെട്ടു..

എങ്ങനെയും എന്നെ ചീറ്റ് ചെയ്ത് ഇവന്മാർ സ്വന്തമാക്കിയ പണം ഞാൻ തിരിച്ചെടുക്കും, ഇനിയൊരു പാവങ്ങൾക്കും ഈ ഗതി വരരുത് എന്ന് മനസ്സിൽ ഉറപ്പിച്ച് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഇന്ന് ഇവന്മാരുമായി ബന്ധപ്പെട്ടു... 1.2 മില്യൺ സബ്‌സ്‌ക്രൈബെഴ്സ് ഉള്ള എന്റെ യു ട്യൂബ് ചാനലിൽ ഇന്ന് വൈകിട്ട് 5 മണിക്ക് ഈ തട്ടിപ്പിന്റെ വ്‌ലോഗ് വരുമെന്നും, ജേർണലിസ്റ്റ് ആയ ഞാൻ നാളത്തെ ദേശീയ- പ്രാദേശിക ദിനപ്പത്രങ്ങളിൽ ഈ വാർത്ത കൊടുക്കുമെന്നും വെറുതെ മെസ്സേജ് ചെയ്തപ്പോൾ അവരുടെ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് എന്നെ ഇങ്ങോട്ട് വിളിച്ചു, ആദ്യമായി... ഞാൻ ഈ കാര്യങ്ങൾ ഒന്ന് കൂടി ഉറപ്പിച്ചു പറഞ്ഞപ്പോൾ എന്നോട് സോറി പറഞ്ഞിട്ട് 14 ദിവസത്തിനുള്ളിൽ പണം തരാമെന്നായി.. ഇന്ന് ഒരു മണിക്കൂറിനുള്ളിൽ refund തരുമെങ്കിൽ എനിക്ക് മതി, അത് കഴിഞ്ഞാൽ നിങ്ങളുടെ തട്ടിപ്പിന്റെ കഥ പുറംലോകം അറിയും എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു.. സംഗതി പിടിവിട്ടു എന്ന് ബോധ്യപ്പെട്ട എക്‌സിക്യൂട്ടീവ് എന്നെ ലൈനിൽ ഹോൾഡ് ചെയ്യിച്ച് അപ്പോൾ തന്നെ മുഴുവൻ പണവും ട്രാൻസ്ഫർ ചെയ്ത് തന്നു.
കുറേ കളി നമുക്കും അറിയാവുന്നതുകൊണ്ട് അവന്മാരുടെ കളി ഇവിടെ നടന്നില്ല.. എങ്കിലും ഒന്നാലോചിച്ച് നോക്കൂ എത്ര പാവങ്ങളുടെ പണം ഇവന്മാർ ഇങ്ങനെ തട്ടിയിട്ടുണ്ടാകും.

https://www.facebook.com/groups/1001362976891489/permalink/1754634924897620/

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP