Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമ്പത് ദിവസം മുൻപ് കശ്മീരിൽ നിന്ന് നാട്ടിൽ വന്നു; ക്വാറന്റീനിൽ കഴിയവേ ഇന്നലെ കോവിഡ് പോസിറ്റീവ് എന്ന് റിസൾട്ട് വന്നു; വിവരം അറിഞ്ഞതിന് പിന്നാലെ യുവ സൈനികൻ തൂങ്ങിമരിച്ചു

ഒമ്പത് ദിവസം മുൻപ് കശ്മീരിൽ നിന്ന് നാട്ടിൽ വന്നു; ക്വാറന്റീനിൽ കഴിയവേ ഇന്നലെ  കോവിഡ് പോസിറ്റീവ് എന്ന് റിസൾട്ട് വന്നു; വിവരം അറിഞ്ഞതിന് പിന്നാലെ യുവ സൈനികൻ തൂങ്ങിമരിച്ചു

ശ്രീലാൽ വാസുദേവൻ

 പത്തനംതിട്ട: കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് പിന്നാലെ യുവസൈനികൻ തൂങ്ങിമരിച്ചു. വള്ളിക്കോട് അഞ്ചാം വാർഡിൽ അഭിലാഷ് ഭവനത്തിൽ പരേതനായ മുരളിയുടെ മകൻ അഭിലാഷ് (26 ) ആണ് ഇന്നലെ രാത്രി വീട്ടിൽ തൂങ്ങി മരിച്ചത്.

ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്ത് വന്നിരുന്ന ഇയാൾ ഒൻപത് ദിവസം മുൻപാണ് നാട്ടിൽ വന്നത്. ഹോം ക്വാറന്റീനിൽ കഴിയുകയായിരുന്നു. ബുധനാഴ്ച ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തിതിരുന്നു. ഈ വിവരം അറിഞ്ഞശേഷമാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സംസ്‌കാരം പിന്നീട്. മാതാവ്: തുളസി. സഹോദരി:അർച്ചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP