Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാൽപാറയിലെത്തിയ കാറിൽ രക്തക്കറ കണ്ടെത്തിയതോടെ തമിഴ്‌നാട് പൊലീസിന്റെ ചോദ്യം ചെയ്യൽ; മലക്കപ്പാറയിൽ നിന്ന് യാത്ര പോകുമ്പോൾ കാറിലുണ്ടായിരുന്ന പെൺസുഹൃത്തിനെ പിന്നീട് കണ്ടില്ല; മരട് സ്വദേശിയായ യുവതിയെ ആൺസുഹൃത്തുകൊന്ന് കാട്ടിലുപേക്ഷിച്ചത് നാടകീയമായി; പ്രതി കീഴടങ്ങി; മൃതദേഹത്തിനായി സംയുക്ത തിരച്ചിലുമായി കേരള-തമിഴ്‌നാട് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരട് സ്വദേശിയായ യുവതിയെ കാട്ടിൽ കൊന്നുതള്ളി ആൺ സുഹൃത്ത്. കൊച്ചി മരട് സ്വദേശി ഈവ (21) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഈവയുടെ ആൺ സുഹൃത്ത് സഫർ (26) അറസ്റ്റിലായി. മൃതദേഹം മലക്കപ്പാറയിലെ കാട്ടിൽ ഉപേക്ഷിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ നടത്തുകയാണ്.

ഈവയെ കാണാനില്ലെന്ന് അതിരപ്പള്ളി പൊലീസിന് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് സഫർ പിടിയിലായത്. ഈവയും സഫറും കാറിൽപോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മലക്കാപ്പറവഴി കടന്നുപോകുമ്പോൾ ഇരുവരും കാറിൽ ഉണ്ടായിരുന്നു. എന്നാൽ വാൽപ്പാറയിലെത്തിയപ്പോൾ സഫർ മാത്രമാണ് കാറിലുണ്ടായിരുന്നത്.

തമിഴ്‌നാട് പൊലീസ് നടത്തിയ തെരച്ചിലിൽ കാറിൽ രക്തക്കറ കണ്ടെത്തുകയും ചെയ്തു. ഇതോടെ സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഈവയുടെ മൃതദേഹം മലക്കപ്പാറയിലെ കാട്ടിൽസ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മലക്കപ്പാറയിലെ പൊലീസും തമിഴ്‌നാട് പൊലീസും സംയുക്ത തെരച്ചിൽ നടത്തിവരികയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP