Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്താം ക്ലാസ് ബാച്ചിന്റെ ഗെറ്റ് ടുഗതറിൽ വച്ച് പഴയ കാമുകനെ കണ്ടപ്പോൾ വീണ്ടും പ്രണയം തളിർത്തു; മൂന്നുവയസ് പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോട്ടം; 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു; അഞ്ചുവർഷം മുമ്പ് വിവാഹിതയായ പെൺകുട്ടിയെ അറസ്റ്റ് ചെയ്തത് അമ്മയുടെ പരാതിയിൽ

പത്താം ക്ലാസ് ബാച്ചിന്റെ ഗെറ്റ് ടുഗതറിൽ വച്ച് പഴയ കാമുകനെ കണ്ടപ്പോൾ വീണ്ടും പ്രണയം തളിർത്തു; മൂന്നുവയസ് പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോട്ടം; 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു; അഞ്ചുവർഷം മുമ്പ് വിവാഹിതയായ പെൺകുട്ടിയെ അറസ്റ്റ് ചെയ്തത് അമ്മയുടെ പരാതിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: അഞ്ചുവർഷം മൂമ്പ് വിവാഹിതയായ 23വയസ്സുകാരി മൂന്നുവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി. യുവതിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശിനിയായ യുവതിയാണ് തന്റെ ഹൈസ്‌കൂൾ പഠനകാലത്തെ കാമുകനൊപ്പം ഒളിച്ചോടിയത്. അഞ്ചുവർഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം നടന്നത്. അതിൽ മൂന്നു വയസ്സുള്ള കുഞ്ഞുണ്ട്.

തുടർന്ന് പെൺകുട്ടി പഠനം നടത്തിയ ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി ബാച്ചിന്റെ ഗെറ്റ് ടുഗതർ ചടങ്ങിൽ വച്ച് സ്‌കൂൾ പഠനകാലത്തെ കാമുകനെ കണ്ട് വീണ്ടും പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ഭർത്താവുമായി അകന്നു. 23 കാരിയായ യുവതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ബാലനീതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഭർത്താവിൽനിന്നും അകന്ന യുവതി നിലവിൽ സ്വന്തംവീട്ടിലായിരുന്നു താമസം. തുടർന്ന് വീട്ടിൽകുട്ടിയെ ഉപേക്ഷിച്ചാണ് കാമുകനോടൊപ്പം ഒളിച്ചോടിയത്. ഭർത്താവുമായി നേരത്തെ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്. യുവതിയുടെ അമ്മയുടെ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്. തുടർന്ന് കുഞ്ഞിന്റെ സുരക്ഷിതത്വം അടക്കമുള്ള വിഷയങ്ങൾ പൊലീസ് യുവതിയെ ധരിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP