Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനത്തിലെ നിരീക്ഷണ ക്യാമറ തകർത്തുവെന്ന് ആരോപിച്ച് പൊന്നുവിനെ ചോദ്യം ചെയ്യാൻ വനപാലകർ കസ്റ്റഡിയിൽ എടുത്തത് വൈകിട്ട് നാലിന്; കുടുംബവീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടത് ആറരയോടെ; നാട്ടുകാർ കൂടിയപ്പോൾ വനപാലക സംഘം വനത്തിലേക്ക് ഓടിമറഞ്ഞു; വടശേരിക്കരയിലെ യുവവ്യവസായിയെ വനപാലകർ കൊന്നുവെന്ന് ഭാര്യയും നാട്ടുകാരും; മൃതദേഹം പുറത്തെടുക്കാൻ സമ്മതിക്കാതെ നാട്ടുകാർ

വനത്തിലെ നിരീക്ഷണ ക്യാമറ തകർത്തുവെന്ന് ആരോപിച്ച് പൊന്നുവിനെ ചോദ്യം ചെയ്യാൻ വനപാലകർ കസ്റ്റഡിയിൽ എടുത്തത് വൈകിട്ട് നാലിന്; കുടുംബവീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടത് ആറരയോടെ; നാട്ടുകാർ കൂടിയപ്പോൾ വനപാലക സംഘം വനത്തിലേക്ക് ഓടിമറഞ്ഞു; വടശേരിക്കരയിലെ യുവവ്യവസായിയെ വനപാലകർ കൊന്നുവെന്ന് ഭാര്യയും നാട്ടുകാരും; മൃതദേഹം പുറത്തെടുക്കാൻ സമ്മതിക്കാതെ നാട്ടുകാർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വനത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ തകർത്തുവെന്ന് ആരോപിച്ച് വനപാലക സംഘം ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്ത യുവവ്യവസായിയുടെ മൃതദേഹം കുടുംബവീട്ടിലെ കിണറ്റിൽ കണ്ടെത്തി. വനപാലകർ മർദിച്ചു കൊന്ന് കിണറ്റിൽ തള്ളിയെന്ന് ആരോപിച്ച് ഭാര്യയും നാട്ടുകാരും കിണറ്റിൽ നിന്ന് മൃതദേഹം നീക്കം ചെയ്യുന്നത് തടഞ്ഞു.

മണിയാർ അരീക്കക്കാവ് പടിഞ്ഞാറെ ചരുവിൽ സിപി മത്തായി (പൊന്നു-41) ആണ് മരിച്ചത്. പാപ്പി ആൻഡ് സൺസ് എന്ന പേരിൽ ഫാമുകൾ നടത്തി വരികയായിരുന്നു മത്തായി. കുടപ്പന പള്ളിക്കു സമീപമുള്ള കുടുംബ വീടിനോടു ചേർന്ന് ഫാം നടത്തുകയാണ് ഇദ്ദേഹം. ഇതിനോട് ചേർന്ന കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വനത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറ നശിപ്പിച്ചത് പൊന്നുവാണെന്ന സംശയത്തിൽ ഇതേപ്പറ്റി ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി വൈകിട്ട് നാലു മണിയോടെ ഭാര്യ ഷീബയുടെ മുന്നിൽ നിന്നാണ് ചിറ്റാർ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മത്തായിയെ കസ്റ്റഡിയിൽ എടുത്തത്.

വനപാലക സംഘത്തിൽ വനിതാ ഗാർഡ് അടക്കം ഏഴു പേരുണ്ടായിരുന്നു. മത്തായിയെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്കു കൊണ്ടു പോയെന്ന് കരുതി ഭാര്യയും ബന്ധുക്കളും അവിടെ ചെന്നിരുന്നു. എന്നാൽ, കസ്റ്റഡിയിൽ എടുത്ത വനപാലകർ അവിടെ ഉണ്ടായിരുന്നില്ല. വൈകിട്ട് ആറു മണിയോടെ മത്തായിയുടെ മരണ വിവരമാണ് ഇവർ അറിഞ്ഞത്. ക്യാമറയുടെ മെമ്മറി കാർഡ് എടുത്തു നൽകാനാണ് മത്തായിയെ അവിടെ എത്തിച്ചത് എന്നാണ് വനപാലകർ നാട്ടുകാരോട് പറഞ്ഞത്.

വീട്ടുടമ കിണറ്റിൽ വീണെന്നു വഴിയാത്രക്കാരോടു പറഞ്ഞിട്ട് സ്ഥലം വിടാനായിരുന്നു വനപാലക സംഘത്തിന്റെ ശ്രമം. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും വാഹനം ഉപേക്ഷിച്ച് വനപാലകർ ഓടി രക്ഷപെട്ടു. ഫാം ഉടമ കിണറ്റിൽ മരിച്ച സംഭവത്തിലെ ദുരുഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാരും നാട്ടുകാരും ഒത്തുകൂടിയതോടെ സ്ഥലത്ത് സംഘർഷ സാഹചര്യമുണ്ടായി. ചിറ്റാർ എസ്‌ഐയും വില്ലേജ് ഓഫീസറും അടക്കമുള്ളവർ സ്ഥലത്ത് എത്തിയെങ്കിലും രാത്രി വൈകിയും മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുക്കാൻ നാട്ടുകാർ സമ്മതിച്ചില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP